Video Stories
രാഹുല്‍ ഓര്‍മിപ്പിക്കുന്നു, മലയാളിയായ മത്സ്യത്തൊഴിലാളി ബാലനെ പൈലറ്റാവാന്‍ സഹായിച്ച രാജീവ് ഗാന്ധിയെ

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ വലിയൊരു പങ്ക് വഹിച്ചിരുന്നു, ഡല്‍ഹിയില്‍ ഓടുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും പുറത്തേക്ക് എറിയപ്പെടുകയും ചെയ്ത സംഭവം. അതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭം രാജ്യതലസ്ഥാനത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കുകയും ലോക മാധ്യമങ്ങളില്‍ വരെ വാര്‍ത്തയാവുകയും ചെയ്തു. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ അവസാന വര്‍ഷത്തില്‍ നടന്ന ഈ സംഭവം, ബി.ജെ.പി വലിയ പ്രചരണായുധമാക്കുകയും ചെയ്തു.
ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങുകയും പിന്നീട് ‘നിര്‍ഭയ’ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്ത പെണ്‍കുട്ടിയുടെ സഹോദരന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെയ്ത സഹായം പുറത്തു വന്നത് ഈയിടെ മാത്രമാണ്. മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടക്കുമ്പോള്‍ പന്ത്രണ്ടാം ക്ലാസിലായിരുന്ന സഹോദരനെ, ഇന്ദിരാ ഗാന്ധി രാഷ്ട്രീയ ഉഡാന്‍ അക്കാദമിയില്‍ പൈലറ്റാവാനുള്ള പഠനത്തില്‍ സഹായിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് നിര്‍ഭയയുടെ അമ്മ ആശാ ദേവിയെ ഉദ്ധരിച്ച് സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉഡാന്‍ അക്കാദമിയില്‍ പ്രവേശനം നേടാനും കോഴ്‌സ് പൂര്‍ത്തിയാക്കാനും രാഹുല്‍ സഹായിച്ചെന്നും അദ്ദേഹം വിശാല മനസ്‌കനാണെന്നും ആശാദേവി പറയുന്നു. കോഴ്‌സ് പൂര്‍ത്തിയാക്കിയ നിര്‍ഭയയുടെ സഹോദരന്‍ ഇപ്പോള്‍ ജോലി തേടുകയാണ്. മാധ്യമ ശ്രദ്ധ നേടാമായിരുന്നിട്ടും ഇക്കാര്യം രാഹുല്‍ ഗാന്ധി ഒരിക്കല്‍ പോലും പരസ്യമായി പറഞ്ഞിട്ടില്ലെന്നു മാത്രമല്ല, നിര്‍ഭയയുടെ അമ്മ വഴിയാണ് ഇത് പുറം ലോകമറിഞ്ഞതു തന്നെ.
രാഹുലിന്റെ ഈ ഉദാര മനസ്‌കത, അദ്ദേഹത്തിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയെ ആണ് ഓര്‍മിപ്പിക്കുന്നതെന്ന് ബ്ലോഗര്‍ കുഞ്ഞാലി കുട്ടി പറയുന്നു. മലയാളിയായ മത്സ്യത്തൊഴിലാളി ബാലന്റെ പൈലറ്റാവാനുള്ള മോഹം സാക്ഷാത്കരിക്കുന്നതില്‍ രാജീവ് ഗാന്ധി നടത്തിയ ഇടപെടലിനെപ്പറ്റി കുഞ്ഞാലി കുട്ടി ഫേസ്ബുക്കില്‍ എഴുതി.
