പീഡന കേസ്; സി.പി.എം പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

കല്‍പറ്റ: പീഡന ശ്രമത്തിന് പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് വയനാട്ടില്‍ സി.പി.എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. നന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.കറുപ്പനാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്.

വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിലാണ് അമ്പലവയല്‍ പോലീസ് ബുധനാഴ്ചയാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

 

SHARE