Connect with us

GULF

സൗദി അറേബ്യയിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും; പലപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ

Published

on

റിയാദ്: സൗദി അറേബ്യയെ ദുരിതത്തിലാഴ്ത്തി ശക്തമായ മഴയും വെള്ളപ്പാച്ചിലും. ശനിയാഴ്ച തുടങ്ങിയ മഴയും വെള്ളപ്പാച്ചിലും ഇനിയും ശമിച്ചിട്ടില്ല. മഴ ശക്തമായതിന് പിന്നാലെ നിരവധി ഡാമുകൾ തുറന്നു. ശക്തമായ വാദികളിൽ നിരവധി വാഹനങ്ങൾ അകപ്പെട്ടു. വാഹനങ്ങളിൽനിന്ന് ആളുകളെ രക്ഷപ്പെടുത്തി. പലപ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നുണ്ട്തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കൻ പ്രവിശ്യയായ അസീറിലും ശക്തമായ മഴയാണ് പെയ്യുന്നത്.

തെക്കൻ മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. ഈ മേഖലയിലെ അൽബാഹ പ്രവിശ്യയിലാണ് ഏറ്റവും വലിയ കെടുതികളുണ്ടായിരിക്കുന്നത്. ഇവിടെ ബൽജുറഷിയിൽ ഒഴുക്കിൽപ്പെട്ട ഒരു വാഹനത്തിൽനിന്ന് അഞ്ച് പേരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിലാണ് അഞ്ച് പേർ സഞ്ചരിച്ച വാഹനം മുങ്ങി ഒഴുകിയത്. ബൽജുറഷിയിലെ റെസ്ക്യു ടീം ഉടൻ സംഭവസ്ഥലത്ത് എത്തി വാഹനത്തിനുള്ളിൽ കുടുങ്ങിയ അഞ്ചു പേരെയും അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നെന്ന് സിവിൽ ഡിഫൻസ് ഡയറക്ട്രേറ്റ് അറിയിച്ചു. മേഖലയിൽ കനത്ത വെള്ളപ്പൊക്കത്തിൽ ഒരു വാഹനം ഒഴുകിപ്പോയതായും വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചതായും റിപ്പോർട്ടുണ്ട്. കുലംകുത്തി പായുന്ന വെള്ളത്തിൽ കാർ ഒഴുകിപ്പോകുന്ന വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. മുൻകരുതലെന്നോണം മഴയെ തുടർന്ന് അൽ ബാഹ, ഹസ്‌ന, ഖൽവ, അൽ അബ്‌നാഅ് പ്രദേശങ്ങളിലെ റോഡിലെ ചുരങ്ങൾ അടച്ചിട്ടിരിക്കുകയാണ്.

നിറഞ്ഞുകവിയാൻ തുടങ്ങിയതോടെ അൽ ബാഹ പ്രവിശ്യയിലെ 15 ഡാമുകൾ തുറന്നുവിട്ടു. ജിസാൻ മേഖലയുടെ ചിലഭാഗങ്ങളിൽ കനത്ത മഴയാണ് ഉണ്ടായത്. തെക്കൻ പ്രവിശ്യയിലെ തന്നെ ടൂറിസം കേന്ദ്രമായ വാദി ലജബിൽ വെള്ളത്തിൽ മുങ്ങിയ ഒരു കുടുംബത്തെ രണ്ട് യുവാക്കൾ രക്ഷപ്പെടുത്തി. പിതാവും കുഞ്ഞും ഉൾപ്പെടെ 10 പേരടങ്ങുന്ന കുടുംബമാണ് വെള്ളപ്പൊക്കത്തിൽ കുടുങ്ങിയത്. പ്രദേശവാസികളായ ഹസൻ ജാബിർ അൽസലമി, അബ്ദുല്ല യഹ്‌യ അൽസലമി എന്നീ യുവാക്കളാണ് രക്ഷകരായത്. ഇവർ വെള്ളപ്പൊക്കത്തിൽ മുങ്ങിമരിക്കുന്നതിൽനിന്ന് ഈ കുടുംബത്തെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ യുവാക്കൾ കുടുംബത്തെ സുരക്ഷിതമായ സ്ഥലത്തേക്ക് എത്തിച്ചു. പിന്നീട് സിവിൽ ഡിഫൻസ് ടീം എത്തി ആളപായം കൂടാതെ കുടുംബത്തെ രക്ഷപ്പെടുത്തുകയും ഇവരുടെ വാഹനം കണ്ടെടുക്കുകയും ചെയ്തു.

