Culture
വെങറെക്കൊണ്ട് തോറ്റു: ആര്‍സനലിനെ പരിശീലിപ്പിക്കാന്‍ മുപ്പതുകാരന്‍ വരുന്നു?…
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ആര്‍സനലിന്റെ അമരക്കാരനായി മൂപ്പതുകാരന്‍ ജൂലിയന്‍ നഗള്‍സ്മാന്‍ എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ക്ലബ് ഹോഫിന്‍ഹാമിന്റെ പരിശീലകനാണ് ജൂലിയന്‍ നഗള്‍സ്മാന്‍. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റതോടെയാണ് ദീര്‍ഘനാളായി പരിശീലന സ്ഥാനത്തുള്ള ആര്‍സെന്‍ വെങറെ പുറത്താക്കണമെന്ന ആവശ്യം ക്ലബ് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ശക്തമായത്. ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് ആര്‍സനല്‍ സിറ്റിയോട് മൂന്നു ഗോളിന് തോല്‍ക്കുന്നത്. കഴിഞ്ഞ ഞാറാഴ്ച ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിലും എതിരില്ലാത്ത മൂന്നു ഗോളിന്റെ ദയനീയ തോല്‍വി സിറ്റിയില്‍ നിന്നു നേരിട്ടിരുന്നു ഗണ്ണേഴ്‌സ്.
നടപ്പു സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നാക്കം പോയ ടീം ടേബിളില്‍ ആറാം സ്ഥാനത്താണ്. അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടണമെങ്കില്‍ ലീഗില്‍ ആദ്യ നാലില്‍ ഫിനിഷ് ചെയ്യണം. നിലവിലെ സാഹചര്യത്തില്‍ 55 പോയന്റുമായി ടോട്ടനം ഹോട്ട്‌സ്പറാണ് നാലാം സ്ഥാനത്തുള്ളത്. പത്തു മത്സരങ്ങള്‍ ശേഷിക്കെ 45 പോയന്റുള്ള ഗണ്ണേഴ്‌സിന് ആദ്യ നാലില്‍ ഫിനിഷ് ചെയ്യണമെങ്കില്‍ വലിയ വെല്ലുവിളിയാണ് മുന്നില്‍. അതേസമയം ആദ്യ നാലില്‍ ഫിനീഷ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിശീലന തൊപ്പി തെറിക്കുമെന്ന്് ക്ലബ് അധികൃതര്‍ വെങറെ അറിയിച്ചിട്ടുണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
2016 ഫെബ്രുവരിയിലാണ് നഗള്‍സ്മാന്‍ ഹോഫിന്‍ഹാമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇതോടെ ബുണ്ടസ് ലീഗയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന റെക്കോര്‍ഡ് നഗള്‍സ്മാന്റെ പേരിലായി. 17-ാം സ്ഥാനത്തുള്ള ടീം രണ്ടാം ഡിവിഷനിലേക്ക് പിന്തള്ളപ്പെടുമെന്ന സാഹചര്യത്തിലാണ് ക്ലബ് അധികൃതര്‍ 28 വയസ്സ് പ്രായമുള്ള നഗള്‍സ്മാന്‍ ടീമിനെ ഏല്‍പ്പിച്ചത്. മാനേജ്‌മെന്റിന്റെ തീരുമാനത്തെ ശരിവെക്കും വിധം ഏഴു വിജയം സമ്മാനിച്ച് ടീമിനെ 14-ാം സ്ഥാനത്ത് ഫിനീഷ് ചെയ്യിക്കാന്‍ നഗള്‍സ്മാനായി. കഴിഞ്ഞ സീസണ്‍ ബുണ്ടസ് ലീഗയില്‍ ഹോഫിന്‍ഹാമിനെ നാലാം സ്ഥാനത്ത് എത്തിച്ച്, ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത അദ്ദേഹം നേടിക്കൊടുത്തു. ആക്രമണ ശൈലി പിന്തുടരുന്ന ഗണ്ണേഴ്‌സിന് ഏറ്റവും അനുയോജ്യമായ കോച്ചാണ് ജര്‍മന്‍ക്കാരാനായ നഗര്‍സ്മാന്‍ എന്ന് ഫുട്‌ബോള്‍ പണ്ഡിറ്റ്കള്‍ വിലയിരുത്തുന്നു. ജര്‍മ്മന്‍ ക്ലബായ ഓഗ്‌സ്‌ബെര്‍ഗിന്റെ യൂത്ത് അക്കാദമിയിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച നഗള്‍സ്മാന് 19-ാം വയസ്സില്‍ കാലിനേറ്റ പരിക്കു വില്ലനായപ്പോള്‍ കളി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, ഇറ്റാലിയന്‍ കോച്ച് കാര്‍വാലോ ആന്‍സലോട്ടി, സെല്‍റ്റിക്കിന്റെ മുന്‍ ലിവര്‍പൂള്‍ പരിശീലകന്‍ ബ്രണ്ടന്‍ റോജേഴ്‌സ്, മുന്‍ ആര്‍സനല്‍ താരം തിയറി ഹെന്റ്‌റി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹ പരിശീലകന്‍ മൈക്കിള്‍ അര്‍റ്റേറ്റ എന്നിവരേയും വെങ്ങറുടെ പകരമായി ക്ലബ് പരിഗണിക്കുന്നുണ്ട്.
