കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി സീറ്റ് തര്‍ക്കം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബി.ജെ.പി നേതാവ്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാവുന്നതിനിടെ പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയാവുന്നു. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയിട്ടും സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ബി.ജെ.പിക്ക് തലവേദയാവുന്നു. മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് ബി.ജെ.പി നേതാവ് ഷാഷില്‍ നമോഷി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞാണ് രംഗത്തെത്തിയത്.

ദീര്‍ഘനാളായി ഞാന്‍ ബി.ജെ.പിയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് ഷാഷില്‍ നമോഷി. എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ തന്റെ പേരില്ലാത്തതാണ് നമോഷിയെ വികാരഭരിതനാക്കിയത്. പട്ടികയില്‍ പേരില്ലെന്നത് ഞെട്ടലോടെയാണ് താന്‍ കേട്ടത് നമോഷി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. സീറ്റ് നിഷേധിച്ചത് ഏറെ മനോവേദന സൃഷ്ടിച്ചെന്നും ഷാഷില്‍ നമോഷി ഗുല്‍ബറഗയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.