Connect with us

News

മഞ്ഞക്ക് ഫൈനലാണിന്ന്; മുംബൈയോട് പരാജയപ്പെട്ടാല്‍ സെമി സാധ്യത അവസാനിക്കും

ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലാണ്- മുംബൈ സിറ്റി എഫ്.സിക്കും.

Published

on

മഡ്ഗാവ്: ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലാണ്- മുംബൈ സിറ്റി എഫ്.സിക്കും. തോല്‍ക്കുന്നവര്‍ സെമി ഫൈനല്‍ കാണാതെ പുറത്താവും. ജയിക്കുന്നവര്‍ക്ക് അവസാന നാലില്‍ ഇടവും ഉറപ്പിക്കാനാവും. സമനിലയാണ് ഫലമെങ്കില്‍ അവസാന മല്‍സരം വരെ കാത്തിരിക്കാം.

രണ്ട് ടീമുകളും 18 മല്‍സരങ്ങള്‍ കളിച്ചിരിക്കുന്നു. 31 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈയുടെ സമ്പാദ്യം. നാലാംസ്ഥാനത്തുള്ള അവര്‍ക്ക് ജയിച്ചാല്‍ സെമി ഉറപ്പ്. ബ്ലാസ്‌റ്റേഴ്‌സ് 30 ല്‍ നില്‍ക്കുന്നു. അഞ്ചാം സ്ഥാനത്ത് നിന്ന് നാലില്‍ കയറാന്‍ ഇന്നത്തെ വിജയം സഹായിക്കും. നിലവില്‍ ഹൈദരാബാദും ജംഷഡ്പ്പൂരും മാത്രമാണ് സെമി ഉറപ്പാക്കിയവര്‍.

ഇന്നലെ ജംഷഡപ്പൂര്‍ ഹൈദരാബാദിനെ മൂന്ന് ഗോളിന് തകര്‍ത്തിരുന്നു. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഏ.ടി.കെ മോഹന്‍ ബഗാനും ഒരു പോയിന്റ് കൂടി നേടിയാല്‍ സെമി കളിക്കാം. അപ്പോള്‍ നാലാം സ്ഥാനത്തേക്കാണ് കാര്യമായ പോരാട്ടം. അത് ബ്ലാസ്‌റ്റേഴ്‌സും മുംബൈയും തമ്മിലാണ്. ചാമ്പ്യന്‍ഷിപ്പില്‍ ഗംഭീരമായി തുടങ്ങിയവരായിരുന്നു മുംബൈ. അവരുടെ വിജയയാത്രക്ക് അന്ത്യമിട്ടത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു.

ഇരുവരും സീസണില്‍ ആദ്യം കണ്ടപ്പോള്‍ മുംബൈ വലയില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ വര്‍ഷം നടത്തിയിരുന്നു. ആ തോല്‍വിയില്‍ നിന്നും തിരിച്ചുവരാന്‍ ചാമ്പ്യന്മാര്‍ ഏറെ സമയമെടുത്തു. അതാണ് അവരെ ഈ നിലയിലാക്കിയതും. ഇന്നലെ പരിശീലന ശേഷം സംസാരിക്കവെ ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല മുംബൈ പരിശീലകന്‍ ഡെസ് ബക്കിംഗ്ഹാം. പ്രതിയോഗികളുടെ ഫോമിനെക്കുറിച്ചോ കരുത്തിനെക്കുറിച്ചോ ചിന്തിക്കാറില്ലെന്നും സ്വന്തം ടീമിന്റെ മികവും പ്രശ്‌നങ്ങളും മാത്രമാണ് മുന്നില്ലെന്നുമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ചുള്ള ചോദ്യത്തിന് കോച്ചിന്റെ മറുപടി. മുന്‍നിര താരങ്ങളുടെ പരുക്കാണ് കോച്ചിനെ കാര്യമായി അലട്ടുന്നത്. മധ്യനിരയിലെ മെഷീനായ അഹമ്മദ് ജഹൗയുടെ പരുക്ക് ഇനിയും ഭേദമായിട്ടില്ല. അദ്ദേഹം ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനും കോച്ച് ഒരുക്കമല്ല. ഇന്നലെ മൊറോക്കോ താരം പരിശീലനത്തിനുണ്ടായിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തപക്ഷം അദ്ദേഹം കളിക്കുമെന്ന് കോച്ച് പറയുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകുമനോവിച്ച് ആത്മവിശ്വാസത്തിലാണ് സംസാരിക്കുന്നത്. ഏതൊരു ഫുട്‌ബോള്‍ താരവും ആഗ്രഹിക്കുന്ന മല്‍സരമാണിത്. ഏറ്റവും മികച്ച ടീമിനെതിരെ നിര്‍ണായക മല്‍സരം. എല്ലാവര്‍ക്കും മല്‍സരത്തിന്റെ പ്രസക്തി നന്നായി അറിയാം. എല്ലാവരും വിജയത്തിനായി ഒരുങ്ങി നില്‍ക്കുന്നു. കഴിഞ്ഞ മല്‍സരങ്ങളിലെ റിസല്‍ട്ടല്ല പ്രധാനം-താരതമ്യങ്ങളിലും കാര്യമില്ല. ഇന്ന് ജയിക്കുക എന്നതാണ് വളരെ പ്രധാനമെന്ന് വുകുമനോവിച്ച് പറഞ്ഞു.