22 വര്‍ഷമായി ആര്‍സനല്‍ പരിശീലകനായി തുടരുന്ന ആര്‍സെന്‍ വെങര്‍ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് തുടങ്ങിയ കിരീടങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.
Film
ഓണത്തിന് തിയേറ്ററിലെത്തും വിസ്മയയുടെ ‘തുടക്കം’; വമ്പൻ റിലീസുകൾക്കൊപ്പം ആദ്യ നായികാ അരങ്ങേറ്റം
സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റിനും മികച്ച സ്വീകാര്യത ലഭിക്കുമ്പോൾ, ഇപ്പോഴിതാ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
മലയാളി സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ മകൾ വിസ്മയയുടെ ആദ്യ സിനിമയായ ‘തുടക്കം’. സിനിമയെക്കുറിച്ചുള്ള ഓരോ അപ്ഡേറ്റിനും മികച്ച സ്വീകാര്യത ലഭിക്കുമ്പോൾ, ഇപ്പോഴിതാ ചിത്രം ഓണത്തിന് തിയേറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്.
മലയാള സിനിമയിൽ ഓണറിലീസുകൾക്ക് എന്നും പ്രത്യേക പ്രാധാന്യമുണ്ട്. ഈ ഓണത്തിനും വമ്പൻ താരനിര ചിത്രങ്ങളുടെ തിരക്കായിരിക്കും തിയേറ്ററുകളിൽ. ബേസിലിന്റെ ‘അതിരടി’, ദുൽഖർ സൽമാന്റെ ‘ഐ ആം ഗെയിം’, പൃഥ്വിരാജിന്റെ ‘ഖലീഫ’ എന്നിവ ഓണം റിലീസായി എത്തും. *‘സർവ്വം മായ’യ്ക്ക് പിന്നാലെ നിവിൻ പോളിയുടെ *‘ബത്‌ലഹേം കുടുംബ യൂണിറ്റ്’*യും ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഈ വമ്പന്മാർക്കൊപ്പമാണ് വിസ്മയയുടെ *‘തുടക്കം’**യും പ്രേക്ഷകരിലേക്ക് എത്തുന്നത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നുവെന്നതും ശ്രദ്ധേയമാണ്. വലിയ അവകാശവാദങ്ങളില്ലാത്ത, ഒരു കുഞ്ഞ് സിനിമയായിരിക്കും ‘തുടക്കം’ എന്നാണ് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. ചിത്രത്തിൽ ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രം കൂടിയായ ‘തുടക്കം’, ‘2018’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ഒരുക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരെയും ഴോണറെയും കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്ന റിപ്പോർട്ടുകളും ടൈറ്റിൽ ഡിസൈനും സൂചന നൽകുന്നുണ്ട്.
മുന്‍പ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ‘ബറോസ്’ എന്ന ചിത്രത്തിൽ വിസ്മയ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിരുന്നു. നായികയായി വിസ്മയയുടെ ആദ്യ അരങ്ങേറ്റം കൂടിയായ ‘തുടക്കം’, ഈ ഓണത്തിന് തിയേറ്ററുകളിൽ ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങുകയാണ്.
kerala
ടിപി വധക്കേസ്; ഒന്നാം പ്രതിക്ക് പരോള്‍, സ്വാഭാവികമെന്ന് ജയില്‍ അധികൃതര്‍
അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോള്‍. ഒന്നാം പ്രതി എം സി അനൂപിനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോള്‍ അനുവദിച്ചത്. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. 20 ദിവസത്തേക്കാണ് പരോള്‍ നല്‍കിയിരിക്കുന്നത്.
