ജിദ്ദ: ജീസാനിലെ കിംഗ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ വിമതസൈന്യമായ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സൗദി സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായത്. യമനിലെ ഹൂതി കേന്ദ്രമായ സന്‍ആയില്‍ നിന്നാണ് ആക്രമണം ഉണ്ടായതെന്ന് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു. ആക്രമണം നടത്തിയതായി സഖ്യസേനയും അവകാശപ്പെട്ടു.

ഇറാന്‍ സഹായത്തോടെ ജനവാസകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തുന്ന ഹൂതികളുടെ കിരാതപ്രവൃത്തി തുടരുകയാണെന്ന് തുര്‍ക്കി അല്‍ മാലിക്കി പറഞ്ഞു. പക്ഷെ ആക്രമണങ്ങളെയൊന്നും സൗദി സഖ്യസേന ലക്ഷ്യം കാണിച്ചില്ല. എന്നാല്‍ ഹൂതി ഭീകരതക്കെതിരായ സഖ്യസേനയുടെ ശക്തമായ സൈനിക നടപടി എല്ലാ അന്തരാഷ്ട്ര നിയമങ്ങളും പാലിച്ച് തുടരുമെന്നും ഫഅദ്ദേഹം വ്യക്തമാക്കി.