Connect with us

More

രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് കോണ്‍ഗ്രസ്

Published

on

വാര്‍ധ(മഹാരാഷ്ട്ര): രാജ്യത്ത് രണ്ടാം സ്വാതന്ത്ര സമരത്തിന് സമയമായെന്ന് കോണ്‍ഗ്രസ്. മോദി സര്‍ക്കാര്‍ വിഭാഗീയതയുടെ രാഷ്ട്രീയം കളിക്കുകയാണ്. ഭീഷണിയും പീഡനവും ആവര്‍ത്തിക്കപ്പെടുകയാണ്. ഗാന്ധി വധത്തിന് സമാനമായ സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും വാര്‍ധ സേവാഗ്രാമില്‍ ചേര്‍ന്ന പ്രതീകാത്മക പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.

ജനാധിപത്യപരമായ ചര്‍ച്ചകളേയും വിയോജിപ്പുകളേയും അടിച്ചമര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. സവിശേഷമായ വൈവിധ്യം നിലനില്‍ക്കുന്ന രാജ്യത്ത് കൃത്രിമമായ ഏകത അടിച്ചേല്‍പിക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് സമാനമായ ജനമുന്നേറ്റം ആവശ്യമാണെന്ന് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം പറയുന്നു.

ഗാന്ധിജിയെ ജീവിതകാലം മുഴുവന്‍ തള്ളിപ്പറഞ്ഞ സംഘപരിവാര്‍ ഇന്ന് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ കപട വക്താക്കളായി മാറി. മഹാത്മാ ഗാന്ധിയുടെ പൈതൃകം വോട്ടുതട്ടാനുള്ള അവസരവാദത്തിന് ദുരുപയോഗിക്കുകയാണ് ആര്‍.എസ്.എസ് ചെയ്യുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തി. മൗലികമായ ഈ സന്ദേശം രാജ്യമെങ്ങും പ്രചരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തില്‍ സോണിയാ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം; സിപിഎം പീഡനക്കേസ് പ്രതി എംഎല്‍എയായി തുടരുന്നു’; വിഡി സതീശന്‍

Published

on

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ നടപടി മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇത്തരം വിഷയത്തിൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയും കർശന നടപടി എടുത്തിട്ടില്ല. ഒരു പരാതിയോ തെളിവോ ഇല്ലാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. വിഷയം പാർട്ടി ഗൗരവകരമായി പരിശോധിച്ചു. മുഴുവൻ നേതാക്കളുമായി ആശയവിനിമയം നടത്തി. തുടർന്നാണ് നടപടി എടുത്തത്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി ഇത്തരം തീരുമാനം കേരളത്തിൽ എടുത്തിട്ടുണ്ടോയെന്ന് വിഡി സതീശൻ ചോദിച്ചു.

ഒരു റേപ്പ് കേസിലെ പ്രതി സിപിഐഎമ്മിൽ പ്രതിയായിട്ട് ഇരിക്കുകയാണ്. ബിജെപിയിൽ പോക്‌സോ കേസിലെ പ്രതി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. സ്ത്രീകളോടുള്ള തങ്ങളുടെ പ്രസ്ഥാനത്തിന്റെ ആദരവും ബഹുമാനവും കൊണ്ട് രാഹുലിനെതിരെ നടപടിയെടുത്തുവെന്ന് വിഡി സതീശൻ പറഞ്ഞു.

വേറൊരു പാർട്ടിയെയും പോലെയല്ല കോൺഗ്രസെന്ന് തെളിയിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്ക് ഏറ്റവും അടുപ്പമുള്ളയാൾക്കെതിരെയാണ് നടപടിയെടുത്തത്. രക്ഷപ്പെടുത്താൻ ശ്രമിച്ചില്ല. ഒരു പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാനാണ് കോൺഗ്രസ് നടപടി സ്വീകരിച്ചതെന്ന് വിഡി സതീശൻ വ്യക്തമാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടു പോലും എംഎൽഎയായിട്ട് ഇരിക്കുന്നവരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതലുണ്ട് ഇത്തരക്കാരെന്ന് വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ് നല്ല നിലപാടുള്ള പാർട്ടിയാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Continue Reading

kerala

എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നത് യുക്തിരഹിതം: സണ്ണി ജോസഫ്

Published

on

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി കെപിപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വിഷയം കോണ്‍ഗ്രസ് ഗൗരവമായി എടുക്കുന്നു. ആരോപണം വന്നയുടന്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. അത് മാതൃകാപരമാണ്. ഇക്കാര്യങ്ങള്‍ വിശദമായി മുതിര്‍ നേതാക്കളുമായി ആശയ വിനിമയം നടത്തി. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആര്‍ക്കും നിയമപരമായി പരാതി ലഭിച്ചിട്ടില്ല. എവിടെയും ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പറയുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല. കേരള രാഷ്ട്രീയത്തില്‍ അത്തരമൊരു കീഴ്‌വഴക്കമില്ല. എഫ്‌ഐആര്‍ ഉണ്ടായിരുന്നിട്ടും കേസുണ്ടായിട്ടും ആരും രാജിവെച്ച സാഹചര്യമില്ല. അതേസമയം സ്ത്രീകളുടെ അന്തസും അഭിമാനവും കണക്കിലെടുത്ത് രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യുന്നു. രാജി ആവശ്യപ്പെടുന്നത് എന്തിന് വേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. രാജ്യം ഭരിക്കുന്നവര്‍ക്ക് രാജി ആവശ്യപ്പെടാനുള്ള യാതൊരു ധാര്‍മികതയുമില്ല-സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

kerala

അറസ്‌റ്റ് ചെയ്ത ആളെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി ഇറക്കിക്കൊണ്ടുപോയി; 10 പേർക്കെതിരെ കേസ്

Published

on

മലപ്പുറം: പൊലീസിനെ ആക്രമിച്ചതിന് അറസ്‌റ്റ് ചെയ്ത ആളെ ഡിവൈഎഫ്ഐ പ്രവർത്തകർ ചങ്ങരംകുളം സ്റ്റേഷനിലെത്തി മോചിപ്പിച്ചു. പെരുമ്പിലാവിൽ ശനിയാഴ്ച രാത്രി പത്തരയോടെ സ്വകാര്യ ബസ് ജീവനക്കാരും കാർ യാത്രക്കാരനുമായി തർക്കമുണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ ചങ്ങരംകുളം ഹൈവേ ജംക്ഷനിൽ സംഘടിച്ചെത്തി ബസ് തടഞ്ഞു. ഗതാഗതതടസ്സം ഉണ്ടായതിനെ തുടർന്നു സ്ഥലത്തെത്തിയ പൊലീസുകാരനെ തടഞ്ഞ് ആക്രമിച്ചതിനാണ് കാർ യാത്രക്കാരൻ ആലങ്കോട് പാറപ്പറമ്പിൽ സുഹൈലിനെ (36) കസ്റ്റഡിയിലെടുത്തത്. ബസ് ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.

അറസ്റ്റ‌ിലായ സുഹൈലിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രാത്രി വൈകി സ്‌റ്റേഷനിലെത്തി സംഘർഷാവസ്‌ഥ സൃഷ്ടിക്കുകയായിരുന്നു. തിരൂർ ഡിവൈഎസ്പി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ച നടത്തിയെങ്കിലും സുഹൈലിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ എടപ്പാൾ മേഖലാ സെക്രട്ടറി സിദ്ദീഖ് നീലിയാടിന്റെ നേതൃത്വത്തിൽ പതിനഞ്ചിലേറെപ്പേർ സ്റ്റേഷനിൽ വന്ന് ബഹളം വയ്ക്കുകയും ഞായറാഴ്ച വൈകിട്ട് സുഹൈലിനെ കൊണ്ടു പോകുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

മർദനമേറ്റ പൊലീസുകാരന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. കാർ യാത്രക്കാരന്റെയും ബസ് ജീവനക്കാരുടെയും പരാതിയിലും കേസെടുത്തിട്ടുണ്ട്.

Continue Reading

Trending