Culture
‘കേരളം മാത്രമല്ല ഇന്ത്യ’ പിണറായിയുമായി കൊമ്പ് കോര്‍ത്ത് കാനം

പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം: മലപ്പുറത്ത് നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ പിണറായിയോട് കൊമ്പു കോര്‍ത്ത് കാനം. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഹകരണത്തെ പൂര്‍ണമായും തള്ളിയ മുഖ്യമന്ത്രിക്കെതിരെയാണ് അതേ വേദിയില്‍ കാനം മറുപടി നല്‍കിയത്. യച്ചൂരിയുടെ വാക്കു കടമെടുത്ത കാനം കേരളം മാത്രമല്ല ഇന്ത്യയെന്ന് പിണറായി മനസിലാക്കണമെന്ന് തുറന്നടിച്ചു. ദേശീയ തലത്തില്‍ സംഘപരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരേധിക്കാന്‍ വിശാല ഐക്യം അനിവാര്യമാണെന്ന് പറഞ്ഞ കാനം സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം തിരിച്ചറിയേണ്ടത് കമ്യൂണിസ്റ്റുകാരുടെ ധാര്‍മിക ചുമതലയാണെന്നും അടിവരയിട്ടു.
‘ഇടതുപക്ഷം പ്രതീക്ഷകളും സാധ്യതകളും’ എന്ന സെമിനാറിലാണ് ഇടതു മുന്നണിയിലെ മുഖ്യകക്ഷി നേതാക്കള്‍ തമ്മില്‍ തുറന്ന പോര് നടന്നത്. ഉദ്ഘാടന പ്രസംഗം നടത്തിയ പിണറായി ഇടതു പ്രസ്ഥാനങ്ങള്‍ ആരുടെയെങ്കിലും വാലായി നിന്ന് ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുതെന്ന് പറഞ്ഞാണ് വിവാദ പരാമര്‍ശങ്ങള്‍ ആരംഭിച്ചത്. കോണ്‍ഗ്രസുമായി നീക്കുപോക്കുകളാകാമെന്ന സി.പി.ഐ ദേശീയ നേതൃത്വത്തിന്റെ നിലപാടുകള്‍ക്കുള്ള മറുപടിയായിരുന്നു പിണറായിയുടെ പ്രസംഗം. ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാനാവില്ല, കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ ഇടതുപക്ഷ ബദല്‍ ലക്ഷ്യം നിറവേറ്റാനാവില്ല, ജനവിശ്വാസം ആര്‍ജിക്കാവുന്ന നയങ്ങളോ പ്രവര്‍ത്തനശൈലിയോ കോണ്‍ഗ്രസിനില്ല തുടങ്ങി അരമണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
എന്നാല്‍ സെമിനാറില്‍ അധ്യക്ഷത വഹിച്ച കാനം പിണാറായിയുടെ പ്രസംഗത്തിന് അതേ നാണയത്തില്‍ തിരിച്ചടിച്ചു. കേരളം മാത്രമാണ് ഇന്ത്യയെങ്കില്‍ ഇതൊക്കെ നടക്കുമെന്നായിരുന്നു കാനത്തിന്റെ മറുപടി. ഇന്ത്യയെന്നത് കേരളം മാത്രമല്ലെന്ന് മനസിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കണം. സംഘപരിവാറും ബി.ജെ.പിയുമാണ് മുഖ്യശത്രുവെന്ന് തര്‍ക്കമില്ലാത്ത സത്യമാണ്. സി.പി.ഐ (എം) തന്നെ 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖകളില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശത്രുവിനെ നേരിടുന്നതിനു മറ്റു കക്ഷികളുടെ സഹകരണം തേടുന്നതിനു തടസമില്ല. ദേശത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും കക്ഷികളുടെ ശക്തിക്കുമൊക്കെ അനുസരിച്ചു മാത്രമേ ചെറുത്തു നില്‍പ് സാധ്യമാവു. സാഹചര്യത്തിന് അനുസരിച്ച് ഉയരാന്‍ തേതൃത്വത്തിനാവണം. പ്രായോഗിക രാഷ്ട്രീയത്തിന്റെ പടവുകള്‍ ചവിട്ടി കയറാന്‍ ശ്രമിക്കണം. ഇടതുപക്ഷത്തെ പ്രതീക്ഷയോടെ നോക്കുന്ന ജനങ്ങളെ നിരാശരാക്കരുതെന്നും കാനം പറഞ്ഞു. കയ്യടിയോടാണ് പ്രവര്‍ത്തകര്‍ കാനത്തിന്റെ വാക്കുകളെ വരവേറ്റത്.
ഇടതു സര്‍ക്കാറിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും ശക്തമായ വിമര്‍ശനമാണ് ഇന്നലെ നടന്ന രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിക്കെതിരെ അമ്പെറിയാനും പാര്‍ട്ടി മറന്നില്ല. മുഖ്യമന്ത്രിയുടെ ഒന്‍പത് ഉപദേശകരും എല്‍.ഡി.എഫ് നയത്തിനെതിരാണെന്നു രാവിലെ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നായിരുന്നു മറ്റൊരു വിമര്‍ശനം. ലൈഫ് പദ്ധതി തട്ടിപ്പെന്നും കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങിയെന്നുമുള്ള വിമര്‍ശനങ്ങളും സമ്മേളനത്തിലുയര്‍ന്നു. എന്നാല്‍ സര്‍ക്കാറിന്റെ പോക്ക് നല്ല നിലയിലാണെന്നും കാര്‍ഷിക, ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

Film
കൂലിയുടെ ‘എ സര്‍ട്ടിഫിക്കറ്റ്’ പിന്‍വലിക്കണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി
നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.

