Connect with us

Health

വാക്‌സിന്‍ സ്വീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാം ഡോസ് ആവശ്യമായി വരാമെന്ന് ഫൈസര്‍

കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വര്‍ഷം തോറും സ്വീകരിക്കേണ്ടി വരുമെന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിഇഒ അലക്‌സി ഗോര്‍സ്‌കിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബുര്‍ല ഇക്കാര്യം പറഞ്ഞത്

Published

on

ന്യൂയോര്‍ക്ക്: കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചതിന് ശേഷം 12 മാസത്തിനുള്ളില്‍ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി വേണ്ടി വന്നേക്കുമെന്ന് ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബുര്‍ല. സാധിക്കുന്നവര്‍ വര്‍ഷം തോറും കോവിഡ് വാക്‌സിന്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് വാക്‌സിന്‍ ഡോസുകള്‍ വര്‍ഷം തോറും സ്വീകരിക്കേണ്ടി വരുമെന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സിഇഒ അലക്‌സി ഗോര്‍സ്‌കിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് ബുര്‍ല ഇക്കാര്യം പറഞ്ഞത്.

ആറ് മുതല്‍ 12 മാസത്തിനുള്ളില്‍ കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ ഡോസ് ആവശ്യമായി വരാമെന്ന് അദ്ദേഹം ഒരു ആരോഗ്യപരിപാടിയില്‍ പറഞ്ഞു.
കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് വൈറസിനെതിരേ എത്രകാലം പ്രതിരോധം സാധ്യമാണെന്ന് ഇതുവരെയും പഠനങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ 91 ശതമാനത്തിലധികം ഫലപ്രദമാണെന്ന് ഫൈസര്‍ കമ്പനി അവകാശപ്പെട്ടിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച ശേഷം രോഗത്തിനെതിരായ പ്രതിരോധം ആറുമാസം വരെ ലഭിക്കുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

നോമ്പ്കാലം; മരുന്ന് കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊതുവായ ചില സംശയങ്ങളും ഉത്തരങ്ങളും.

Published

on

Dr. Manojan Thekkedath
Senior Consultant
MBBS, MD (General Medicine)
aster mims calicut

വ്രതവിശുദ്ധിയുടെ നാളുകളാണിനി. മനസ്സും ശരീരവുമൊക്കെ ഒന്ന് പോലെ വിശുദ്ധമാകുന്ന കാലം. നോമ്പെടുക്കുക എന്നത് വിശ്വാസിയെ സംബന്ധിച്ച് ഏറ്റവും വലിയ പുണ്യമാണ്. എന്നാല്‍ അസുഖ ബാധിതരായവര്‍ക്ക്, പ്രത്യേകിച്ച് മരുന്നുകള്‍ കഴിക്കുന്നവര്‍ക്ക് സ്വാഭാവികമായ ചില സംശയങ്ങള്‍ ഈ സമയത്തുണ്ടാകാനിടയുണ്ട്. പൊതുവായ ചില സംശയങ്ങളും ഉത്തരങ്ങളും.

1) ഞാന്‍ സ്ഥിരമായി മരുന്ന് കഴിക്കുന്ന
വ്യക്തിയാണ്. എനിക്ക് നോമ്പെടുക്കാമോ?

ഈ കാര്യത്തില്‍ പൊതുവായ ഒരു അഭിപ്രായം ആധികാരികമായി പറയാന്‍ സാധിക്കില്ല. പ്രമേഹം പോലുള്ള അസുഖമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുവാനുള്ള സാധ്യതയുണ്ട്. അതുപോലെ തന്നെ ചിലരില്‍ നിര്‍ജ്ജലീകരണം മൂലമുള്ള പ്രശ്നങ്ങളും ഉണ്ടാകും. ഇതിന് പുറമെ ഏത് അസുഖമാണ്, ഏത് രീതിയിലുള്ള മരുന്നാണ് കഴിക്കുന്നത് എന്നൊക്കെ വിലയിരുത്തിയ ശേഷമേ നിര്‍ദ്ദേശം നല്‍കുവാന്‍ സാധിക്കുകയുള്ളൂ. ഇതിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ഡോക്ടറെ സന്ദര്‍ശിച്ച് കാര്യത്തില്‍ വ്യക്തത വരുത്തുക എന്നതാണ്. പൊതുവെ മരുന്നുകള്‍ ഉപയോഗിക്കുന്ന സമയക്രമത്തില്‍ മാറ്റം വരുത്തിയ ശേഷം നോമ്പ് എടുക്കാവുന്ന രീതിയാണ് നിര്‍ദ്ദേശിക്കപ്പെടാറുള്ളത്. എല്ലാവരിലും ഇത് സാധ്യമായെന്ന് വരില്ല.

