തമിഴ് നടന്‍ വിവേകിന് ഹൃദയാഘാതം. ഇന്ന് രാവിലെ ഹൃദയാഘാതം അനുഭവപ്പെട്ട നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 59കാരനായ വിവേക് കഴിഞ്ഞ ദിവസം കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് നടനെ പ്രവേശിപ്പിച്ചിരിക്കുന്നത്. തീവ്രപരിചരണവിഭാഗത്തിലാണ് വിവേക് ഇപ്പോഴുള്ളത്.

മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം നേടിയ നടനാണ് വിവേക്. സാമി, ശിവാജി, അന്യന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്