അനിശ്ചിതങ്ങള്‍ക്കൊടുവില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ തിരഞ്ഞെടുത്തു. ബി.ജെ.പിയിലെ വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിരവധി വിവാദ പ്രസ്താവനങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നയാളാണ് ആദിത്യനാഥ്. അഞ്ചുതവണ ഘരക്പൂര്‍ മണ്ഡലത്തില്‍ നിന്നു ജയിച്ചു. തീവ്രഹിന്ദു നിലപാടുളള ആദിത്യനാഥ് ക്രിമിനല്‍ പാശ്ചാത്തലമുള്ള വ്യക്തിയാണ്. ഹിന്ദു ധ്രുവീകരണത്തിലൂടെ വര്‍ഗീയത വിതച്ച് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിജയം നേടി രാജ്യത്ത് ഭരണം ഉറപ്പാക്കാനുള്ള ബി.ജെ.പിയുടെ നീക്കമായിയാണ് വിലയിരുത്തപ്പെടുന്നു.