തിരൂരില്‍ യുവാവ് 15കാരിയെ കുത്തിക്കൊന്നു

തിരൂര്‍: തിരൂരില്‍ യുവാവ് പതിനെഞ്ചു വയസ്സുകാരിയെ കുത്തികൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിനി സമീന കാത്തൂരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സ്വദേശിയായ സാദത്ത് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടി പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കുത്തേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൊഴിലാവശ്യത്തിന് കേരളത്തില്‍ എത്തിയ യുവാവിന്റെ താമസസ്ഥലത്തിന് തൊട്ടടുത്താണ് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നത്. പെണ്‍കുട്ടിയുടെ കുടുംബവും തൊഴില്‍ ആവശ്യത്തിനായി കേരളത്തിലെത്തിയതാണ്. ലഹരിക്ക് അടിമയായ യുവാവ് നേരത്തെ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തി നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

SHARE