Connect with us

india

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ ശ്രമം നടത്തി

ഇന്ത്യന്‍ ടീമിലും കാവിവത്കരണം?; 2023 ലോകകപ്പിനിടെ പാകിസ്താനെതിരെ ഓറഞ്ച് ജേഴ്‌സിയില്‍ കളിപ്പിക്കാന്‍ നീക്കം

Published

on

2023 ഏകദിന ലോകകപ്പിനിടെ ഇന്ത്യൻ ടീമിന്റെ ജേഴ്സി മാറ്റാൻ ശ്രമിച്ചെന്ന് വിവരം. പാകിസ്താനെതിരെ ഓറഞ്ച് ജേഴ്സിയിൽ കളിക്കാനായിരുന്നു നീക്കം. ടീമിൽ എതിർപ്പ് ഉയർന്നതോടെ നീക്കം ഉപേക്ഷിച്ചു. വിസ്‌ഡൻ മാസികയിലെ ലേഖനത്തിലാണ് വെളിപ്പെടുത്തൽ. ഓറഞ്ച് ജേഴ്സിയുടെ കിറ്റ് മത്സരത്തിന് രണ്ടുദിവസം മുന്നേ കൊണ്ടുവന്നിരുന്നു.

എന്നാൽ എതിർപ്പ് ഉയർന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ടീം അംഗങ്ങൾ ഇത് എതിർക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇന്ത്യൻ ടീമിന്റെ പ്രാക്ടിസ് ജേഴ്സിയാക്കി മാറ്റിയതിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. ജയ് ഷാ ഇന്ത്യൻ ടീമിന്റെ കവിവത്കരണത്തിന് ശ്രമിക്കുന്നു എന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് വാർത്ത പുറത്ത് വന്നത്.

അതേസമയം ജൂണിൽ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ജേഴ്സി അവതരിപ്പിച്ച് അഡിഡാസ്.’വി’ ആകൃതിയിലുള്ള കഴുത്തും ഓറഞ്ച് നിറത്തിലുള്ള സ്ലീവ്സുമാണ് ജേഴ്സിയിലുള്ളത്. കഴുത്തിൽ ത്രിവർണ്ണ നിറത്തിലുള്ള സ്ട്രൈപ്പുകളുമുണ്ട്. ജേഴ്സിയുടെ മുന്നിലും പിന്നിലും നീല നിറമാണ്. സ്ലീവ്സിന് മുകളിൽ അഡിഡാസിന്റെ മുദ്രയായ മൂന്ന് വരകളുണ്ട്. മേയ്-7 മുതൽ സ്റ്റോറുകളിൽ നിന്നും ഓൺലൈനായും ജേഴ്സി വാങ്ങാമെന്ന് അഡിഡാസ് അറിയിച്ചു.

india

പ്ലസ് ടുവിന് 352 മാര്‍ക്ക് മാത്രം, നീറ്റില്‍ 720ല്‍ ഫുള്‍ മാര്‍ക്ക്; നടന്നത് വന്‍ തട്ടിപ്പ്‌

കുറ്റമറ്റ രീതിയിലാണ് പരീക്ഷ നടത്തുന്നതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പറയുന്നുണ്ടെങ്കിലും പരീക്ഷാഫലം അടിമുടി ദുരൂഹത നിറഞ്ഞതാണ്

Published

on

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന നീറ്റ് പരീക്ഷയില്‍ 67 കുട്ടികള്‍ക്ക് 720ല്‍ 720 മാര്‍ക്കും ലഭിച്ചത് വിവാദമായിരിക്കെ പല കുട്ടികളുടേയും പ്ലസ് ടു ഫലങ്ങളുടെ മാര്‍ക്ക് വിവരവും പുറത്തുവന്നു.

പ്ലസ് ടു കഷ്ടിച്ച്‌ പാസായ കുട്ടികള്‍ പോലും കടുപ്പമാര്‍ന്ന നീറ്റ് പരീക്ഷയില്‍ 700 മാര്‍ക്കില്‍ കൂടുതല്‍ വാങ്ങിയതായുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

കുറ്റമറ്റ രീതിയിലാണ് പരീക്ഷ നടത്തുന്നതെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പറയുന്നുണ്ടെങ്കിലും പരീക്ഷാഫലം അടിമുടി ദുരൂഹത നിറഞ്ഞതാണ്. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണുള്ളത്. നീറ്റ് പരീക്ഷയുടെ പവിത്രത നഷ്ടമായെന്ന കോടതിയുടെ അഭിപ്രായം ആരോപണങ്ങള്‍ ശരിവെക്കുന്നു.

