സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിരോധനം

സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണമായും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നു.

അധ്യാപകര്‍ക്ക് ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് കര്‍ശനമായി പാലിക്കപ്പെടാത്തതുകൊണ്ടാണ് അധ്യാപകര്‍ക്കും മൊബൈല്‍ ഫോണ്‍ വിലക്കിക്കൊണ്ട് പുതിയ സര്‍ക്കുലര്‍ ഇറക്കിയത്.

SHARE