കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പെണ്‍കുട്ടികളില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന ദമ്പതികള്‍ അറസ്റ്റില്‍. ആതിര പ്രസാദ്, ഗോഗുല്‍ എം എസ് എന്നിവരാണ് അറസ്റ്റിലായത്.

കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ ദമ്പതിമാര്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. കുട്ടിയ ബലമായി കാറില്‍ കയറ്റിയ ഇവര്‍ മുഖത്ത് മുളക് സ്‌പ്രേ അടിക്കുമെന്ന് ഭാഷണിപ്പെടുത്തി കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയും കൈയിലുണ്ടായിരുന്നു 20,000 രൂപയും വാങ്ങി.

പെണ്‍കുട്ടിയെ പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് ഇറക്കിവിട്ടു. വൈറ്റിലയില്‍ നിന്ന് മറ്റൊരു പെണ്‍കുട്ടിയെയും ഇവര്‍ തട്ടിപ്പിനിരയാക്കി. ഇരുവരുടെയും പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതികളെ എരൂര്‍ ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.