ഭീകരരെ സഹായിച്ചെങ്കില്‍ കേസെടുക്കൂ : മോദിയെ വെല്ലുവിളിച്ച് ദിഗ്‌വിജയ് സിങ്

ഭീകരരെ സഹായിച്ചുവെന്നതിന് തെളിവുണ്ടെങ്കില്‍ കേസെടുക്കാന്‍ നരേന്ദ്രമോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംങ്. ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. 30 വര്‍ഷമായി ബിജെപിയുടെ കൈയ്യിലുള്ള ഭോപാല്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ദിഗ് വിജയ് സിങിനെ കളത്തിലിറക്കിയിരിക്കുന്നത്. ആര്‍എസ്എസിനെതിതെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിയ്ക്ക് ഒരു പ്രഹരമാണ്.