Connect with us

EDUCATION

അവസരങ്ങളുടെ ജാലകമൊരുക്കി പ്രദര്‍ശന സ്റ്റാള്‍

സ്വദേശത്തും വിദേശത്തും ഏറെ ജോലി അവസരവും ചൂണ്ടിക്കാട്ടി പ്രദര്‍ശനം.

Published

on

തിരൂര്‍: ഭാഷ പിറന്ന മണ്ണില്‍ വിദ്യാഭ്യാസ നവോത്ഥാനത്തിന് വിദ്യാര്‍ഥികളെ പ്രാപ്തരാക്കി ചന്ദ്രിക വിജയമുദ്ര പ്രദര്‍ശന സ്റ്റാള്‍.നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ച സ്റ്റാള്‍ ഉപരിപഠന സാധ്യതകള്‍ പകര്‍ന്നു നല്‍കി. സ്വദേശത്തും വിദേശത്തും ഏറെ ജോലി അവസരവും ചൂണ്ടിക്കാട്ടി പ്രദര്‍ശനം.ഓരോ സ്റ്റാളും ഒന്നിനെന്ന് മെച്ചപ്പെട്ടതായിരുന്നു.

മജ്‌ലിസ് കോളജ് വളാഞ്ചേരി, കോട്ടയം കാഞ്ഞീരപ്പുഴയിലെ കാം കാമ്പസ്, ഹിന്ദു സ്ഥാന്‍ കോളജ്, ഐ.എ.എം, സാംബോ ബാംഗ്ലൂര്‍, ബ്രിന്ദാവന്‍, എമ്പയര്‍ കോളജ് ഓഫ് സയന്‍സ് കുറ്റിപ്പുറം മൂടാല്‍, വണ്‍ എസ്.ബി ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ വിവിധ സ്റ്റളുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.കാര്‍ഷികം മെഡിക്കല്‍,ഏവിയേഷന്‍ ടെക്‌നോളജി തുടങ്ങിയ വിവിധങ്ങളായ അവസരങ്ങളുടെ ജാലകമാണ് പ്രദര്‍ശനത്തില്‍ തുറന്നിട്ടത്.

വിദ്യാദ്യാസത്തിന്റെ അനന്ത സാധ്യതകള്‍ പകര്‍ന്നു നല്‍കി. സ്റ്റാള്‍ ചന്ദ്രിക ഒരുക്കിയ വിജയമുദ്ര ചാര്‍ത്തിലായി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ തുറകളിലുളളവരും സ്റ്റാള്‍ സന്ദര്‍ശിച്ചു. എവിടെ പഠിക്കണം എന്ത് പഠിക്കണം എന്ന ആശയകുഴപ്പത്തിലിരിക്കായിരുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രദര്‍ശനം മാര്‍ഗം കണിച്ചു നല്‍കിയതായി സ്റ്റാള്‍ സന്ദര്‍ശിച്ച എ പ്ലസ് ജോതാക്കളായ ഒ.പി ആയിഷ ഫൈഹ, കെ.എം ഹിദായ നാഫില,റബീഅ് ഫൗസ് അഹമ്മദ് എന്നി വിദ്യാഥികള്‍ ചന്ദ്രികയോട് പറഞ്ഞു. മറക്കാനാവാത്ത അനുഭവങ്ങളുമായിട്ടാണ് തുഞ്ചന്‍ പറമ്പിലെ പ്രദര്‍ശന സ്റ്റള്‍ സന്ദര്‍ശിച്ചവര്‍ മടങ്ങിയത്.

EDUCATION

കൊല്‍ക്കത്ത ലോ കോളേജിലെ ഹിജാബ് വിവാദം; ഇനി കോളേജിലേക്കില്ല; രാജിയിൽ ഉറച്ച് അദ്ധ്യാപിക

താന്‍ വീണ്ടും ജോലിയില്‍ ചേരുന്നില്ലെന്ന് അറിയിച്ചുകൊണ്ട് അധ്യാപിക സഞ്ജിദ ഖാദര്‍ കോളേജ് മാനേജ്മെന്റിന് ഇമെയില്‍ അയക്കുകയായിരുന്നു.

Published

on

രാജിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഹിജാബ് വിവാദത്തില്‍ രാജി വെച്ച കൊല്‍ക്കത്തയിലെ സ്വകാര്യ ലോ കോളേജിലെ അദ്ധ്യാപിക. താന്‍ വീണ്ടും ജോലിയില്‍ ചേരുന്നില്ലെന്ന് അറിയിച്ചുകൊണ്ട് അധ്യാപിക സഞ്ജിദ ഖാദര്‍ കോളേജ് മാനേജ്മെന്റിന് ഇമെയില്‍ അയക്കുകയായിരുന്നു.