രജനികാന്ത് ചിത്രം കൂലിയുടെ എ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. നിര്‍മാതാക്കളുടെ പരാതിയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ജസ്റ്റിസ് ടിവി തമിഴ്സെല്‍വി നിരീക്ഷിച്ചു.
നേരത്തെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്റെ എക്സാമിനിങ് കമ്മിറ്റി ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരുന്നത്. ചിത്രത്തിലെ വയലന്‍സ് ചൂണ്ടിക്കാട്ടിയാണ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. പിന്നാലെ ഈ തീരുമാനം റിവൈസിങ് കമ്മിറ്റിയും അംഗീകരിച്ചു.
പിന്നാലെ സണ്‍ പിക്ചേഴ്സ് കോടതിയെ സമീപിക്കുകയായിരുന്നു. സമീപകാലത്തിറങ്ങിയ കെജിഎഫ്, ബീസ്റ്റ് തുടങ്ങിയ സിനിമകളിലുള്ള അത്രയും വയലന്‍സ് കൂലിയിലില്ലെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ശരിയല്ലെന്നും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. എ സര്‍ട്ടിഫിക്കറ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണെന്നും നിര്‍മാതാക്കള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം കമ്മിറ്റി നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ച ശേഷം, പിന്നീട് അതിനെതിരെ വരുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ബോര്‍ഡിന്റെ വാദം. കൂലിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനം എക്സാമിനിങ് കമ്മിറ്റിയും റിവൈസിങ് കമ്മിറ്റും ഐക്യഖണ്ഡേനയെടുത്തതാണെന്നും സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കി.
സിനിമയിലെ വയലന്‍സും കൊലപാതകും മദ്യപാനും പുകവലിയും മോശം പദപ്രയോഗങ്ങളും ഉണ്ടെന്നും. അതെല്ലാം സിനിമ കാണുന്ന കുട്ടികളെ സ്വാധീനിക്കുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിച്ചത്.
Film
പരിപാടിക്കിടെ കുഴഞ്ഞുവീണ അവതാരകന്‍ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍
പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍.

പരിപാടിക്കിടെ കുഴഞ്ഞുവീണ നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയില്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്.അദ്ദേഹത്തെ വിദഗ്ധ സംഘം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കുഴഞ്ഞുവീണയുടന്‍ ഹൃദയാഘാതം വന്നത് അദ്ദേഹത്തിന്റെ നില ഗുരുതരമാക്കി.
മൂന്നുദിവസം മുമ്പ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന സിനിമ പ്രമോഷന്‍ ചടങ്ങിനിടെയാണ് രാജേഷ് കേശവ് കുഴഞ്ഞു വീണത്. തളര്‍ന്ന വീണ രാജേഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാര്‍ഡിയാക് അറസ്റ്റ് എന്നാണ് നിഗമനം. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുകയും അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെന്നുമാണ് റിപ്പോര്‍ട്ട്. താരങ്ങളും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധി ആളുകളാണ് രാജേഷിന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനകള്‍ പങ്കിടുന്നത്.
-
kerala1 day ago
ഷാഫി പറമ്പിലിനെതിരായ നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് ഒരു മന്ത്രിയും എം.എല്‍.എയും റോഡിലിറങ്ങില്ലെന്ന് ജില്ലാ ലീഗ്
-
kerala1 day ago
വിജിലിന്റെ മൃതദേഹഭാഗങ്ങള്ക്കായി തിരച്ചില്‍ തുടരുന്നു; രണ്ട് കഡാവര്‍ നായകളെ എത്തിച്ചു
-
kerala2 days ago
ജനാധിപത്യത്തിലേക്ക് തേര് തെളിച്ച വില്ലുവണ്ടി
-
kerala2 days ago
ലൈംഗികാതിക്രമം; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പരാതി
-
kerala2 days ago
പരാജയം അംഗീകരിച്ച് വടകരയുടെ ജനവിധി ഉള്‍ക്കൊള്ളാന്‍ കെ.കെ ശൈലജയും ചെമ്പടയും തയ്യാറാകണം: ഷാഫിക്ക് പിന്തുണയുമായി വി.ടി ബല്‍റാം
-
india2 days ago
‘നിങ്ങളുടെ ഉപരിപ്ലവമായ വിദേശനയ ഇടപെടലുകള്‍ – പുഞ്ചിരി, ആലിംഗനം, സെല്‍ഫികള്‍ – ഞങ്ങളുടെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തി’: ട്രംപ് തീരുവകളില്‍ മോദിയെ വിമര്‍ശിച്ച് ഖാര്‍ഗെ
-
kerala1 day ago
ഗതാഗതക്കുരുക്ക്; കൊച്ചിയില്‍ പൊലീസുകാര്‍ നിരത്തിലിറങ്ങി നിയന്ത്രിക്കണമെന്ന് ഹൈക്കോടതി
-
Film2 days ago
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം: ലക്ഷ്മി മേനോന് എതിരെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്