2) കഴിഞ്ഞ തവണ ഡോക്ടര്‍ മരുന്നിന്റെ സമയക്രമം മാറ്റിത്തന്നിരുന്നു. ഇത്തവണയും അത് ആവര്‍ത്തിച്ചാല്‍ മതിയോ?

അങ്ങിനെ ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. രോഗിയുടെ അവസ്ഥ, രോഗത്തിന്റെ അവസ്ഥ, മരുന്നുകളുടെ ഫലപ്രാപ്തി എന്നിവയിലെല്ലാം മുന്‍വര്‍ഷത്തേതിനെ അപേക്ഷിച്ച് മാറ്റം ഉണ്ടായിരിക്കാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശത്തിനനുസരിച്ച് മാത്രമേ തീരുമാനമെടുക്കാവൂ.

3) മരുന്നിന്റെ ഡോസില്‍ മാറ്റം വരുത്തേണ്ടി വരുമോ?

ഡോക്ടറാണ് തീരുമാനിക്കേണ്ടത്. പലവിധ കാരണങ്ങള്‍ പരിശോധിച്ച ശേഷമാണ് ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കുക.

4) മരുന്ന് നിര്‍ത്താമോ?

ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ നിര്‍ത്തരുത്.

5) വ്യായാമം നിര്‍ത്തണമോ?

കഠിനമായ വ്യായാമം താല്‍ക്കാലികമായി ഒഴിവാക്കുന്നതാണ് നല്ലത്. ചെറിയ നടത്തം പോലുള്ള വ്യായാമങ്ങള്‍ തുടരാം.

6) ഭക്ഷണക്രമം?

അമിത ഭക്ഷണത്തിനുള്ള ലൈസന്‍സല്ല നോമ്പ്കാലം എന്നോര്‍മ്മിക്കുക. മധുരം, കൊഴുപ്പ് കൂടിയ ഭക്ഷണം എന്നിവ പരമാവധി ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക. പഴവര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തു, ഫൈബര്‍, പ്രോട്ടീന്‍ എന്നിവ ഉറപ്പ് വരുത്തുക, മാംസത്തിന്റെ അമിത ഉപയോഗം പരിമിതപ്പെടുത്തുക. വൃക്കരോഗികളും മറ്റും ആവശ്യമായ നിര്‍ദ്ദേശത്തിന് ഡോക്ടറെ സമീപിക്കണം.

Continue Reading

Health

കോവിഡ് കേസുകളില്‍ വര്‍ധന ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

അതെ സമയം സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നും ,പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി.ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ.എം.എസ്.സി.എല്ലിനും മന്ത്രി നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.ചൊവ്വാഴ്ച 172 കേസുകളാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍. ആകെ 1026 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്. 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.

അതെ സമയം സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നും ,പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

Continue Reading

Career

അപകടത്തില്‍ കാല് തകര്‍ന്നു; ആംബുലന്‍സില്‍ പരീക്ഷയെഴുതി വിദ്യാര്‍ഥിനി

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി

Published

on

വാഹനപകടത്തെ തുടര്‍ന്ന് പരീക്ഷ തുടരാന്‍ സാധിക്കാത്ത പത്താം ക്ലാസ് വിദ്യാര്‍ഥിനി ആംബുലന്‍സില്‍ പരീക്ഷ എഴുതി. മുംബൈയിലെ ബാന്ദ്ര സ്വദേശിനിയായ മുബശിറ സാദിഖ് സയ്യിദ് എന്ന വിദ്യാര്‍ഥിനിയാണ് പ്രത്യേക അനുമതിയോടെ ആംബുലന്‍സില്‍ പരീക്ഷ എഴുതിയത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് പരീക്ഷ കഴിഞ്ഞതിനു ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് മുബശിറയെ കാര്‍ ഇടിക്കുന്നത്. അപകടത്തില്‍ ഇടതു കാലിന് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അന്ന് തന്നെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു. ബാക്കിയുള്ള പരീക്ഷകള്‍ എഴുതണമെന്ന ആവശ്യം അധ്യാപകരോട് മുബശിറ പറഞ്ഞിരുന്നു.

തുടര്‍ന്ന് പരീക്ഷ ബോര്‍ഡ് സെക്രട്ടറിയെ കാണുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അവസാനം വിദ്യാര്‍ഥിക്ക് ആംബുലന്‍സില്‍ വെച്ച് പരീക്ഷ എഴുതാന്‍ അനുവാദം ലഭിക്കുകയായിരുന്നു. അഞ്ചുമാന്‍ ഇസ്‌ലാം വിദ്യാര്‍ഥിനിയാണ് മുബശിറ.

Continue Reading

Trending