Culture
സോളാര്‍ റിപ്പോര്‍ട്ട് മല എലിയെ പ്രസവിച്ചപോലെയെന്ന് കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചത് മല എലിയെ പ്രസവിച്ചപോലെയെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഒന്‍പതാം തിയതി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമ്പോള്‍ എന്തോ വലുത് സംഭവിക്കാന്‍ പോകുന്നുവെന്ന നിലയിലായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചരണം. എന്നാല്‍ ഒരു കത്തും പലപ്പോഴായി മാറ്റി മാറ്റി പറഞ്ഞ മൊഴിയും ആവര്‍ത്തിക്കുന്നതല്ലാതെ, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒന്നുമില്ല. കമ്മീഷന്റേതായ കണ്ടെത്തലുകളോ തെളിവുകളോ റിപ്പോര്‍ട്ടില്‍ ഇല്ല. നേരത്തെ നിശ്ചയിച്ച ടേംസ് ഓഫ് റഫറന്‍സില്‍ നിന്ന് സൗകര്യപ്രദമായത് മാത്രം കമ്മീഷന്‍ എടുക്കുകയായിരുന്നു. സോളാറുമായി ബന്ധപ്പെട്ട് 2005 മുതലുള്ള കേസുകളെല്ലാം അന്വേഷിക്കുമെന്നും ടേംസ് ഓഫ് റഫറന്‍സില്‍ ഉണ്ടായിരുന്നു. എന്നാല്‍ സോളാര്‍ റിപ്പോര്‍ട്ടില്‍ ആ ഭാഗം തൊട്ടിട്ടേയില്ല. അതേ പഴയ കത്തും അതേ വര്‍ണനയും മാത്രമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അന്നത്തെ മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയതിനും ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതിനും പണം ചെലവായെന്ന മറുപടിയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗികകേസ് കൊണ്ടുവരാന്‍ വേണ്ടി ഇതു സംബന്ധിച്ച ആരോപണങ്ങളെ അഴിമതി കേസുമായി ബന്ധിപ്പിച്ചിരിക്കുന്നു. അച്ഛനെന്നും അമ്മാവനെന്നും മുത്തച്ഛനെന്നും പറഞ്ഞവര്‍ തന്നെ പീഡിപ്പിച്ചുവെന്നും പറയുന്നു. അതുമാത്രമാണ് വിശ്വാസത്തിലെടുത്തിട്ടുള്ളത്. റിപ്പോര്‍ട്ടിന്റെ പേരിലുള്ള ചര്‍ച്ച ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടുനില്‍ക്കുന്നതാണ്. കമ്മീഷന് പോലും കണ്ടെത്താനാകാത്ത തെളിവുകള്‍ കണ്ടെത്താനാണ് അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. നേതാക്കള്‍ ടെലിഫോണില്‍ സംസാരിച്ചുവെന്നതാണ് തെളിവായി പറയുന്നത്. ടെലിഫോണ്‍ സംഭാഷണം നടത്തിയത് പീഡനമാകില്ല. എല്‍.ഡി.എഫിന് രാഷ്ട്രീയ ആയുധമാക്കാനുള്ളതൊന്നും സോളാര്‍ റിപ്പോര്‍ട്ടിലില്ല. അധികംവൈകാതെ തന്നെ റിപ്പോര്‍ട്ടില്‍ ഒന്നുമില്ലെന്ന് തെളിയും. റിപ്പോര്‍ട്ടിന്റെ പേരില്‍ യു.ഡി.എഫ് നേതാക്കളെ കുറച്ചു ബുദ്ധിമുട്ടിക്കാം. അവരുടെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാകാം. കുറച്ചുനാള്‍ വാര്‍ത്തയായി നിലനിര്‍ത്താമെന്നതല്ലാതെ ഈ റിപ്പോര്‍ട്ട് കൊണ്ട് യാതൊരു ഫലവുമുണ്ടാകില്ല. യു.ഡി.എഫ് യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളോട് വിശദീകരിക്കും. യു.ഡി.എഫിന് ഭയപ്പെടേണ്ടതായി യാതൊന്നുമില്ല. റിപ്പോര്‍ട്ട് കൊണ്ടൊന്നും യു.ഡി.എഫിനെ തകര്‍ക്കാന്‍ കഴിയില്ല. അന്തരീക്ഷം മലിനപ്പെടുത്താമെന്നല്ലാതെ സര്‍ക്കാര്‍ നടപടി കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Film
സൗബിന്‍ ഷാഹിറിന് വിദേശയാത്ര അനുമതി നിഷേധിച്ച് കോടതി
നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി

നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിന് വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതി. അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനുള്ള യാത്രാനുമതി തേടിയാണ് സൗബിന്‍ കോടതിയെ സമീപിച്ചത്.
