More
‘സന്ദേശ’ത്തില്‍ കൊടി പിടിച്ച പ്രശാന്തന്‍ കോട്ടപ്പള്ളി ഇവിടുണ്ട്

‘വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍…’ സിനിമയെ ഇഷ്ടപ്പെടുന്ന ഏതൊരു മലയാളിക്കും മറക്കാനാവാത്തതാണ് ഈ ഡയലോഗ്. ചിത്രം സന്ദേശം. ശ്രീനിവാസനും ജയറാമും പാര്‍ട്ടി ഭ്രമത്തില്‍ തകര്‍ത്തഭനയിച്ച ചിത്രം. പൊതുജനത്തെ ചിന്തിപ്പിച്ച് ചിരിപ്പിക്കുകയും ചിരിപ്പിച്ച് ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി സീനുകളിലൂടെ മലയാളികളുടെ രാഷ്ട്രീയ ചിന്താധാരയെ തൊട്ടുണര്‍ത്തിയ സന്ദേശത്തില്‍ ബാലതാരമായി ക്യാമറക്കു മുന്നില്‍ വിപ്ലവത്തിന്റെ തീക്കനല്‍ പാറിച്ച മറ്റൊരു വ്യക്തി കൂടി ഉണ്ടായിരുന്നു. പ്രശാന്തന്‍ കോട്ടപ്പള്ളിയായി അഭിനയിച്ച രാഹുല്‍ ലക്ഷ്മണ്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട ആ മുഖം ഇപ്പോള്‍ ഡോക്ടര്‍ എന്ന വേഷം ആടിത്തിമിര്‍ക്കുകയാണ്, അതും ജീവിതത്തില്‍.
അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പാലിയേറ്റീവ് വിഭാഗത്തില്‍ തിരക്കുള്ള ഡോക്ടറാണ് രാഹുല്‍ ഇപ്പോള്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എംബിബിഎസ് ബിരുദമെടുത്ത രാഹുല്‍ ക്രീം ക്ലിനിക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് കൂടിയാണ്. ക്യാമറക്കു മുന്നില്‍ കൊടി പിടിക്കാനും പാര്‍ട്ടിയുണ്ടാക്കാനുമൊക്കെ ആവശേം കൊണ്ട പ്രശാന്തന്‍ കോട്ടപ്പള്ളി പക്ഷെ ജീവിതത്തില്‍ ഇതുവരെ കൊടിപ്പിടിച്ചിട്ടില്ല. സിനിമയില്‍ ഉഴപ്പനായിരുന്നെങ്കിലും ജീവിതത്തില്‍ ഇതുവരെ ഉഴപ്പിയിട്ടില്ലെന്നാണ് രാഹുല്‍ പറയുന്നത്. കുഞ്ഞനിയന്റെ കൈയില്‍ നിന്ന് കൊടി വലിച്ചെറിഞ്ഞ പ്രഭാകരന്‍ കോട്ടപ്പള്ളി, പ്രകാശന്‍ കോട്ടപ്പള്ളി എന്നീ ചേട്ടന്മാരെ കുറിച്ച് പറയുമ്പോള്‍ നൂറു നാവാണ് രാഹുലിന്. അത്തരമൊരു സിനിമ ഇനി മലയാളത്തിലുണ്ടാവില്ലെന്നാണ് രാഹുല്‍ പറയുന്നത്.
കഥാപാത്രങ്ങളെ അന്വശരമാക്കിയ പ്രതിഭകളുടെ വേര്‍പ്പാടാണ് അതിനു കാരണമായി രാഹുല്‍ ചൂണ്ടിക്കാട്ടുന്നത്. അവസരം ലഭിച്ചിട്ടും എം.ടിയുടെ വേനല്‍ക്കിനാവുകള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടവും താരം പങ്കുവെച്ചു.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
kerala3 days ago
ആത്മഹത്യ ശ്രമത്തിനിടെ കുഞ്ഞ് മരിച്ചസംഭവം; അമ്മയ്ക്കെതിരെ കേസെടുത്തു
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
News3 days ago
ഗസ്സയില്‍ പാരച്യൂട്ട് വഴി വിതരണം ചെയ്ത ഭക്ഷണപാക്കറ്റ് തലയില്‍ വീണ് പതിനഞ്ചുകാരന് മരിച്ചു
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്