GULF

ദമ്മാം കെഎംസിസി അക്കാദമിക് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു

Published

on

കെഎംസിസി ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം 2024 എന്ന ശീർഷകത്തിൽ SSLC,+2, Degree ക്ലാസ്സുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ആദരിച്ചു. വ്യാഴാഴ്ച കെഎംസിസി ഓഫീസിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഹമീദ് വടകരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് സാറാ മുജീബ് ഖിറാഅത്ത് നിർവ്വഹിച്ചു. സൗദി കെഎംസിസി നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള പ്രോഗ്രാം ഉൽഘാടനം ചെയ്തു.

സോഷ്യൽ മീഡിയയുടെ ദുരുപയോഗം എല്ലാ സീമകളും ലംഘിക്കുന്ന ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ അതിന് അടിമകൾ ആകരുതെന്നും കുട്ടികളെ നേരിന്റെ പാതയിൽ നയിക്കാൻ രക്ഷിതാക്കൾ ജാഗരൂകാരായിരിക്കണമെന്നും അദ്ദേഹം സദസ്സിനെ ആഹ്വാനം ചെയ്തു.

Blaze ചെയർമാൻ അബ്ദുറഹ്മ്ൻ പൂനൂർ മുഖ്യ പ്രഭാഷണം നടത്തി.ഖാദർ മാസ്റ്റർ അൽ മുന സ്കൂൾ, സെൻട്രൽ കമ്മിറ്റി വനിത വിംഗ് ജനറൽ സെക്രട്ടറി സഹല പാറയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു. മുജീബ് കൊളത്തൂർ, സൈനു കുമളി, അഫ്സൽ വടക്കേക്കാട്, അബ്ദുറഹ്മാൻ പൊന്മുണ്ടം, സലാഹുദ്ദീൻ വേങ്ങര, ബഷീർ ആലുങ്ങൽ, നജ്മുദ്ദീൻ മാസ്റ്റർ, ഹുസൈൻ ചേലാമ്പ്ര തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ചടങ്ങിന് മഹ്മൂദ് പൂക്കാട് സ്വാഗതവും അസ്ലം കൊളക്കാടൻ നന്ദിയും പറഞ്ഞു.

Continue Reading

GULF

മലയാളി ഹജ്ജ് സംഘങ്ങൾ മദീനയിൽ ആദ്യ സംഘത്തിന് ഊഷ്മള സ്വീകരണം നൽകി മദീന കെ എം സി സി

Published

on

മദീന: ഈ വർഷത്തെ പരിശുദ്ധ ഹജജ് കർമ്മത്തിനായി സ്വകാര്യ ഹജജ് ഗ്രൂപ്പുമുഖേനെ മദീനയിലെത്തിയ ആദ്യ സംഘത്തിന് മദീന കെ എം സി സി യുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അൽമനാർ ഗ്രൂപ്പിൻറെ ഹജ്ജ് സംഘമാണ് ഇന്ന് മദീനയിൽ എത്തിയത്. നൂർ പേർ അടങ്ങുന്ന ഹജ്ജ് സംഘത്തെ നയിക്കുന്നത് പ്രമുഖ മത പ്രഭാഷകനും പ്രബോധകനുമായ മൗലവി അബ്ദുല്ലത്തീഫ് കരിമ്പിലാക്കൽ, അൻവർ സാദത്ത് എന്നിവരാണ് കഴിഞ്ഞ 25 ന് ജിദ്ധവിമാന താവളം വഴി എത്തിയ ഇവർ മക്കയിലെത്തി വിശുദ്ധഉംറ നിർവ്വഹിച്ച ശേഷമാണ് രണ്ട് ബസ്സുകളിലായി മദീന സന്ദർശനത്തിനായി എത്തിയത്. ഈ വർഷം ഹജജ് കർമത്തിനായി എത്തി മദീന സന്ദർശനം നടത്തുന്ന ആദ്യ സംഘമാണിവർ.

