Connect with us

Video Stories

സിറിയയില്‍ ഐഎസ് ‘ഖിലാഫത്ത്’ അവസാനിച്ചതായി റിപ്പോര്‍ട്ട്

Published

on

ദമസ്‌കസ്: സിറിയയില്‍ ഐഎസ് ‘ഖിലാഫത്ത്’ അവസാനിച്ചതായി യുഎസ് പിന്തുണയ്ക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് സേന (എസ്ഡിഎഫ്) വ്യക്തമാക്കി. സിറിയയിലെ ബഗൂസില്‍ ആയിരുന്നു ഐഎസ് ചെറുത്തു നിന്നത്. അവിടെയും മേധാവിത്വം സ്ഥാപിച്ചതായി എസ്ഡിഎഫ് വ്യക്തമാക്കി.

ഐഎസ് പിടിച്ചെടുത്ത 34,000 സ്‌ക്വയര്‍ മൈല്‍ പ്രദേശങ്ങള്‍ സേന പിടിച്ചെടുത്തതായി അവകാശപ്പെട്ടു. ലോകത്തിന് ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തിയ ഐഎസിന് നിലനില്‍പ്പ് അപകടത്തിലായതായി എസ്ഡിഎഫ് വ്യക്തമാക്കി. സിറിയയിലെ ഭീഷണി അവസാനിച്ചിരിക്കുകയാണ്.

ഐഎസ് ഭീഷണി അവസാനിച്ചതായി അവകാശപ്പെട്ട് യുഎസും രംഗത്തെത്തി. ഭീകരസംഘടനയായ ഐഎസിന് സിറിയയില്‍ ഒരു സ്ഥലത്ത് പോലും ആധിപത്യമില്ലെന്നും അവരെ 100 ശതമാനം ഇല്ലാതാക്കിയെന്നും വൈറ്റ് ഹൗസ് സ്‌പോക്‌സ് വുമണ്‍ സാറാ സാന്‍ഡേഴ്‌സ്. യുഎസ് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാനഹാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതാണിതെന്നും സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു.

കഴിഞ്ഞ കുറേ ആഴ്ചകളായി ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന് ബാഗൂസില്‍ എസ്ഡിഎഫ് പോരാടി വരികയായിരുന്നു. ഈ മേഖലയിലുള്ള തീവ്രവാദികളെല്ലാം കൊല്ലപ്പെട്ടോ അതോ കീഴടങ്ങിയെന്നോ വ്യക്തമല്ല.സിറിയയിലെ ഐഎസിന്റെ അവസാന കേന്ദ്രമായ ബാഗൂസിന്റെ ഭൂരിഭാഗവും പിടിച്ചെടുത്തെന്നും എന്നാലും പല പോക്കറ്റുകളിലും ഐഎസ് ഭീകരര്‍ തുടരുന്നുണ്ടെന്നും എസ്ഡിഎഫ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. നൈജീരിയ, യമന്‍, അഫ്ഗാനിസ്താന്‍, ഫിലിപ്പിന്‍സ് എന്നീ രാജ്യങ്ങളില്‍ ഇപ്പോഴും ഐഎസ് ഭീഷണി നിലനില്‍ക്കുന്നു. സിറിയയിലെ ബഗൂസിലാണ് ഐഎസിനെ രാജ്യത്തിനു നിന്നും പുര്‍ണമായി തുടച്ചു നീക്കാനുള്ള അവസാന പോരാട്ടം നടന്നത്. മാര്‍ച്ച് ആദ്യവാരം മുതലാണ് യുഎസ് പിന്തുണയോടെ കുര്‍ദ് സേനയായ എസ്ഡിഎഫ് പോരാട്ടം ശക്തമാക്കിയത്. ഇതിനിടയില്‍ സിവിലിയന്മാരെ മുന്നില്‍ നിര്‍ത്തി ഐഎസ് ചെറുത്തു നിന്നതോടെ എസ്ഡിഎഫ് സേന പ്രതിരോധത്തിലായി.

സിവിലിയന്മാര്‍ക്ക് രക്ഷപെടാന്‍ പ്രത്യേക ഇടനാഴി ഒരുക്കിയാണ് എസ്ഡിഎഫ് പിന്നീട് തിരിച്ചടിച്ചത്. വ്യോമാക്രമണം രൂക്ഷമായ പ്രദേശത്തു നിന്നും ആയിരങ്ങളാണ് പലായനം ചെയ്തത്.

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending