Culture
ധോണിക്ക് ചരിത്രനേട്ടം; സച്ചിനും ദ്രാവിഡിനുമൊപ്പം

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേ കാര്‍ഡിഫില്‍ നടന്ന രണ്ടാമത്തെ ട്വന്റി20 മല്‍സരത്തില്‍ കളിച്ചതോടെ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് കരിയറില്‍ ഒരു റെക്കോര്‍ഡുകൂടി സ്വന്തമായി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 മല്‍സരങ്ങളെന്ന അപൂര്‍വ്വനേട്ടത്തിനാണ് ധോണി അര്‍ഹനായത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ താരമാണ് ധോണി. നേരത്തെ ഇന്ത്യന്‍ ടീമിന്റെ ദേശീയ ജേഴ്‌സിയില്‍ 500 ക്ലബ് പിന്നിട്ട താരങ്ങള്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും മാത്രമാണ്. 318 ഏകദിനങ്ങളും 90 ടെസ്റ്റുകളും 92 ടി-20യും കളിച്ചാണ് ധോണി 500 എന്ന മാന്ത്രികസംഖ്യ പിന്നിട്ടത്. തന്റെ 37ാം പിറന്നാള്‍ ദിനത്തിലാണ് ധോണി ഈ നേട്ടം കൈവരിച്ചത് എന്നതാണ് മറ്റൊരു പ്രത്യേകത.
2004ല്‍ ബംഗ്ലാദേശിനെതിരെ ഏകദിന മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി അരങ്ങേറിയ ധോണി ഏകദിനത്തില്‍ 10 സെഞ്ച്വറികളും 67 അര്‍ധസെഞ്ച്വറികളുമുള്‍പ്പെടെ 9967 റണ്‍സാണ് അടിച്ചെടുത്തത്. ടെസ്റ്റ് ക്രിക്കറ്റില്‍ 33 അര്‍ധസെഞ്ച്വറികളും ആറു സെഞ്ച്വറികളടക്കം 4876 റണ്‍സുമാണ് സമ്പാദ്യം. ടി-20യില്‍ രണ്ടു ഫിഫ്റ്റികളടക്കം 1455 റണ്‍സും ധോണി നേടിയിട്ടുണ്ട്. പ്രഥമ ടി-20യില്‍ ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കിയതോടെയാണ് ധോണിയിലെ നായകനെ ലോകം അറിയുന്നത്. പിന്നീട് ഏകജദിന ലോകകപ്പും മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിക്കൊടുത്ത ധോണി ഐസിസിയുടെ മൂന്നു ട്രോഫികളും സ്വന്തമാക്കിയ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡും സ്വന്തം പേരിലാക്കി.ധോണിക്ക് കീഴില്‍ ടെസ്റ്റ് റാങ്കിങിലും ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. 2014 ഡിസംബറില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിടവാങ്ങിയ ധോണി ഏകദിനത്തിലും ടി-20യിലം തുടരുകയാണ്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചെന്ന ഖ്യാതി ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും വിഖ്യാത ബാറ്റ്‌സ്മാനുമായ മഹേല ജയവര്‍ധനെയാണ്. 652 മല്‍സരങ്ങളാണ് ജയവര്‍ധനെ ലങ്കയ്ക്കായി കളിച്ചത്. സച്ചിനാണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്(664 ), ലങ്കയുടെ കുമാര്‍ സങ്കക്കാര (594), സനത് ജയസൂര്യ (586), ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ് (560), പാകിസ്താന്‍ സൂപ്പര്‍ താരം ഷാഹിദ് അഫ്രീഡി (524), ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ ജാക്വിസ് കാലിസ് (519), രാഹുല്‍ ദ്രാവിഡ് (509)എന്നിവരാണ് 500 ക്ലബ്ബില്‍ ഇടംനേടിയ മറ്റു താരങ്ങള്‍
Film
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം

filim
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍

മമ്മൂട്ടിയുടെ ആരോഗ്യനില പൂര്‍ണ്ണ സ്ഥിതിയിലെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ മമ്മൂട്ടിക്ക് ഉമ്മ കൊടുക്കുന്ന ചിത്രമാണ് നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്. മലയാളികള്‍ ഏറെ കാത്തിരുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റായിരുന്നു ഇത്. മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന്‌കൊണ്ട് നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നത്.
പ്രാര്‍ത്ഥിച്ചവര്‍ക്കും, കൂടെ നിന്നവര്‍ക്കും ഒരുപാട് നന്ദിയെന്നാണ് മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ എസ് ജോര്‍ജ് കുറിച്ചത്. തൊട്ട് പിന്നാലെ മാലാ പാര്‍വതിയും മമ്മൂക്ക പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചു. ഇവരുടെയെല്ലാം പോസ്റ്റുകള്‍ക്ക് താഴെ സന്തോഷം പങ്കുവെച്ചുകൊണ്ട് ആരാധകര്‍ എത്തുകയാണ്.
മഹേഷ് നാരായണന്‍ ചിത്രത്തിലാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിക്കുന്നത്. വൈകാതെ തന്നെ മമ്മൂട്ടി ഷൂട്ടിങ്ങിലേക്ക് തിരിച്ചു വരും എന്നാണ് കരുതപ്പെടുന്നത്. മോഹന്‍ലാലിന്റെ ഈ ഫെയിസ് ബുക്ക് പോസ്റ്റില്‍ ആരാധകര്‍ ഏറെ സന്തോഷത്തിലാണ്.
india
ഏഷ്യാ കപ്പ്: ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സഞ്ജുവിന് ഇടം, ഗില്‍ വൈസ് ക്യാപ്റ്റന്‍
ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മുംബൈയിലെ ബോര്‍ഡ് ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ടീം പ്രഖ്യാപനം നടത്തി.
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി. ഫിറ്റ്‌നസ് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തന്നെ ടീമിനെ നയിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കും
-
Film20 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കണ്ണൂരില്‍ എംഡിഎംഎയുമായി ഷുഹൈബ് കൊലക്കേസ് പ്രതി ഉള്‍പ്പടെ ആറ് പേര് പിടിയില്‍
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala3 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
kerala3 days ago
കനത്ത മഴ; 9 ഡാമുകളില്‍ റെഡ് അലേര്‍ട്ട്