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ജാമ്യത്തിലാണ് സൗബിന്‍. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലാണ് ജാമ്യം ലഭിച്ചത്. സിനിമയ്ക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തത്.
Film
ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന “കത്തനാർ” എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടൻ ജയസൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. റോജിൻ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചിരിക്കുന്നത് ആർ രാമാനന്ദ് ആണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്. ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ് ചിത്രത്തിൻ്റെ കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ആണ് ചിത്രം എത്തുക എന്ന പ്രതീക്ഷയാണ് ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ഗ്ലിമ്പ്സ് വീഡിയോ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയെടുത്തത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായി കത്തനാർ മാറുമെന്നും ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ഗ്ലിമ്പ്സ് എന്നിവ സൂചിപ്പിക്കുന്നു.
അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന, കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാൽ നമ്മൾ കാലങ്ങളായി കേട്ട് ശീലിച്ച കഥകളിൽ നിന്നും കണ്ട് ശീലിച്ച ചിത്രങ്ങളിൽ നിന്നുമെല്ലാം തീർത്തും വ്യത്യസ്തമായ ഒരു രീതിയിലാണ് ഈ ചിത്രത്തിൽ കത്തനാർ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് എന്ന സൂചനയും ഫസ്റ്റ് ലുക്ക് സമ്മാനിക്കുന്നുണ്ട്. ഒന്നര വർഷം നീണ്ട കത്തനാറിൻ്റെ ചിത്രീകരണം കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പൂർത്തിയായത്. ഇന്ദ്രൻസ് നായകനായ, ദേശീയ പുരസ്കാരം നേടിയ ‘ഹോം’ എന്ന ചിത്രത്തിനു ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കത്തനാർ. വെർച്വൽ പ്രൊഡക്‌ഷൻ ഉൾപ്പെടെയുള്ള അതിനൂതനമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.
ജയസൂര്യ ടൈറ്റിൽ വേഷം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സൂപ്പർ നായികാ താരം അനുഷ്ക ഷെട്ടി, തമിഴിൽ നിന്ന് പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ, നിതീഷ് ഭരദ്വാജ് (ഞാൻ ഗന്ധർവൻ ഫെയിം), മലയാളത്തിൽ നിന്ന്
സനൂപ് സന്തോഷ്, വിനീത്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുപ്പതിൽ അധികം ഭാഷകളിലായി രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്.
ഛായാഗ്രഹണം- നീൽ ഡി കുഞ്ഞ, സംഗീതം- രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, എഡിറ്റിംഗ് – റോജിൻ തോമസ്, പ്രൊഡക്ഷൻ ഡിസൈൻ – രാജീവൻ, ആക്ഷൻ- ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, വിഎഫ്എക്സ് സൂപ്പർവൈസർ – വിഷ്ണു രാജ്, വിർച്വൽ പ്രൊഡക്ഷൻ ഹെഡ് – സെന്തിൽ നാഥ്, കലാ സംവിധാനം – അജി കുട്ടിയാനി, രാം പ്രസാദ്, പ്രൊഡക്ഷൻ കൺട്രോളർ – സിദ്ധു പനക്കൽ, പിആർഒ – ശബരി, വാഴൂർ ജോസ്.
Film
വിസ്മയിപ്പിക്കാൻ മമ്മൂക്ക വീണ്ടും. “കളങ്കാവൽ” ടീസർ ആഘോഷമാക്കി പ്രേക്ഷകർ

-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
Video Stories1 day ago
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
-
kerala1 day ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
india3 days ago
കലബുറഗിയില്‍ ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് പിതാവ് മകളെ കൊന്ന് കത്തിച്ചു
-
india2 days ago
‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
-
Video Stories1 day ago
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു
-
kerala2 days ago
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
Cricket3 days ago
വെടിക്കെട്ട് തുടര്‍ന്ന് സഞ്ജു; ആല്പ്പിയെ തകര്‍ത്ത് പ്ലേയോഫ് ഉറപ്പിച്ച് കൊച്ചി