Continue Reading

india

ഏക സിവിൽ കോഡ്: ഏതു നീക്കവും സമവായത്തിലൂടെയേ ആകാവൂ; ഓർമപ്പെടുത്തലുമായി എൻ.ഡി.എ ഘടകക്ഷി

യു.സി.സി പോലുള്ള സുപ്രധാനവും നയപരവുമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കാൻ കഴിയില്ലെന്നും മറ്റ് എൻ.ഡി.എ സഖ്യകക്ഷികളുമായി കൂടിയാലോചിക്കണമെന്നുമുള്ള ജെ.ഡി.യുവിന്റെ ഈ വാദത്തെ ബി.ജെ.പിക്കു നൽകുന്ന വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

Published

on

യൂണിഫോം സിവിൽ കോഡ് ഇപ്പോഴും പാർട്ടിയുടെ അജണ്ടയിലുണ്ടെന്ന ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അർജുൻ റാം മേഘ്‌വാളിന്റെ വാക്കുകൾക്കു പിന്നാലെ ഓർമപ്പെടുത്തലുമായി ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മൂന്നാമത്തെ വലിയ ഘടകകക്ഷിയായ ജനതാദൾ യുനൈറ്റഡ്.

അത്തരത്തിലുള്ള ഏതൊരു നീക്കവും സമവായത്തിലൂടെ ആവണമെന്ന് ജെ.ഡി.യു ദേശീയ സെക്രട്ടറി കെ.സി ത്യാഗി പറഞ്ഞു. പാർട്ടി യു.സി.സിക്ക് എതിരല്ലെങ്കിലും സമവായത്തിലൂടെയാണ് ഇത്തരമൊരു നീക്കം കൊണ്ടുവരാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

യു.സി.സി പോലുള്ള സുപ്രധാനവും നയപരവുമായ തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കാൻ കഴിയില്ലെന്നും മറ്റ് എൻ.ഡി.എ സഖ്യകക്ഷികളുമായി കൂടിയാലോചിക്കണമെന്നുമുള്ള ജെ.ഡി.യുവിന്റെ ഈ വാദത്തെ ബി.ജെ.പിക്കു നൽകുന്ന വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.

യു.സി.സി ഇപ്പോഴും പാർട്ടിയുടെ അജണ്ടയിലുണ്ടെന്ന് കേന്ദ്ര നിയമ-നീതി സഹമന്ത്രിയായ മേഘ്‌വാൾ ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ യു.സി.സി നടപ്പാക്കുന്നത് പാർട്ടിയുടെ അജണ്ടയായി ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, 2017ൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ യു.സി.സി സംബന്ധിച്ച് നിയമ കമീഷനിൽ നിവേദനം നൽകിയപ്പോൾ മുതൽ ഈ വിഷയത്തിൽ തങ്ങൾ അതേ നിലപാട് തന്നെയാണ് തുടരുന്നതെന്ന് പാർലമെന്റിൽ 12 എം.പിമാരുള്ള ജെ.ഡി.യു ബി.ജെ.പിയെ ഓർമിപ്പിച്ചു.

‘യു.സി.സി കൊണ്ടുവരാൻ ശ്രമിക്കേണ്ടതുണ്ടെങ്കിലും അത്തരമൊരു ശ്രമം മുകളിൽനിന്ന് അടിച്ചേൽപ്പിക്കുന്നതിനു പകരം വിശാലമായ സമവായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം’ എന്നായിരുന്നു അന്ന് നിതീഷ് കുമാർ നിവേദനത്തിൽ എഴുതിയത്. വിവിധ മതങ്ങൾക്കും വംശീയ വിഭാഗങ്ങൾക്കും വേണ്ടിയുള്ള നിയമങ്ങളുടെയും ഭരണതത്വങ്ങളുടെയും കാര്യത്തിൽ സൂക്ഷ്മമായ സന്തുലിതാവസ്ഥയിൽ അധിഷ്ഠിതമായ ഒരു രാഷ്ട്രമാണ് ഇന്ത്യ എന്നും നിതീഷ് കുമാർ കത്തിൽ പരാമർശിച്ചിരുന്നു.

യു.സി.സി നടപ്പാക്കാനുള്ള ഏതൊരു ശ്രമവും സാമൂഹിക സംഘർഷത്തിനും മതസ്വാതന്ത്ര്യത്തിന്റെയും ഭരണഘടന ഉറപ്പിലുള്ള വിശ്വാസത്തിന്റെയും ശോഷണത്തിനും ഇടയാക്കുമെന്നും അദ്ദേഹം എഴുതുകയുണ്ടായി. ആ സമയത്ത് നിയമ കമീഷൻ അയച്ച ചോദ്യാവലിക്കെതിരെയും ബിഹാർ മുഖ്യമന്ത്രി എതിർപ്പ് ഉന്നയിച്ചിരുന്നു. ‘പ്രത്യേക രീതിയിൽ പ്രതികരിക്കാൻ നിർബന്ധിതരാക്കുന്ന’ വിധത്തിലാണ് ഇത് തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ടി.ഡി.പി നേതാക്കളും യു.സി.സി പോലുള്ള വിഷയങ്ങളിൽ ചർച്ചയുടെയും സമവായത്തിലെത്തുന്നതിന്റെയും പ്രാധാന്യം അടിവരയിട്ടിരുന്നു.