അൽ റയ്യാൻ ഗ്രൂപ്പാണ് മദീനയിൽ ഇവർക്ക് വേണ്ട താമസസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മദീനയിലെത്തിയ മലയാളി ഹജ്ജ് സംഘത്തെ ബൈത്തുകളും പാട്ടുകളും ചെല്ലി ഈത്തപ്പഴമടക്കമുള്ള മധുര പാനിയങ്ങളും നൽകിയുമാണ് വനിതകളും കുട്ടികളടക്കമുള്ള നൂറ് കണക്കിന് കെ എം സി സി വളണ്ടിയർമാർ ചേർന്ന് സ്വീകരിച്ചത്.

ഷെമീർഖാൻ തൊടുപുഴ,ഗഫൂർ പട്ടാമ്പി, അഷറഫ് അഴിഞ്ഞിലം, നഫ്സൽ മാസ്റ്റർ, ഗഫൂർ താനൂർ, നാസർ തട്ടത്തിൽ, ജലീൽ കുറ്റ്യാടി, മഹബൂബ് കീഴ്പറമ്പ്, അഷറഫ് ഒമാനൂർ, ഓകെ റഫീക്ക് കണ്ണൂർ, തുടങ്ങിയ നേതാക്കളും മദീന കെ എം സി സി വനിത വിംഗ് നേതാക്കളായ റംസീന മൻസൂർ, സുമയ്യ ആഷിഖ്, സൈനബ അബ്ദുറഹ്മാൻ, സമീഹ മഹബൂബ്, ഷമീറ നഫ്സൽ, ഷബ്ന അഷറഫ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

മുന്നൂറിലധികം വരുന്ന പരിചയ സമ്പന്നരായ വളണ്ടിയർ വിംഗിനെയാണ്
ഇത്തവണ ഹജജ് സേവനത്തിനായി മദീന കെ എം സി സി രംഗത്തിറങ്ങിക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ മതസംഘടനകളുടെയും കേരളത്തിലെ വിവിധ ട്രാവൽസുകളുടെ നേതൃത്വത്തിലുള്ള സ്വാകാര്യ ഗ്രൂപ്പുകൾ മദീന സന്ദർശനത്തിനായി എത്തി തുടങ്ങും.

Continue Reading

GULF

കൊടുവള്ളി സ്വദേശി ഖത്തറിൽ മരണപ്പെട്ടു

Published

on

കോഴിക്കോട് കൊടുവള്ളി സ്വദേശി ഖത്തറിൽ മരിച്ചു. കളരാന്തിരി പോര്‍ങ്ങോട്ടൂര്‍ സ്വദേശി വി.കെ. നാസറാണ് (58) മരിച്ചത്. ജോലിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്നു.

രണ്ട് ദിവസം മുമ്പാണ് ഹമദ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. ഭാര്യ: സാജിത. മക്കൾ: അര്‍ശിനാ തസ്‌നിം, സല്‍സബീല്‍, ഷാദില്‍. കെ.എം.സി.സി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിക്കു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം, ബുധനാഴ്ച രാവിലെയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ 9.30ന് പോർങ്ങോട്ടൂർ ഊരോപറമ്പ് ജുമാ മസ്ജിദിലാണ് മയ്യിത്ത് നമസ്കാരം.

Continue Reading

Trending