Connect with us

Culture

വിടുവായിത്തമേ നിന്റെ പേരോ ബി.ജെ.പി

Published

on

വര്‍ഗീയ ഹിന്ദുത്വ സംഘടനകളുടെ ഉത്ഭവം മുതലിങ്ങോട്ട് നാം കേട്ടും കണ്ടും അനുഭവിച്ചും കൊണ്ടിരിക്കുന്ന പ്രസ്താവനകളും നടപടികളും മഹത്തായ നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിനും പൈതൃകത്തിനും എത്ര മാരകമായ പ്രഹരമാണ് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്! ലോകം ശാസ്ത്ര പുരോഗതിയുടെ നെറുകയിലേക്ക് കുതിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍തന്നെ ആര്‍.എസ്.എസിന്റെ ആശയങ്ങളും പ്രവര്‍ത്തനങ്ങളും ശാസ്ത്ര ലോകത്തിനും ഇന്ത്യന്‍ ജനതയുടെ വികാര വിചാരങ്ങള്‍ക്കുപോലും ഒരുനിലക്കും ചേരാത്തവയായിരുന്നു.

സഹസ്രാബ്ദങ്ങളായി ഹിന്ദുമതം ഉദ്‌ഘോഷിക്കുന്ന ലോകമേ തറവാട്, സനാതനധര്‍മം മുതലായ സവിശേഷമായ ആശയസംഹിതകളെയാകെ ഉലയ്ക്കുന്ന ആശയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് ആ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായത്. ലോകംകണ്ട മികച്ച സോഷ്യലിസ്റ്റ് ഭരണാധികാരി ജവഹര്‍ലാല്‍ നെഹ്‌റുവും മറ്റും നേതൃത്വം നല്‍കിയ ഇന്ത്യയുടെ രാഷ്ട്രീയ അധികാര കേന്ദ്രങ്ങളെ അധമാവസ്ഥയിലേക്ക് കൊണ്ടുപോകുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. ആറു പതിറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി രാജ്യഭരണം പിടിച്ച ആര്‍.എസ്.എസ് ഇന്ത്യന്‍ പൊതുമണ്ഡലത്തിലേക്കും അവരുടെ അശാസ്ത്രീയമായ വിതണ്ഡവാദങ്ങള്‍ നിരന്തരം പടര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നു. ബാബരി മസ്്ജിദ് തകര്‍ക്കല്‍ മുതല്‍ പശുവിന്റെ പേരില്‍ രാജ്യത്തെ ന്യൂനപക്ഷ സമുദായാംഗങ്ങളെയും ദലിതുകളെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന, പിഞ്ചുകുട്ടികളെ പോലും കടിച്ചുകീറാന്‍ പരിപാവനമായ അമ്പലപരിസരം ദുരുപയോഗിക്കുന്ന പ്രവണതയില്‍വരെ അത് ചെന്നെത്തി നില്‍ക്കുന്നു.

മേല്‍പരാമര്‍ശിത അസംസ്‌കൃത കൂട്ടത്തിലൊരാളാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ത്രിപുര സംസ്ഥാനത്ത് അധികാരത്തിലേറിയ ബി.ജെ.പി സര്‍ക്കാരിന്റെ തലവനായ ബിപ്ലവ്‌ദേവ്കുമാര്‍ ദേവ്. കാല്‍നൂറ്റാണ്ടത്തെ സി.പി.എമ്മിനെതിരായ ഭരണവിരുദ്ധ വികാരത്തള്ളിച്ച നാല്‍പത്താറുകാരനായ ഇദ്ദേഹത്തിന് മുഖ്യമന്ത്രിപദത്തിന് അനുകൂലഘടകമായി. ബിപ്ലവ്‌ദേവ് അധികാരമേറ്റ് ആഴ്ചകള്‍ പിന്നിടുമ്പോള്‍തന്നെ അദ്ദേഹത്തിന്റെ വിതണ്ഡവാദങ്ങള്‍ ഓരോന്നായി പുറത്തുവരുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. ആധുനിക വിവരസാങ്കേതിവിദ്യയുടെ ഹൃദയമായ ഇന്റര്‍നെറ്റ് സംവിധാനം പുരാണ കാലത്തുതന്നെ ഉണ്ടായിരുന്നുവെന്ന ‘കണ്ടെത്ത’ലാണ് അദ്ദേഹം ആദ്യം നടത്തിയത്. ഡയാനഹെയ്ഡന് ലോക സുന്ദരിപട്ടം നല്‍കിയത് ശരിയായില്ലെന്നും സിവില്‍സര്‍വീസിനു വേണ്ടത് സിവില്‍ എന്‍ജിനീയര്‍മാരെയാണെന്നുമൊക്കെ ഈ ബിപ്ലവമുഖ്യന്‍ തട്ടിവിട്ടു. യുവാക്കള്‍ സര്‍ക്കാര്‍, വൈറ്റ്‌കോളര്‍ ജോലി അന്വേഷിക്കാതെ പശു വളര്‍ത്തല്‍ ജോലിയിലേക്ക് തിരിയണമെന്ന് ബിപ്ലവ്‌ദേവ് പറഞ്ഞത് കഴിഞ്ഞദിവസമാണ്. ലോകമിന്ന് വിവരത്തിനായി ഉപയോഗിച്ചുവരുന്ന ഗൂഗിള്‍ സെര്‍ച്ച്എഞ്ചിന്‍ പുരാതനകാലത്തുതന്നെ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും അത് ഹിന്ദു പുരാണത്തിലെ നാരദമുനിയായിരുന്നുവെന്നും മറ്റൊരു ബി.ജെ. പി മുഖ്യമന്ത്രി ഗുജറാത്തിലെ വിജയ്‌രൂപാണിയും ഇന്നലെ തട്ടിവിട്ടിരിക്കുന്നു. വിമാനം ഇന്ത്യയിലാണ് ആദ്യമായി ഉണ്ടാക്കിയതെന്നും അതായിരുന്നു പുഷ്പക വിമാനമെന്നും നേരത്തെ മറ്റൊരു ബി.ജെ.പി വിദ്വാന്‍ തട്ടിവിട്ടിരുന്നുവല്ലോ

