Connect with us

Culture

ഉപതെരഞ്ഞെടുപ്പ് ഫലം : മോദിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ്

Published

on

ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കും മുമ്പെ മോദി സര്‍ക്കാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടില്ലെങ്കില്‍, അടുത്ത പൊതുതെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷത്തിലധികം സമയമുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ പുറത്തു വരുന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പൊതു തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് തറപ്പിച്ചു പറയാനാവില്ല. രാഷ്ട്രീയത്തില്‍ എന്തും എപ്പോഴും സംഭവിച്ചേക്കാം. കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞേക്കാം. ആര്‍ക്കും ഒന്നും മുന്‍കൂട്ടി പറയാനാവില്ല.

എന്നാല്‍ ഒന്നുറപ്പുണ്ട്. 2019ല്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ എളുപ്പമാവില്ല. കാറ്റ് മാറി വീശുമോ എന്നത് കേവലം സംശയമല്ല. ഏറെക്കുറെ ഉറപ്പുള്ള യാഥാര്‍ത്ഥ്യമാണ്. ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അപ്രതീക്ഷിത കരുനീക്കങ്ങള്‍ കൂടിയാണ് അത്തരമൊരു ചിന്തയെ ബലപ്പെടുത്തുന്നത്. ത്രിപുര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന്റെ ലഹരി ബി.ജെ.പിയുടെ തലയില്‍നിന്ന് ഇനിയും ഇറങ്ങിയിട്ടില്ല. രണ്ടര പതിറ്റാണ്ടിന്റെ ഇടതു ഭരണം തൂത്തെറിഞ്ഞതിന്റെ ആഘോഷം പ്രതിമ തകര്‍ത്തും തെരുവു കത്തിച്ചും രാജ്യമൊട്ടുക്കും ആഘോഷിക്കുകയാണ് അവര്‍. എന്നാല്‍ കാല്‍ ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുന്നത് അറിയുന്നില്ല. അതോ അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിക്കുന്നതോ?

രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ലോക്‌സഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റപ്പോള്‍, അതിനെ കാര്യമാക്കുന്നില്ലെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. യു.പിയിലും ബിഹാറിലും തോല്‍വി ആവര്‍ത്തിക്കുമ്പോഴും അതു തന്നെയാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്. അമിത ആത്മവിശ്വാസം വിനയായെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റു പറച്ചില്‍. നിസ്സാര വല്‍ക്കരിച്ച് തള്ളുമ്പോഴും ബി.ജെ.പിയുടെ കോട്ടകളിലാണ് ഈ ചോര്‍ച്ച എന്നത് 2019 എങ്ങോട്ട് എന്ന ചോദ്യത്തിന്റെ ഉത്തരംകൂടിയാണ്.

ബി.ജെ.പി അടുത്ത കാലത്ത് നേടിയ തെരഞ്ഞെടുപ്പ് വിജയങ്ങളെല്ലാം താരതമ്യേന ചെറിയ സംസ്ഥാനങ്ങളിലായിരുന്നു. ഏറെയും ഒന്നോ രണ്ടോ മൂന്നോ ലോക്‌സഭാ സീറ്റുകള്‍ മാത്രമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍. ഗുജറാത്ത് മാത്രമാണ് ഇതിന് അപവാദം. ഭരണം നിലനിര്‍ത്തിയെങ്കിലും ഗുജറാത്തില്‍ ബി.ജെ.പി പിറകോട്ടാണ് സഞ്ചരിച്ചത് എന്നതില്‍ തര്‍ക്കമില്ല എന്നത് മറ്റൊരു വസ്തുത.

