ധാര്‍ഷ്ട്യവും അഹങ്കാരവും മോദിയെ തകര്‍ക്കും : പ്രിയങ്ക ഗാന്ധി

ധാര്‍ഷ്ട്യവും അഹങ്കാരവും മോദിയെ തകര്‍ക്കും : പ്രിയങ്ക ഗാന്ധി

ധാര്‍ഷ്ടവ്യം അഹങ്കാരവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ തകര്‍ക്കുമെന്നും മഹാഭാരതത്തിലെ ദുര്യോധനനെ പോലെയാണ് മോദി പെരുമാറുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായവരെ കളിയാക്കുന്നതിലാണ് മോദി ഇപ്പോള്‍ ആനന്ദം കണ്ടെത്തുന്നത്. തന്റെ പിതാവിനെ അപമാനിച്ച മോദി ചരിത്രം മനസ്സിലാക്കെതെയാണ് പെരുമാറുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയുടെ നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ ചട്ടലംഘനമായി കാണുന്നില്ല മറിച്ച് ക്ലീന്‍ ചീറ്റ് നല്‍കുന്നു. ഹരിയാനയിലെ അംബാലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.

NO COMMENTS

LEAVE A REPLY