ശാസ്ത്രത്തിന് തെറ്റു പറ്റില്ലെന്നൊന്നും അഭിപ്രായമില്ല. നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണതിലെ ഓരോ സിദ്ധാന്തങ്ങളും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെ കീഴിലെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക വകുപ്പുമന്ത്രി ഹര്‍ഷ്‌വര്‍ധന്‍ നടത്തിയ മറ്റൊരു പ്രസ്താവനയും ഏറെ വിവാദത്തിനിടയാക്കി. ഐന്‍സ്റ്റീന്റെ വിഖ്യാത ശാസ്ത്ര കണ്ടുപിടിത്തമായ ഊര്‍ജനിയമത്തെക്കാള്‍ മികച്ചതാണ് വേദങ്ങളിലെ സിദ്ധാന്തമെന്ന് ലോക പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ അന്തരിച്ച സ്റ്റീഫന്‍ഹോക്കിംഗ് പറഞ്ഞതായാണ് മോദി കാബിനറ്റിലെ മുതിര്‍ന്ന മന്ത്രിയായ ഹര്‍ഷ്‌വര്‍ധന്‍ തട്ടിവിട്ടത്. ഇതിന് സൈദ്ധാന്തികവും ശാസ്ത്രീയവുമായ യാതൊരു അടിത്തറയുമില്ലെന്നും ഹോക്കിംഗ് അങ്ങനെയൊരിക്കലും പറഞ്ഞിട്ടില്ലെന്നും പ്രമുഖശാസ്ത്രകാരന്മാര്‍ മുന്നോട്ടുവന്ന് മന്ത്രിയെ തിരുത്തുകയുണ്ടായി. ഇന്ത്യയുടെ ശാസ്ത്ര മേഖലയുടെ വികാസത്തിനും നിലനില്‍പിനും വിലപ്പെട്ട സേവനങ്ങള്‍ നല്‍കാനും അവയുടെ പുരോഗതിക്കും വേണ്ട ആശയപരമായ നേതൃത്വം നല്‍കേണ്ട വ്യക്തിയാണ് രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക വകുപ്പുമന്ത്രിയെന്നിരിക്കെ ഇത്തരം ‘വായില്‍തോന്നിയത് കോതക്ക് പാടു’ന്നവര്‍ ലോകത്ത് ബി.ജെ.പിയിലല്ലാതെ മറ്റേതെങ്കിലും രാഷ്ട്രീയകക്ഷികളില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതായി വിവരമില്ല.