എന്നാല്‍ തിരിച്ചടി നേരിടുന്നത് വലിയ സംസ്ഥാനങ്ങളിലാണ്. യു.പി തന്നെ ഉദാഹരണം. ആകെയുള്ള 540 ലോക്‌സഭാ മണ്ഡലങ്ങളുടെ ആറില്‍ ഒന്നും (80 സീറ്റ്) യു.പിയിലാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ബി.ജെ.പി അധികാരത്തില്‍ എത്തി ആറു മാസം തികയും മുമ്പാണ് ഉപതെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വിയേറ്റുവാങ്ങിയത്. 2014ല്‍ മൂന്നു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമുള്ള രണ്ട് മണ്ഡലങ്ങളാണ് ഒരുമിച്ച് കൈവിട്ടത്. ബി.ജെ.പിയില്‍നിന്നുള്ള വോട്ടുചോര്‍ച്ചയുടെ ആഴമാണ് ഇത് വ്യക്തമാക്കുന്നത്. അധികാരത്തിലേറി ആദ്യ ഒരു വര്‍ഷത്തേക്ക് സാധാരണ ഭരണവിരുദ്ധ വികാരങ്ങള്‍ പ്രതിഫലിക്കാറില്ല. എന്നാല്‍ ആറു മാസത്തിനകം തന്നെ ആദിത്യനാഥ് സര്‍ക്കാറിനെ ജനം കൈയൊഴിഞ്ഞതിന്റെ സൂചനയാണ് ഇപ്പോഴത്തെ തോല്‍വി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളിലാണ് തോറ്റത് എന്നത് മറ്റൊരു ഘടകം.

2014ല്‍ 80ല്‍ 71 ലോകസഭാ മണ്ഡലങ്ങളിലും ബി.ജെ.പിക്കായിരുന്നു ജയം. വര്‍ഗീയത ഇളക്കിവിട്ടും സാമുദായിക ധ്രുവീകരണം സാധ്യമാക്കിയും നേടിയ ഈ വിജയം താല്‍ക്കാലികം മാത്രമാണെന്നതിന്റെ തെളിവ് കൂടിയാണ് ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും ഉപതെരഞ്ഞെടുപ്പ് വിധി. മധ്യപ്രദേശ് ആണ് തിരിച്ചടി നേരിട്ട മറ്റൊരു സംസ്ഥാനം. 29 ലോക്‌സഭാ മണ്ഡലങ്ങള്‍ ഉണ്ട് ഇവിടെ. 2014ല്‍ 27 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. രണ്ടിടത്ത് മാത്രമായിരുന്നു കോണ്‍ഗ്രസ്. ഇവിടെയും ചിത്രങ്ങള്‍ മാറി മറിയുകയാണ്. രാജസ്ഥാനില്‍ 25 സീറ്റുണ്ട്. 2014ല്‍ 24 സീറ്റിലും ബി.ജെ.പിക്കായിരുന്നു ജയം. 2019ല്‍ ലോക്‌സഭക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ബിഹാറില്‍ 40 ലോക്‌സഭാ മണ്ഡലങ്ങളുണ്ട്. 2014ല്‍ 22 സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. ഒമ്പതിടത്ത് ബി.ജെ.പി സഖ്യത്തിനായിരുന്നു ജയം. ശേഷിച്ചിടത്ത് മാത്രമാണ് മറ്റ് പാര്‍ട്ടികള്‍ ജയിച്ചത്.

ബി.ജെ.പി സഖ്യകക്ഷികള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും കാര്യങ്ങള്‍ എതിര്‍ ദിശയിലേക്കാണ്. ആന്ധ്രയില്‍ ടി.ഡി.പി അംഗങ്ങള്‍ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത് കഴിഞ്ഞയാഴ്ചയാണ്. തമിഴ്‌നാട്ടില്‍ സഖ്യകക്ഷിയായ എ. ഐ.എ.ഡി.എം.കെക്കും തിരിച്ചടിയുടെ കാലമാണ്.
നോട്ടു നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ പൊതുജനത്തിന്റെ നട്ടെല്ലൊടിച്ച തീരുമാനമാണ് മോദി സര്‍ക്കാറിന് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണമായത്. അതുകൊണ്ടു തന്നെ 2019 കൂടുതല്‍ പ്രവചനാതീതമാവുകയാണ്. കാറ്റ് എങ്ങോട്ട് എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; പ്രകാശ് രാജ്

”മമ്മൂട്ടി അഭിനയിക്കുന്നില്ല അദ്ദേഹത്തിന്റെ ഭാവങ്ങള്‍ തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്,” പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

Published

on

തിരുവനന്തപുരം: ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ലെന്ന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷന്‍ പ്രകാശ് രാജ് അഭിപ്രായപ്പെട്ടു. മമ്മൂട്ടി ചെറുപ്പക്കാരുമായി കടുത്ത മത്സരത്തിലാണ്, എന്നാല്‍ ഇപ്പോഴും യുവതാരങ്ങള്‍ക്ക് പ്രചോദനമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

