GULF
ജി.സി.സി രാജ്യങ്ങളിലെ മഴക്കെടുതി: പ്രയാസം നേരിടുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ജി.സി.സി രാജ്യങ്ങളില്‍ കനത്ത മഴക്കെടുതി മൂലം പ്രയാസം അനുഭവിക്കുന്നവര്‍ക്കുവേണ്ടി സഹായങ്ങള്‍ നല്‍കാനും പ്രാര്‍ത്ഥിക്കുവാനും അഭ്യര്‍ത്ഥിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍.
അപരിചിതമായ ഒരു പ്രകൃതി ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നത്. മഴക്കെടുതിയെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടുതന്നെ നിരവധി പേരുടെ ജീവന്‍ നഷ്ടമാകുകയും കനത്ത നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തു. തദ്ദേശീയരും പ്രവാസികളുമെല്ലാം ഈ ദുരിതത്തിന്റെ ഇരകളാണ്.
കനത്ത മഴയെ തുടര്‍ന്ന് പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്താനും അവരെ സുരക്ഷിതമായ സ്ഥലങ്ങളിലെത്തിക്കാനും ആവശ്യമായ സഹായം ചെയ്തു നല്‍കാനും കെ.എം.സി.സിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ.എം.സി.സി ഇതിനകം തന്നെ വിവിധയിടങ്ങളിലെത്തുകയും പ്രതിസന്ധികള്‍ ലഘൂകരിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട് എന്ന് ബന്ധതപ്പെട്ടവര്‍ അറിയിച്ചിട്ടുള്ളതായി തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
GULF
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യവുമായി ദമ്മാം ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു

ദമ്മാം : സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ദമ്മാം അൽ ഒറൂബയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ വെസ്റ്റ് ദമ്മാം മുൻസിപ്പാലിറ്റി മേധാവി എഞ്ചിനീയർ ഫായിസ് അൽ അസ്മാരി, അൽബീർ അസോസിയേഷൻ ജനറൽ സെക്രട്ടറി എഞ്ചിനീയർ ഇബ്രാഹിം അബു അബ്ഹ എന്നിവർ ചേർന്ന് പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിദ്ധ്യമെന്നും മികച്ച തൊഴിലവസരവും പ്രാദേശിക വികസനവുമാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കൂടുതൽ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.
81268 സ്ക്വയർഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ്, വീട്ടുകരണങ്ങൾ, ബ്യൂട്ടി പ്രൊഡക്ടുകൾ, സ്റ്റേഷനറി, ടോയ്സ് തുടങ്ങിയവുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്ല ഓഫറുകളുമുണ്ട്. ഉപഭോക്താകൾക്കായി മികച്ച പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു:
സുസ്ഥിരതയുടേയും ഊർജ്ജസംരക്ഷണത്തിന്റെയും പ്രധാന്യം ഉയർത്തികാട്ടി ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ പ്രവർത്തനം ആരംഭിച്ചു. കാനൂ ക്ലീൻമാക്സുമായി സഹകരിച്ചാണ് പദ്ധതി. കാനൂ ഡയറക്ടർ അഹമ്മദ് അബ്ദുല്ല അലി മുഹമ്മദ് കാനൂ, പ്രസിഡന്റ് തലാൽ ഫൗസി അഹമ്മദ് അലി കാനൂ, കാനൂ ഇൻഡസ്ട്രിയൽ ആൻഡ് എനർജി സിഇഒ മനോജ് കെ ത്രിപാഠി എന്നിവരുടെ സാന്നിദ്ധ്യത്തിൽ, 707.7 കിലോവാൾട്ടിലുള്ള റൂഫ്ടോപ്പ് സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നിർവ്വഹിച്ചു. പ്രതിവർഷം 535 ടൺ കാർബൺ എമിഷൻ കുറയ്ക്കുന്നതിന് പുതിയ സോളാർ പ്ലാന്റ് വഴിവയ്ക്കും. സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാഗമായുള്ള സുസ്ഥിരതാ പദ്ധതികൾക്ക് പിന്തുണ നൽകിയാണ് ലുലുവിന്റെ സോളാർ പ്രൊജ്ക്ട്. പരിസ്ഥിതി ഊർജ്ജ സംരക്ഷണത്തിന്റെ പ്രധാന്യം മുൻനിർത്തിയാണ് പദ്ധതി.
GULF
യാ ഹബീബീ’; ഹാശിം എഞ്ചിനീയർ ഓർമ്മപുസ്തകം; പ്രകാശനം ആഗസ്ത് നാലിന്

