കെ റെയിലിനായി മലപ്പുറം പരപ്പനങ്ങാടിയില്‍ ഓഫീസ് തുടങ്ങന്നതിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.തുടങ്ങാനിരുന്ന ഓഫീസ് പ്രവര്‍ത്തകര്‍ താഴിട്ട് പൂട്ടി.രാവിലെ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഉപരോധം നടന്നത്.തുടര്‍ന്ന് പോലീസ് വന്ന് പ്രവര്‍ത്തകരെ നീക്കം ചെയ്തു.

കെ.റെയിലിനെ സംബന്ധിച്ച് ഇത്രയും വിവാദങ്ങള്‍ നിലനില്‍ക്കുമ്പോള്‍ രഹസ്യമായി ഓഫീസ് പ്രവര്‍ത്തനം തുടങ്ങാനായിരുന്നു പദ്ധതിയെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറയുന്നു.