‘നിങ്ങളുടെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വീണ്ടും ചേരേണ്ടതില്ലെന്നും പുതിയ അവസരങ്ങള്‍ കണ്ടെത്താനും ഞാന്‍ തീരുമാനിക്കുകയാണ്, ഈ സമയത്ത് എന്റെ കരിയറിന് വേണ്ടിയുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് ഇതെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ എന്നായിരുന്നു തിരികെ കോളേജിലേക്ക് വരാന്‍ ആവശ്യപ്പെട്ടു കൊണ്ട് കോളേജ് അധികൃതര്‍ അയച്ച സന്ദേശത്തിനുള്ള അവരുടെ മറുപടി.

അധ്യാപികയുടെ തീരുമാനത്തില്‍ അവരെ ബഹുമാനിക്കുന്നെന്നും അവര്‍ക്കൊരു മികച്ച കരിയര്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നെന്നുമായിരുന്നു കോളേജ് അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി എല്‍.ജെ.ഡി ലോ കോളേജില്‍ ജോലി ചെയ്യുന്ന സഞ്ജിദ ഖാദര്‍ ഈ വര്‍ഷം മാര്‍ച്ച് മുതലാണ് ഹിജാബ് ധരിച്ച് ജോലിക്ക് വരാന്‍ തുടങ്ങിയത്. ഹിജാബിനെ ചുറ്റി പറ്റി വിവാദങ്ങള്‍ ആരംഭിച്ചതോടെ കോളേജ് അധികൃതര്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് ഇറക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സഞ്ജിദ ജൂണ്‍ അഞ്ചിന് രാജി വെച്ചു.

വിഷയം വിവാദമായതോടെ കോളേജ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. ആശയവിനിമയത്തില്‍ ഉണ്ടായ പ്രശ്‌നമാണ് ഇതിനു കാരണമെന്നാണ് അധികൃതര്‍ പറഞ്ഞത്. തങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള ഡ്രസ് കോഡും ഇല്ലെന്നും അധ്യാപികയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും വൈകാതെ അവര്‍ തിരിച്ചു വരുമെന്നുമാണ് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നത്.

Continue Reading

EDUCATION

പെരുന്നാളിനും ഡ്യൂട്ടി; പ്രധാനാധ്യാപകരോട് ജോലിക്ക് കയറാൻ വിദ്യാഭ്യാസവകുപ്പ്

വിഷയത്തിൽ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Published

on

ബലിപെരുന്നാൾ ദിനത്തിൽ സർക്കാർ സ്‌കൂളിലെ പ്രധാനാധ്യാപകർക്ക് ജോലി നിശ്ചയിച്ച് വിദ്യാഭ്യാസ വകുപ്പ്. പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യപകർക്കാണ് പെരുന്നാൾ ദിനമായ 17ന് ജോലി നൽകിയത്. വിഷയത്തിൽ അധ്യാപക സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Continue Reading

EDUCATION

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

Published

on

പ്ലസ് വൺ രണ്ടാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശന നടപടി വ്യാഴാഴ്ച പൂർത്തിയായി. മുഖ്യ ഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ് 19-നാണ്. ഇതനുസരിച്ച് 19, 20 തീയതികളിൽ സ്കൂളിൽ ചേരാം. 24-നു ക്ലാസുകൾ തുടങ്ങും. കായികമികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെന്റ് നേരത്തേ നടത്തിയിരുന്നു. സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അന്തിമ അലോട്മെന്റും 19-നു പ്രസിദ്ധീകരിക്കും.

മെറിറ്റ് ക്വാട്ടയിലെ 70,100 സീറ്റ് മിച്ചമുണ്ട്. ഇവയിലും അലോട്മെന്റ് ലഭിച്ചിട്ടും സ്കൂളിൽ ചേരാത്തതിനാൽ ഒഴിവുവരുന്ന സീറ്റുകളും ചേർത്താണ് മൂന്നാം അലോട്മെന്റ് നടത്തുന്നത്. രണ്ടാം അലോട്മെന്റ് കഴിഞ്ഞപ്പോൾ പട്ടികവർഗ സംവരണ വിഭാഗത്തിൽമാത്രം 26,873 സീറ്റാണ് ഒഴിവുള്ളത്. പട്ടികജാതി വിഭാഗത്തിൽ 15,696 സീറ്റും.

ഈ സീറ്റുകൾ മറ്റു സംവരണ, പൊതുവിഭാഗങ്ങളിലേക്കായി കൈമാറുന്നത് മൂന്നാം അലോട്മെന്റിലാണ്. പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിലുള്ള 14 മോഡൽ ​റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള ആദ്യ അലോട്മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുവരെ സ്കൂളിൽ ചേരാം

Continue Reading

Trending