കോഴിക്കോട്: നവംബര്‍ 24 മുതല്‍ ഡിസംബര്‍ 24 വരെ നടത്താന്‍ തീരുമാനിച്ച യുവജന യാത്ര പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ തിയ്യതിയില്‍ മാറ്റം വരുത്തുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. 13ന് ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്നും മുനവ്വറലി തങ്ങള്‍ വ്യക്തമാക്കി.