അതേ സമയം, ടിപി വധക്കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ആരോഗ്യ-കാരണങ്ങളാലാണ് ജാമ്യാപേക്ഷ. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നില്ല. ഭരണ കക്ഷിയില്‍പ്പെട്ട ആളായതിനാലാണ് സര്‍ക്കാര്‍ എതിര്‍ക്കാത്തതെന്നും ജ്യോതിബാബുവിന് ജാമ്യം നല്‍കരുതെന്നും കെ.കെ.രമയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
news
‘ഞാന്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’; സ്വയം പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്
വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
വെനസ്വേലയിലെ അധിനിവേശ ആക്രമണത്തിനും പ്രസിഡന്റ് മഡുറോയെ പിടിച്ചുകൊണ്ടുപോയതിനും പിന്നാലെ പുതിയ പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ ആണെന്ന് ട്രംപ് അവകാശപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത എഡിറ്റഡ് ഇമേജിലാണ് ട്രംപിന്റെ അവകാശവാദം. വെനസ്വേലയില്‍ നിലവില്‍ ആക്ടിങ് പ്രസിഡന്റുണ്ടായിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഇത്തരമൊരു നീക്കം.
വിക്കിപ്പീഡിയയിലെ പ്രൊഫൈലില്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്ന് കൂട്ടിച്ചേര്‍ത്തിരിക്കുന്ന എഡിറ്റഡ് സ്‌ക്രീന്‍ ഷോട്ട് ഇമേജാണ് ട്രംപ് പങ്കുവച്ചിരിക്കുന്നത്. ഇതില്‍, 2026 ജനുവരി മുതല്‍ ‘വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്’ എന്നാണ് ട്രംപിന്റെ പദവിയായി ആദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനു ശേഷമാണ് അമേരിക്കയുടെ 45ാമത്തെയും 47ാമത്തെയും പ്രസിഡന്റ് എന്ന ഔദ്യോഗിക പദവി രേഖപ്പെടുത്തിയിരിക്കുന്നത്.
വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസ് വഴിയും ഭരണഘടനാ പിന്തുടര്‍ച്ച പ്രക്രിയ വഴിയുമാണ് ഇടക്കാല പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് എന്നിരിക്കെയാണ് ട്രംപിന്റെ പുതിയ അവകാശവാദം. വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസാണ് നിലവില്‍ വെനസ്വേലയുടെ ആക്ടിങ് പ്രസിഡന്റ്. മദൂറോയെ അമേരിക്ക തട്ടിക്കൊണ്ടുപോയതിന് പിന്നാലെ വെനസ്വേലന്‍ സുപ്രിം ട്രൈബ്യൂണല്‍ ഓഫ് ജസ്റ്റിസാണ് റോഡ്രിഗസിനോട് ആക്ടിങ് പ്രസിഡന്റ് പദവിയേറ്റെടുക്കാന്‍ ഉത്തരവിട്ടത്.
ജനുവരി മൂന്നിന് പുലര്‍ച്ചെ രണ്ടോടെയാണ് സൈനിക നീക്കത്തിലൂടെ തലസ്ഥാനമായ കാരക്കാസ് ആക്രമിച്ച് നിക്കോളാസ് മദൂറോയെയും ഭാര്യയേയും തട്ടിക്കൊണ്ടുപോയത്. പിന്നാലെ, വെനസ്വേലയുടെ നിയന്ത്രണം തനിക്കാണെന്ന് പിറ്റേദിവസം ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. യുഎസുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ സര്‍ക്കാര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനിടെയൊണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
അമേരിക്കയുമായി സഹകരിച്ചില്ലെങ്കില്‍ മദൂറോയേക്കാള്‍ വലിയ വില വെനസ്വേലയ്ക്ക് നല്‍കേണ്ടിവരുമെന്നാണ് ട്രംപ് നേരത്തെ നല്‍കിയ മുന്നറിയിപ്പ്.
-
kerala2 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
News2 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