സെമിയിലെത്തണമെങ്കില്‍ വിജയം നിര്‍ബന്ധമാണെന്ന സത്യം രണ്ട് ടീമുകള്‍ക്കുമറിയാം. അതിനാല്‍ ഇത് ഫൈനലായിരിക്കും- മല്‍സരത്തിന്റെ തീവ്രത വെളിപ്പെടുത്തി കോച്ച് പറഞ്ഞു. മുന്‍നിരയില്‍ ജോര്‍ജ് പെരേര, അല്‍വാരോ വാസ്‌ക്കസ്, മധ്യനിരയില്‍ അഡ്രിയാന്‍ ലൂന എന്നീ വിദേശികളുടെ തകര്‍പ്പന്‍ ഫോമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷ. മല്‍സരം രാത്രി 7-30ന്.

പ്രതീക്ഷ അഡ്രിയാന്‍ ലൂന

മഡ്ഗാവ്: കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ ഇതിനകം കളിച്ചത് 18 മല്‍സരങ്ങള്‍. ഇതില്‍ എട്ട് മല്‍സരങ്ങളില്‍ വിജയം. ആറ് കളികളില്‍ സമനില. നാലില്‍ തോല്‍വി. ആദ്യ മല്‍സരത്തില്‍ കരുത്തരായ ഏ.ടി.കെ മോഹന്‍ ബഗാനുമായി 2-4 ല്‍ തോറ്റ് തുടങ്ങിയ ഇവാന്‍ വുകുമനോവിച്ചിന്റെ സംഘം പിന്നീട് അക്ഷരാര്‍ത്ഥത്തില്‍ മാറുകയായിരുന്നു.

അവസാന മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ തകര്‍ത്തത് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു. എല്ലാ മല്‍സരങ്ങളിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ താരത്തെ തേടിയാല്‍ അത് അഡ്രിയാന്‍ ലൂനയിലെത്തും. ഗോളിലേക്ക് കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരങ്ങളില്‍ ഒരാള്‍ ലൂനയാണ്. ഉറുഗ്വേയില്‍ നിന്നുള്ള ഈ മധ്യനിരക്കാരന്‍ യഥേഷ്ടം കൂട്ടുകാര്‍ക്ക് പന്ത് എത്തിക്കുന്നതില്‍ കാണിക്കുന്ന ജാഗ്രതയിലാണ് മഞ്ഞപ്പട ചാമ്പ്യന്‍ഷിപ്പില്‍ ഇത്ര ദൂരത്തിലെത്തിയത്. ഫ്രീകിക്ക് വിദഗ്ദ്ധനായ ലൂന സുന്ദരാമായാണ് ഗോള്‍ക്കീപ്പര്‍മാരെ കബളിപ്പിക്കാറുള്ളത്. ഇതിന് ഏറ്റവും അവസാനത്തെ ഉദാഹരണമായിരുന്നു ചെന്നൈക്കെതിരായ മല്‍സരം. ചെന്നൈയിന്‍ ഗോള്‍ക്കീപ്പര്‍ വിശാല്‍ കെയ്ത് ജാഗ്രത പുലര്‍ത്തിയിട്ടും ലൂനയുടെ മഴവില്‍കിക്ക് വലയില്‍ പതിച്ച കാഴ്ച്ച അതിസുന്ദരമായിരുന്നു. ഇന്ന് നിര്‍ണായക മല്‍സരത്തില്‍ മുംബൈ പേടിക്കുന്നത് ലൂനയെ തന്നെ. വാസ്‌ക്കസിനും പെരേരക്കും എളുപ്പത്തില്‍ പന്ത് എത്തിക്കുന്ന ലൂനയെ തടയുക എന്നതാണ് ഇന്ന് മുബൈയുടെ വെല്ലുവിളി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

വൈഷ്ണയുടെ വോട്ട് വെട്ടിയതിനു പിന്നില്‍ സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചന: വിഡി സതീശന്‍