എൻ.ഡി.എയിലെ ഏറ്റവും വലിയ ഘടകകക്ഷിയായ ബി.ജെ.പിക്ക് പാർലമെന്റിൽ സ്വന്തമായി ഭൂരിപക്ഷമില്ലാത്തതിനാൽ ജെ.ഡി (യു), തെലുഗുദേശം പാർട്ടി എന്നീ പാർട്ടികളുടെ പിന്തുണ അനിവാര്യമാണ്. യു.സി.സി പോലുള്ള വിഷയങ്ങളിൽ ഘടകകക്ഷികൾ സമവായം ആവശ്യപ്പെട്ടാൽ അത് ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ചേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

Continue Reading

india

‘താഴെ തട്ടിലേക്കിറങ്ങും’; നിയമസഭാ തെരഞ്ഞടുപ്പിന് നേരത്തെ ഒരുങ്ങാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം

സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളിലും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് സേനാഭവനിൽ നടന്ന യോഗത്തിൽ താക്കറെ പാര്‍ട്ടിയിലെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടത്.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിന് നേരത്തെ ഒരുങ്ങാൻ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം. ഈ വർഷമാണ് മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ ഉദ്ധവ് താക്കറെ പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ 288 അസംബ്ലി സീറ്റുകളിലും തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാനാണ് സേനാഭവനിൽ നടന്ന യോഗത്തിൽ താക്കറെ പാര്‍ട്ടിയിലെ ഉന്നത നേതാക്കളോട് ആവശ്യപ്പെട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 21 സീറ്റുകളിൽ മത്സരിച്ച ശിവസേന താക്കറെ വിഭാഗം ഒമ്പത് സീറ്റുകളിൽ വിജയിച്ചു. മത്സരിച്ച 17ൽ 13ലും കോൺഗ്രസ് വിജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി വിശാൽ പാട്ടീൽ വിജയിച്ചതിന് പിന്നാലെ കോൺഗ്രസിനെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി 10 സീറ്റുകളിൽ മത്സരിക്കുകയും എട്ട് സീറ്റുകളിൽ വിജയിക്കുകയും ചെയ്തു. ഈ കണക്ക് നോക്കുകയാണെങ്കിൽ സ്‌ട്രൈക്ക് റൈറ്റ് കുറവ് ശിവസേനക്കാണ്. ഇക്കാര്യം അവർ സജീവമായിത്തന്നെ വിലയിരുത്തുന്നുണ്ട്.

“സീറ്റുകളിലും സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിലും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) ചില പിഴവുകൾ വരുത്തി, അതിന്റെ ഫലമായി എളുപ്പത്തിൽ വിജയിക്കാവുന്ന നാലോ അഞ്ചോ ലോക്‌സഭാ സീറ്റുകൾ നഷ്ടമായി. ഇക്കാര്യം യോഗത്തിൽ ചർച്ചയായെന്ന് ഒരു ശിവസേനാ നേതാവ് പറഞ്ഞു.

“നിയമസഭാ തെരഞ്ഞെടുപ്പിൽ തെറ്റുകൾ ആവർത്തിക്കാൻ ഉദ്ധവ് താക്കറെ ആഗ്രഹിക്കുന്നില്ല, അതിനാൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതിന് മുമ്പ് തിരുത്തൽ നടപടികൾ സ്വീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും പേര് വെളിപ്പെടുത്താത്ത ആ നേതാവ് വ്യക്തമാക്കുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

”താഴെത്തട്ടിൽ പാർട്ടി ഘടന ശക്തിപ്പെടുത്താനാണ് താക്കറെ ആഗ്രഹിക്കുന്നത്. ആ വഴിക്കുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പ്രാദേശിക തലത്തിലും ബൂത്ത് തലത്തിലും പാർട്ടി ശൃംഖല ശക്തിപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് ഉദ്ധവ് താക്കറെയോട് സഹതാപം ഉണ്ടായിരുന്നു, എന്നാൽ ബൂത്ത് ലെവൽ കണക്ഷന്‍ കുറവായതിനാല്‍ ആ വികാരം മുതലാക്കാനായില്ല. താഴെ തട്ടിലെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഇനിയും സമയമുണ്ട്. ഇക്കാര്യം പ്രാവര്‍ത്തികമാക്കിയാല്‍ കൂടുതൽ സീറ്റുകൾ നേടാനാകും”- നേതാവ് പറഞ്ഞു.

അതേസമയം നാല് മണ്ഡലങ്ങളിലേക്കുള്ള സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ സംബന്ധിച്ച് മഹാവികാസ് അഘാഡിയില്‍(കോണ്‍ഗ്രസ്-ശിവസേന(ഉദ്ധവ് താക്കറെ)-എന്‍.സി.പി(ശരത് പവാര്‍) സഖ്യം) അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും താക്കറെ യോഗത്തില്‍ പറഞ്ഞു.

Continue Reading

Trending