”മമ്മൂട്ടി അഭിനയിക്കുന്നില്ല അദ്ദേഹത്തിന്റെ ഭാവങ്ങള്‍ തന്നെയാണ് അത്ഭുതപ്പെടുത്തുന്നത്,” പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

‘വേടന്‍’ യുവതലമുറയുടെ ശബ്ദമാണെന്നും, അതിലെ പ്രകടനം മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു ഉന്നതിമുറയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഴാം തവണയാണ് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിയെ തേടിയെത്തുന്നത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമാണ് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹത നേടിക്കൊടുത്തത്.

വര്‍ഷങ്ങള്‍ക്കു ശേഷം മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രം ‘പേട്രിയറ്റ്’ ഉടന്‍ റിലീസിന് എത്തും. അനാരോഗ്യത്തെ തുടര്‍ന്നുള്ള ഇടവേളയ്ക്ക് ശേഷം സെറ്റിലെത്തിയ മെഗാസ്റ്റാറിനെ ആരാധകര്‍ വന്‍വരവേല്‍പ്പോടെ സ്വീകരിച്ചു. ‘കളങ്കാവല്‍’ അടക്കമുള്ള ചിത്രങ്ങളും ഉടന്‍ പ്രദര്‍ശനത്തിനെത്തും.

1984-ല്‍ ഐ.വി. ശശിയുടെ ‘അടിയൊഴുക്കുകള്‍’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഏറ്റവും കൂടുതല്‍ തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ നടനെന്ന റെക്കോര്‍ഡ് ഇപ്പോള്‍ മമ്മൂട്ടിക്കാണ്.

 

Continue Reading

Film

അവാര്‍ഡ് മഞ്ഞുമ്മലിലെ പിള്ളേര് തൂക്കി; മികച്ച ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ്

പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ചിത്രം ഒന്‍പത് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി.

Published

on

തൃശൂര്‍: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ വന്‍ വിജയം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്. പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ ചിത്രം ഒന്‍പത് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, ഛായാഗ്രഹണം തുടങ്ങി പ്രധാന വിഭാഗങ്ങളിലൊക്കെയും അവാര്‍ഡ് സ്വന്തമാക്കി ചിത്രം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി.

ചിദംബരം രചനയും സംവിധാനവും നിര്‍വഹിച്ച മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ നേടി. മികച്ച തിരക്കഥാകൃത്തായും ചിദംബരമിനാണ് ബഹുമതി. മികച്ച ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, മികച്ച സ്വഭാവനടന്‍ സൗബിന്‍ ഷാഹിര്‍, മികച്ച സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം, മികച്ച ശബ്ദരൂപകല്പന ഷിജിന്‍ മെല്‍വിന്‍, മികച്ച കലാസംവിധായകന്‍ അജയന്‍ ചാലിശേരി, മികച്ച ഗാനരചയിതാവ് വേടന്‍ (വിയര്‍പ്പ് തുന്നിയിട്ട കുപ്പായം) എന്നിവര്‍ക്കും അവാര്‍ഡുകള്‍ ലഭിച്ചു.

”കുട്ടേട്ടാ… പിള്ളേരേ…” എന്ന സൗഹൃദത്തിന്റെ ചൂടും ”ലൂസ് അടിക്കടാ” എന്ന വാചകവും ഗുണാകേവിന്റെ നിഗൂഢതയും ഒരുമിച്ച് മഞ്ഞുമ്മല്‍ ബോയ്‌സ്‌നെ പ്രേക്ഷക പ്രിയ ചിത്രമാക്കി. ഭാഷാ വ്യത്യാസമില്ലാതെ എല്ലാവരുടെയും മനസ്സില്‍ ഇടം നേടിയ ഈ ചിത്രം ആഗോള ബോക്സ് ഓഫിസില്‍ 200 കോടി രൂപയുടെ കളക്ഷന്‍ നേടി മലയാള സിനിമയുടെ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു.