ദമ്മാം: സഊദി കെ എം സി സി സ്ഥാപക നേതാക്കളിൽ പ്രമുഖനും ദേശീയ സമിതി ട്രഷറുമായിരുന്ന മർഹൂം.സി. ഹാശിം എഞ്ചിനീയറുടെ ഓർമ്മപുസ്തകം ‘യാ ഹബീബീ’ പ്രകാശനത്തിനൊരുങ്ങുന്നു. അദ്ദേഹത്തിൻറെ ജന്മദേശമായ കണ്ണൂരിൽവെച്ച് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം നിർവ്വഹിക്കും.
ആഗസ്ത് നാലിന് കണ്ണൂർ ചേംബർ ഹാളിൽ വൈകീട്ട് നാല് മണിക്കാണ് പരിപാടി. ചടങ്ങിൽ മുസ്ലിംലീഗ് ദേശീയ -സംസ്ഥാന നേതാക്കൾ, ലീഗ് പോഷക ഘടകങ്ങളുടെ പ്രതിനിധികൾ,സഊദി കെ എം സി കുടുംബങ്ങൾ, കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും ഹാശിം എഞ്ചിനീയറുടെ ഭാര്യയുമായ ഫിറോസ ഹാശിം,
മറ്റു സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവരും സംബന്ധിക്കും.
സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസിയാണ് പുസ്തകത്തിന്റെ പ്രസാധകർ.മൂന്നര പതിറ്റാണ്ട് കാലത്തെ കുടിയേറ്റഭൂമികയിലെ ഗതിവിഗതികളുടെയും ആർദ്രമായ മാനവസേവനത്തിന്റെയും സാംസ്കാരിക പാരസ്പര്യത്തിന്റെയും ചരിത്രാടരുകൾ ഹാശിം എഞ്ചിനീയറുടെ പൊതുജീവിതത്തിലൂടെ ഇതൾ വിരിയുന്നതാണ് ‘യാ ഹബീബീ’.
അദ്ദേഹത്തെ അടുത്തറിഞ്ഞ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ,പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലിംലീഗ് എംപിമാർ, എംഎൽഎമാർ ദേശീയ- സംസ്ഥാന ഭാരവാഹികൾ ,വേൾഡ് കെഎംസിസി നേതാക്കൾ, സഊദിയിലെ സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ മാധ്യമരംഗത്തെ പ്രമുഖർ, വിവിധ തുറകളിൽ ഒന്നിച്ചു പ്രവർത്തിച്ച സഹചാരികൾ തുടങ്ങിയവർ ഹാശിം എഞ്ചിനീയറെ ഹൃദയംകൊണ്ട് അടയാളപ്പെടുത്തുന്നതാണ് അഞ്ഞൂറിലധികം പേജുകൾ വരുന്ന ഓർമ്മപ്പുസ്തകം.
കാദർ ചെങ്കള (രക്ഷാധികാരി), മുഹമ്മദ് കുട്ടി കോഡൂർ (ചെയർമാൻ), ആലിക്കുട്ടി ഒളവട്ടൂർ (ജനറൽ കൺവീനർ), മാമു നിസാർ (ഫിനാൻസ് കൺവീനർ) സി.പി ശരീഫ് ചോലമുക്ക് (പബ്ലിസിറ്റി കൺവീനർ)സിദ്ദിഖ് പാണ്ടികശാല , റഹ്മാൻ കാരയാട് (സമിതിയംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ ചരിത്രകാരനും ഗ്രന്ഥകാരനുമായ മാലിക് മഖ്ബൂൽ (ചീഫ് എഡിറ്റർ) കാദർ മാസ്റ്റർ വാണിയമ്പലം (എക്സിക്യൂട്ടീവ് എഡിറ്റർ) അശ്‌റഫ് ആളത്ത് (അസോസിയേറ്റ് എഡിറ്റർ), അമീറലി കൊയിലാണ്ടി, സിറാജ് ആലുവ, ഹമീദ് വടകര ( സബ് എഡിറ്റർമാർ) എന്നിവരടങ്ങിയ സമിതിയാണ് പുസ്തകമൊരുക്കിയത്. ഒരു ഹരിതസേവകന് ലഭിക്കുന്ന മികവുറ്റ ആദരവാണ് ഈ കൃതിയിലൂടെ സാർത്ഥകമാകുന്നതെന്ന് പ്രസാധക സമിതി വാർത്താ കുറിപ്പിൽ അറിയിച്ചു.
GULF
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
ദുബായിലെ യാത്രാ സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കൂടിയാണ് അദ്ദേഹത്തിന്റെ ട്രാം യാത്രയെന്നാണ് റിപ്പോർട്ട്

-
kerala3 days ago
വഞ്ചനാക്കേസ്; നിവിന് പോളിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന് നോട്ടീസ്
-
kerala3 days ago
കന്യാസ്ത്രീകള്ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകള്; പത്തുവര്ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം, എഫ്ഐആര് പുറത്ത്
-
india3 days ago
‘ബിജെപി ഭരണത്തിന് കീഴില് ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി പീഡിപ്പിക്കുന്നു’ ; കന്യാസ്ത്രീകളുടെ അറസ്റ്റില് അപലപിച്ച് രാഹുല് ഗാന്ധി
-
india3 days ago
നിയമ സാധുതയില്ല; ബിഹാര് വോട്ടര് പട്ടികയിലെ തീവ്രപരിശോധനക്കെതിരെ മുസ്ലിം ലീഗ് സുപ്രിംകോടതിയില്
-
kerala3 days ago
കന്യാ സ്ത്രീകളുടെ അറസ്റ്റ് : ചട്ടം 267 പ്രകാരം രാജ്യസഭയിൽ നോട്ടീസ് നൽകി
-
india3 days ago
വനിതാ ചെസ് ലോകകപ്പ് ഫൈനലില് കൊനേരു ഹംപിയെ പരാജയപ്പെടുത്തി ദിവ്യ ദേശ്മുഖ്
-
india3 days ago
ഛത്തീസ്ഗഡില് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടി അന്യായം: ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി
-
india2 days ago
രാജ്യതലസ്ഥാനത്ത് ഇന്ത്യന് യൂണിയന് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഒരുങ്ങി; ഖാഇദെ മില്ലത്ത് സെന്റര് ഉദ്ഘാടനം ഓഗസ്റ്റ് 24ന്