മുമ്പൊന്നും കേള്‍ക്കാത്തത്ര വലിയ അന്ധവിശ്വാസങ്ങളും അശാസ്ത്രീയമായ വാദങ്ങളുമാണ്, രാജ്യത്തിന്റെ പതിറ്റാണ്ടുകളായുള്ള ശാസ്ത്ര രംഗത്തെ നേട്ടങ്ങളെയും യശസ്സിനെയുമൊക്കെ കൊഞ്ഞനം കുത്തിക്കൊണ്ട് ബി.ജെ.പി നേതാക്കള്‍ ദിനംപ്രതി ഉയര്‍ത്തിവിട്ടുകൊണ്ടിരിക്കുന്നത്. ആ പാര്‍ട്ടിക്കാരായ വിദ്യാസമ്പന്നര്‍ പോലും ഇത്തരം ആശയങ്ങള്‍ സമൂഹത്തില്‍ പടര്‍ത്തിവിടുന്നുവെന്നതാണ് ഏറെ ഞെട്ടിക്കുന്നത്. മയിലുകള്‍ പ്രത്യുല്‍പാദനം നടത്തുന്നത് ഇണകളുടെ ഭൂമിയില്‍വീഴുന്ന ശുക്ലത്തുള്ളികള്‍ കൊത്തിക്കുടിച്ചാണെന്നും പശുവിന്റെ ശരീരത്തില്‍നിന്ന് മുപ്പതോളം ദൈവികഘടകങ്ങള്‍ പുറപ്പെടുവിക്കപ്പെടുന്നുണ്ടെന്നു പറഞ്ഞതും ബി.ജെ.പി അനുഭാവിയായി വിശേഷിപ്പിക്കപ്പെട്ട ഒരു ഹൈക്കോടതി ജഡ്ജിയായിരുന്നു. ഏത് പദവിയിലിരിക്കുന്നുവെന്നതല്ല, ഇവര്‍ ബി.ജെ.പിയിലും സംഘ്പരിവാര സംഘടനയിലും അംഗങ്ങളോ അനുഭാവമുള്ളവരോ ആണെന്നുള്ളതായിരിക്കുന്നു ഇത്തരം അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെ മാനദണ്ഡം. ഹിറ്റ്‌ലറിനും മുസ്സോളിനിക്കും മുമ്പേ ബ്രാഹ്മണ്യത്തിലൂടെ ഫാസിസത്തിന് ആശയരൂപം നല്‍കിയവരാണ് ഇന്ത്യന്‍ ഹിന്ദുത്വ പതിപ്പുകള്‍. കമ്പ്യൂട്ടര്‍ യുഗവും ബഹിരാകാശ യുഗവും നാനോ യുഗവുമൊക്കെ കടന്ന് ശാസ്ത്രം റോക്കറ്റ്കുതിപ്പില്‍ നില്‍ക്കവെയാണ് ഇന്ത്യയെപോലെ നൂറ്റി ഇരുപതുകോടി ജനങ്ങളെ പരിഹാസപാത്രമാക്കിക്കൊണ്ട് അധികാര സ്ഥാനങ്ങളിലിരുന്ന് ഇത്തരം ഉണ്ടയില്ലാവെടികള്‍ കേള്‍ക്കേണ്ടിവരുന്നത്്. പ്രധാനമന്ത്രിതന്നെ ഇത്തരം ആശയങ്ങളുടെ കൂടാരമായ ആര്‍.എസ്.എസ് അംഗമാണെന്നതാണ് അദ്ദേഹത്തിന് കീഴിലുള്ളവരുടെ വിതണ്ഡവാദമുഖങ്ങളുടെ ഞെട്ടലിന്റെ വ്യാപ്തി കുറക്കുന്നത്. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കഴിഞ്ഞദിവസം രാജസ്ഥാനിലെ ജോദ്പൂര്‍ കോടതി ആജീവനാന്ത കാലത്തേക്ക് തടവറയിലേക്ക് വിട്ടയച്ച ആസാറാം ബാപ്പുവും രാജ്യത്തിന്റെ പ്രധാനമന്ത്രിയും ആലിംഗനബദ്ധരായി നില്‍ക്കുന്ന ചിത്രം പുറത്തുവരികയുണ്ടായി. ജമ്മുവിലെ കത്വയിലും യു.പിയിലുമൊക്കെ പരിപാവനമായ ക്ഷേത്രത്തിനകത്ത് പോലും പെണ്‍കുട്ടികളെ പിച്ചിച്ചീന്തി കാമവെറി തീര്‍ക്കുന്ന ഹിന്ദുത്വവാദികളുള്ളപ്പോള്‍ ബിപ്ലവും രൂപാണിയും ഹര്‍ഷവര്‍ധനും നരേന്ദ്രമോദിയുമൊക്കെ ഇതൊക്കെയല്ലേ ചെയ്യുന്നുള്ളൂവെന്ന് സമാധാനിക്കാം. ഇവരത്രെ ഇന്ത്യന്‍ ദേശീയതയുടെ വക്താക്കള്‍. ലജ്ജാകരം എന്നല്ലാതെന്തുപറയാന്‍.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending