ചെന്നൈ: 2015-ലുണ്ടായ വെള്ളപ്പൊക്കത്തിനെ ഓര്‍മ്മപ്പിക്കും വിധം ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.

ചെന്നൈയ്ക്ക് മേല്‍ കടുത്ത കാര്‍മേഘങ്ങളാണ് ഉരുണ്ടുകൂടിയിരിക്കുന്നത്. അടുത്ത ദിവസങ്ങള്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.


2015-ലുണ്ടായ വെള്ളപ്പൊക്കത്തിന്റെ അനുഭവത്തില്‍, പ്രളയത്തിനെതിരെ വന്‍ തയ്യാറെടുപ്പുകളാണ് സര്‍ക്കാര്‍ ചെന്നൈയില്‍ സജ്ജമാക്കിയിരിക്കുന്നത്.