ജാന്‍-എ-മന്‍ ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ സര്‍വൈവല്‍ ത്രില്ലര്‍ 2024 ഫെബ്രുവരി 22നാണ് തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലില്‍ നിന്നുള്ള ഒരു സംഘം സുഹൃത്തുക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര ചെയ്യുകയും അവിടെ അവരെ കാത്തിരുന്ന അപകടകരമായ സംഭവവികാസങ്ങളാണ് കഥയുടെ ആധാരം. കൊടൈക്കനാലിലെ ”ഡെവിള്‍സ് കിച്ചന്‍” (ഗുണാ കേവ്‌സ്) ആണ് ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം.

പ്രശസ്ത സിനിമ വെബ്സൈറ്റ് കങഉയ പുറത്തിറക്കിയ 2024ലെ ജനപ്രിയ സിനിമകളുടെ പട്ടികയിലും മഞ്ഞുമ്മല്‍ ബോയ്‌സ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയിരുന്നു. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിരാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പറവ ഫിലിംസും ശ്രീ ഗോകുലം മൂവീസും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

കേരളപിറവി ദിനമായ നവംബര്‍ ഒന്നിന് നടത്താനിരുന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ജൂറി ചെയര്‍മാന്‍ പ്രകാശ് രാജിന്റെ അസൗകര്യം മൂലം മാറ്റിവെച്ചിരുന്നു. 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നത്. അവയില്‍ നിന്നും തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറി വിലയിരുത്തിയത്.

 

Continue Reading

Film

‘ഇത് എന്റെ മാത്രം നേട്ടമല്ല”; ഷംല ഹംസ

”വലിയ സന്തോഷമുണ്ട്, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി,” എന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം.

Published

on

തൃശൂര്‍: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയായി തിരഞ്ഞെടുത്ത ഷംല ഹംസ, പുരസ്‌കാരനേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചു. ”വലിയ സന്തോഷമുണ്ട്, എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി,” എന്നായിരുന്നു നടിയുടെ ആദ്യ പ്രതികരണം.

”ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ കഥാപാത്രം എനിക്ക് ചെയ്യാനാകും എന്ന് തോന്നിയതാണ്. ഫാത്തിമയെ ജീവിച്ച അനുഭവം തന്നെയാണ് ഈ അംഗീകാരത്തിലേക്ക് എന്നെ നയിച്ചത്,” ഷംല പറഞ്ഞു.

മറ്റ് താരങ്ങളില്‍ നിന്നുമുള്ള പിന്തുണ ഏറെ പ്രാധാന്യമുള്ളതാണെന്ന് നടി കൂട്ടിച്ചേര്‍ത്തു. ”ഇത് എന്റെ മാത്രം നേട്ടമല്ല. മുഴുവന്‍ സംഘത്തിന്റെയും കൂട്ടായ ശ്രമമാണ് ഈ വിജയം. ഞാന്‍ ഇപ്പോഴും ഒരു തുടക്കക്കാരിയാണ്, ഈ പുരസ്‌കാരം മുന്നോട്ടുപോകാനുള്ള പ്രചോദനമാണ്,” എന്നും ഷംല വ്യക്തമാക്കി.

അതേ ചിത്രമായ ഫെമിനിച്ചി ഫാത്തിമ മുഖാന്തിരം ഫാസില്‍ മുഹമ്മദ് മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ”വലിയ സന്തോഷം. ഇനിയും നല്ല സിനിമകള്‍ ചെയ്യാനുള്ള കരുത്ത് തന്നതാണ് ഈ അംഗീകാരം,” എന്നാണ് സംവിധായകന്റെ പ്രതികരണം.

ഒരു സാധാരണ സ്ത്രീയായ ഫാത്തിമയുടെ കുടുംബജീവിതത്തെയും, അവരുടെ ജീവിതത്തില്‍ ഒരു പഴയ ‘കിടക്ക’ കൊണ്ടുവന്ന മാറ്റങ്ങളെയുമാണ് ചിത്രം ആസ്പദമാക്കുന്നത്. ഷംലയോടൊപ്പം കുമാര്‍ സുനില്‍, വിജി വിശ്വനാഥ്, പ്രസീത, രാജി ആര്‍. ഉന്‍സി, ബബിത ബഷീര്‍, ഫാസില്‍ മുഹമ്മദ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.

 

Continue Reading

Trending