ഉദ്യോഗസ്ഥര്‍ക്കും നേരിട്ട് പങ്ക്: തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം പ്രഖ്യാപിക്കണം; ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ സി.പി.എം ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തിരുവനന്തപുരത്തെ രണ്ട് പ്രധാന സി.പി.എം നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ നേരിട്ട് പങ്കുണ്ട്. കോര്‍പ്പറേഷനിലെ സി.പി.എമ്മുകാരായ ചില ഉദ്യോഗസ്ഥര്‍ കൂടി ഈ ക്രിമിനല്‍ പ്രവര്‍ത്തിയില്‍ പങ്കാളികളാണ്. ഇതേ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സമഗ്രമായി പരിശോധിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം. അല്ലെങ്കില്‍ യു.ഡി.എഫ് നിയമ നടപടിസ്വീകരിക്കും അദ്ദേഹം പറഞ്ഞു.

വൈഷ്ണയുടെ വോട്ട് പുനസ്ഥാപിച്ചു കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ഉത്തരവിന്‍ ഉദ്യോഗസ്ഥതലത്തിലെ ഗുരുത വീഴ്ചകള്‍ എടുത്ത് പറയുന്നു. സി.പി.എം പ്രാദേശിക നേതാവിന്റെ പരാതിയില്‍ കോര്‍പ്പറേഷന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ തീര്‍ത്തും ഏകപക്ഷീയമായി തീരുമാനമെടുത്തു. സി.പി.എമ്മിന്റെ ക്രിമിനല്‍ ഗൂഡാലോചനയ്ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥന്‍ ചെയ്തത്. വൈഷ്ണയുടെ പേര് നീക്കം ചെയ്തതിന് ഒരു ന്യായീകരണവും ഇല്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വൈഷ്ണ ഹിയറിംഗ് സമയത്ത് നല്‍കിയ രേഖകള്‍ ഒന്നും ഉദ്യോഗസ്ഥന്‍ പരിഗണിച്ചില്ല. വൈഷ്ണയുടെ അസാനിധ്യത്തില്‍ സി.പി.എം പ്രാദേശിക നേതാവ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് വോട്ട് വെട്ടിയത്. സിപിഎമ്മിന് വിടുപണി ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. രാഷ്ട്രീയ ഗൂഡാലോചനക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം. എക്കാലത്തും സി.പി.എം ഭരണത്തിലുണ്ടാകില്ലെന്നും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും സി.പി.എമ്മിന് അടിമപ്പണി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഓര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

world

എഐയുടെ ഭാവി ചന്ദ്രനില്‍: ബഹിരാകാശ ഡാറ്റാ സെന്ററുകള്‍ക്കായി ആഗ്രഹത്തോടെ മുന്നേറുന്ന ടെക് ഭീമന്മാര്‍

വരാനിരിക്കുന്ന കാലത്ത് ഡാറ്റാ സെന്ററുകള്‍ സെറ്റ് ചെയ്യാന്‍ ഗ്രഹാന്തര ഇടങ്ങള്‍ തിരയുകയാണ് ഇവര്‍

Published

on

ഐഎ സാങ്കേതികവിദ്യയുടെ വേഗതയേറിയ വളര്‍ച്ച ഭൂമിയിലെ ഊര്‍ജ-ജല വിഭവങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിക്കുമ്പോള്‍, ആമസോണ്‍, ഗൂഗിള്‍, സ്‌പേസ് എക്‌സ് പോലുള്ള പ്രധാന ടെക് കമ്പനികള്‍ അതിന്റെ പരിഹാരമായി ചന്ദ്രനെയും ബഹിരാകാശത്തെയും ലക്ഷ്യമിടുകയാണ്. വരാനിരിക്കുന്ന കാലത്ത് ഡാറ്റാ സെന്ററുകള്‍ സെറ്റ് ചെയ്യാന്‍ ഗ്രഹാന്തര ഇടങ്ങള്‍ തിരയുകയാണ് ഇവര്‍. ഓപ്പണ്‍ഐഎയുടെ കണക്കുകള്‍ പ്രകാരം ഐഎ ഡാറ്റാ സെന്ററുകള്‍ക്ക് വര്‍ഷംതോറും 100 ജിഗാവാട്ട് അധിക വൈദ്യുതി ആവശ്യമാകും, ഇത് യുഎസിനെ വരെ വൈദ്യുതി അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യത്തിലാക്കി.

