യു.ഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തില്‍: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും കാലാവസ്ഥ പ്രതികൂലമായി ബാധിച്ചെന്ന് കരുതുന്നില്ലെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. എറണാംകുളത്താണ് കാലാവസ്ഥ ചെറിയ തോതിലെങ്കിലും ബാധിച്ചത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നെങ്കിലും യു.ഡി.എഫ് പ്രവര്‍ത്തകരെല്ലാം സജീവമായി രംഗത്തിറങ്ങിയതോടെ അതെല്ലാം മാറി. തീര്‍ച്ചയായും ഏത് ബുദ്ധിമുട്ടിനേയും തരണം ചെയ്ത് യു.ഡി.എഫ് വിജയിക്കും. അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. യു.ഡി.എഫ് പ്രവര്‍ത്തകരെല്ലാം നല്ല ആത്മവിശ്വാസത്തിലാണ്. കാലാവസ്ഥ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമാകും. മഞ്ചേശ്വരത്ത് കാലാവസ്ഥ ബാധിച്ചിട്ടില്ല. പോളിങ് ശതമാനം പ്രതീക്ഷിച്ച പോലെ തന്നെയാണ്. യു.ഡി.എഫ് പ്രവര്‍ത്തകരൊക്കെ തികഞ്ഞ സന്തോഷത്തിലാണെന്നും മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോടായി അദ്ദേഹം പറഞ്ഞു.

SHARE