രാജീവ് ഗാന്ധിയുടെ ഇടപെല്‍ ഇല്ലായിരുന്നെങ്കില്‍ മത്സ്യത്തൊഴിലാളിയായി ജീവിതം അവസാനിച്ചു പോകുമായിരുന്ന ക്യാപ്ടന്‍ ഡിക്‌സന്റെ കഥ കുഞ്ഞാലി കുട്ടി ഇങ്ങനെ വിവരിക്കുന്നു:
വൈമാനികനാകാന്‍ മോഹിച്ചു ഡിക്‌സണ്‍ തിരുവനന്തപുരം ഫ്ളൈയിങ് ക്ലബ്ബില്‍ ചേരുന്നു. അതിരാവിലെ കടലില്‍ മത്സ്യബന്ധനത്തിന് പോകും, തിരികെ വന്ന ശേഷം ഫ്ളൈയിങ് ക്ലബ്ബിലേക്ക്. പക്ഷെ സാമ്പത്തിക പ്രാരാബ്ധങ്ങളില്‍ കുടുങ്ങി പഠനം പാതിവഴിയില്‍ നില്‍ക്കുന്നു. ആ സമയത്താണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വലിയതുറയില്‍ വരുന്നത്. ഡിക്‌സന്റെ കഥ ആരോ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും അദ്ദേഹം ഇടപെട്ട് സംസ്ഥാന ഗവണ്‍മെന്റിനെ കൊണ്ട് ഡിക്‌സണ് സ്‌കോളര്‍ഷിപ്പ് അനുവദിപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ പഠനം പൂര്‍ത്തിയാക്കിയ ഡിക്‌സണ്‍ കമേഴ്സ്യല്‍ പൈലറ്റായി ആദ്യം വായുദൂതിലും പിന്നീട് എയര്‍ ഇന്ത്യയിലും എത്തിച്ചേരുന്നു. ഇതിനു പിന്നിലും രാജീവിന്റെ സഹായം ഉണ്ടായിരുന്നോയെന്ന് സംശയമുണ്ട്, തീര്‍ച്ചയില്ല.
ഈ കഥ കേള്‍ക്കുന്നവര്‍ക്ക് സിനിമ പോലെ തോന്നാം. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന യുവാവ് തിരികെ വന്ന് വേഷം മാറി വിമാനം പറത്താന്‍ പഠിക്കാന്‍ പോകുന്നതും പിന്നീട് വലിയ യാത്രാവിമാനങ്ങളുടെ ക്യാപ്റ്റനാകുന്നതും ഒക്കെ നമ്മള്‍ സിനിമയില്‍ കണ്ടാല്‍ പോലും വിശ്വസിക്കില്ലല്ലോ.
പക്ഷെ, അദ്ദേഹത്തെ കാത്തിരുന്നത് പീഡനത്തിന്റെ നാളുകളായിരുന്നു. എന്തൊക്കെയോ ന്യായങ്ങള്‍ പറഞ്ഞു അദ്ദേഹത്തെ എയര്‍ ഇന്ത്യ പുറത്താക്കി. നാല് വര്‍ഷത്തോളം കേസ് നടത്തി അവസാനം അദ്ദേഹത്തിന് അനുകൂലമായി വിധി വന്നു. തിരിച്ചെടുത്തത് കൂടാതെ നാല് വര്‍ഷത്തെ ശമ്പളക്കുടിശ്ശികയായി കോടിക്കണക്കിന് രൂപ എയര്‍ ഇന്ത്യ അദ്ദേഹത്തിന് നഷ്ടപരിഹാരം നല്‍കേണ്ടിയും വന്നു. തുടര്‍ന്ന് സര്‍വ്വീസില്‍ തുടര്‍ന്ന ഡിക്‌സണ്‍ പ്രൊമോഷനായി ക്യാപ്റ്റന്‍ പദവിയില്‍ ഏറെ നാള്‍ തുടര്‍ന്നതിന് ശേഷം ഇപ്പോള്‍ റിട്ടയര്‍ ചെയ്തു വിശ്രമ ജീവിതത്തിലാണ് എന്നാണറിവ്.
രാജീവ് ഗാന്ധി ജീവനോടെയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഡിക്‌സന് ഈ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമായിരുന്നോ എന്ന് ചിലപ്പോഴൊക്കെ ചിന്തിച്ചു പോയിട്ടുണ്ട്.
നാലഞ്ചു വര്‍ഷം മുന്നേ ഗൂഗിള്‍ പ്ലസില്‍ നടന്ന ഒരു ചര്‍ച്ചയില്‍ നിന്നുമാണ് ഈ പോസ്റ്റിലെ പല വിവരങ്ങളും ലഭിച്ചത്. ക്യാപ്റ്റന്‍ ഡിക്‌സന്റെ ബന്ധുവും അയല്‍വാസിയുമായിരുന്ന ഒരു ഓണ്‍ലൈന്‍ ഫ്രണ്ട് വഴിയാണ് കൂടുതല്‍ വിവരങ്ങള്‍അറിയാന്‍അറിയാന്‍ സാധിച്ചത്.
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
-
kerala3 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket3 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
kerala3 days ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
Film3 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News3 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