ഇപ്പോള്‍ പല കമ്പനികളും ഗ്യാസ് ടര്‍ബൈനുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഡാറ്റാ സെന്ററുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഇതോടെയാണ് ടെക് ലോകം ചന്ദ്രന്‍ വഴിയായി പുതിയ വഴി തേടുന്നത്. ചന്ദ്രനിലോ ബഹിരാകാശത്തിലോ ഡാറ്റാ സെന്ററുകള്‍ സ്ഥാപിച്ചാല്‍ 24 മണിക്കൂറും തുടര്‍ച്ചയായ സൗരോര്‍ജ്ജം, പ്രായോഗികമായ തണുപ്പിക്കല്‍ സൗകര്യങ്ങള്‍, കൂടാതെ ഭൂമിയിലെപോലെ കര്‍ശനമായ നിയമപരമായ നിയന്ത്രണങ്ങള്‍ ഇല്ലാത്ത പ്രവര്‍ത്തനസ്വാതന്ത്ര്യം ലഭിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ബ്ലൂ ഒറിജിന്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ചന്ദ്രനെ ‘പ്രപഞ്ചത്തിന്റെ സമ്മാനം’ എന്ന് വിശേഷിപ്പിച്ച് അവിടെ വന്‍ ഐഎ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കാനുള്ള സ്വപ്നം തുറന്നു പറഞ്ഞിട്ടുണ്ട്.

ഇലോണ്‍ മസ്‌ക് അതിനായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളെ ഐഎ സെര്‍വറുകളാക്കി മാറ്റാനും അവ തമ്മില്‍ ലേസര്‍ വഴി സൂപ്പര്‍ ഫാസ്റ്റ് ഡാറ്റ കൈമാറ്റം സാധ്യമാക്കാനും പദ്ധതിയിടുന്നു. അതേസമയം ഗൂഗിള്‍ ‘പ്രോജക്റ്റ് സണ്‍കാച്ചര്‍’ എന്ന പേരില്‍ ബഹിരാകാശ കമ്പ്യൂട്ടിംഗിന്റെ ഭാവി പഠനം ആരംഭിച്ചു കഴിഞ്ഞു. ഐഎയെ ചന്ദ്രനില്‍ പരിശീലിപ്പിക്കാന്‍ കഴിയുമോ എന്നതിനെ കണ്ടെത്താനായി 2027ഓടെ രണ്ട് പരീക്ഷണ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദൗത്യത്തിന്റെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം തുറന്നുപറയുമ്പോഴും, സുസ്ഥിര ഐഎ വികസനത്തിനായുള്ള അത്യാവശ്യ പരീക്ഷണങ്ങളാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിയിലെ വൈദ്യുതി-ജല ക്ഷാമവും, വലിയ ഡാറ്റാ സെന്ററുകള്‍ സ്ഥാപിക്കാന്‍ ഉള്ള നിയമസങ്കീര്‍ണ്ണതകളും, ശീതീകരണത്തിനുള്ള വന്‍ ചെലവും all combine to make tech gaints look beyond earth. ഒരിക്കല്‍ സയന്‍സ് ഫിക്ഷനില്‍ മാത്രം കണ്ടിരുന്ന ആശയം, ഇപ്പോള്‍ ഐഎ വളര്‍ച്ചയുടെ അനിവാര്യമായ അടുത്ത ചുവടായി മാറുകയാണ്.

Continue Reading

kerala

ന്യൂസിലന്‍ഡ് ഡ്രൈവര്‍ വിസ വാഗ്ദാനം; 24.44 ലക്ഷം രൂപ തട്ടിപ്പ്; കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ കേസ്

പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

Published

on

ബേക്കല്‍: ന്യൂസിലന്‍ഡില്‍ ഡ്രൈവര്‍ വീസ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് 24.44 ലക്ഷം രൂപ തട്ടിയെടുത്തത് സംബന്ധിച്ച് കോയമ്പത്തൂര്‍ സ്വദേശികളായ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. പനയാല്‍ ഈലടുക്കം സ്വദേശി കെ. സത്യന്‍ നല്‍കിയ പരാതിയിലാണ് നടപടിയെടുത്തത്.

കേസില്‍ പ്രതികളാക്കപ്പെട്ടത് കോയമ്പത്തൂര്‍ ടിവിഎസ് നഗരത്തിലെ ശക്തി ഗാര്‍ഡന്‍, ഒന്നാം വാര്‍ഡ് – ഒന്നാം വീട്ടില്‍ താമസിക്കുന്ന പോള്‍ വര്‍ഗീസ് (53), ഭാര്യ മറിയ പോള്‍ (50) എന്നിവരാണ്. ന്യൂസിലന്‍ഡില്‍ തൊഴില്‍ ലഭ്യമാകുമെന്ന് വിശ്വസിപ്പിച്ച് വലിയ തുക കൈപ്പറ്റി തട്ടിയതായാണ് പരാതിയുടെ ആരോപണം.

പരാതി ആദ്യം ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നതും പിന്നീട് അന്വേഷണത്തിനായി ബേക്കല്‍ പൊലീസിന് കൈമാറിയതുമാണ്. അന്വേഷണം ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് പുരോഗമിക്കുന്നത്.

Continue Reading

Trending