Video Stories
കലൈഞ്ജറും ഖാഇദെമില്ലത്തും

ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗുമായി എപ്പോഴും രാഷ്ട്രീയ സഖ്യത്തിന് ആഗ്രഹിച്ചിരുന്ന കലൈഞ്ജര്‍ കരുണാനിധി തമിഴകത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും, സുരക്ഷിതത്വത്തിനും ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കിയിരുന്നത്. പലപ്പോഴും കരുണാനിധിയുടെ പ്രഖ്യാപനങ്ങള്‍ വര്‍ഗീയ ശിഥിലീകരണങ്ങളുടെ രോഷപ്രകടനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇന്ത്യയില്‍ ആദ്യമായി ഉലമ പെന്ഷന് പദ്ധതി നടപ്പിലാക്കിയത് കരുണാനിധിയായിരുന്നു. ഉറുദു ഭാഷ പാഠ വിഷയമാക്കിയതും കരുണാനിധിയുടെ ഭരണകാലത്തായിരുന്നു. നിര്‍ധന മുസ്ലിംകള് താമസിക്കുന്ന പ്രദേശത്തെ പള്ളികളുടെ പുനര്‍ നിര്‍മ്മാണത്തിന് ധനസഹായം പ്രഖ്യാപിച്ചു. റമസാന്‍ കാലത്ത് പള്ളികളില്‍ നോമ്പ് തുറക്കാന്‍ കഞ്ഞിക്കായി സൗജന്യമായി അരി അനുവദിച്ചു. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനും, പരിപാലിക്കാനുമായി പ്രത്യേക നിയമവും നടപ്പിലാക്കി. ഉദ്യോഗ നിയമനങ്ങളില്‍ മുസ്ലിംകള്ക്ക് പ്രത്യേക സംവരണം പ്രഖ്യാപിച്ചുകൊണ്ട് ശക്തമായ എതിര്‍പ്പിനെ നേരിടേണ്ടിവന്നെങ്കിലും ഇതിനെ മറികടന്ന് നിയമം നടപ്പിലാക്കി. മഹാനായ ഖാഇദെമില്ലത്തിന്റെ പേരില്‍ നാഗപട്ടിണ തലസ്ഥാനമാക്കി ജില്ല പ്രഖ്യാപിച്ചതും, ഖാഇദെമില്ലത്തിന്റെ പേരില്‍ ചെന്നൈയില്‍ റോഡ്, ആര്‍ട്സ് കോളജ്, വനിത കോളജ് എന്നിവ സ്ഥാപിച്ചതും കരുണാനിധിയാണ്. എല്ലാ വര്‍ഷവും ഖാഇദെമില്ലത്തിന്റെ ജന്മദിനത്തിലും ചരമ ദിനത്തിലും തിരുവല്ലിക്കേണിയിലെ അദ്ദേഹത്തിന്റെ ഖബറിടം കരുണാനിധി സന്ദര്‍ശിച്ചിരുന്നു.
കളവും കാപട്യവും ഏശാത്ത പാര്‍ട്ടിയെന്നാണ് പലപ്പോഴും കരുണാനിധി ലീഗിനെ പാര്‍ട്ടി യോഗങ്ങളില്‍ വിശേഷിപ്പിച്ചിരുന്നത്. രാജ്യസ്നേഹം തങ്ങളുടെ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രഖ്യാപിച്ച ഏക പാര്‍ട്ടി ലീഗ് മാത്രമാണെന്ന് ഒരിക്കല്‍ കരുണാനിധി ലീഗ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടിയില്‍ പറഞ്ഞു.
മഹാനായ മര്‍ഹൂം ഖാഇദെമില്ലത്ത് മരണശയ്യയിലായിരിക്കുമ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച കാര്യവും, അവിടെ ഉണ്ടായ അനുഭവങ്ങളും കരുണാനിധി പല യോഗങ്ങളില്‍ ഉദ്ധരിച്ചു. ”എന്റെ സമുദായം അരക്ഷിതാവസ്ഥയിലാണ്. ഇതോര്‍ക്കുമ്പോഴാണ് വിഷമം. ഈ സമുദായത്തിന്റെ രക്ഷാകവചമാണ് എന്റെ പാര്‍ട്ടി. എന്റെ പാര്‍ട്ടിയോടൊപ്പം താങ്കളും ഡി.എം.കെയും എന്നും ഒപ്പം ഉണ്ടാവുകയാണെങ്കില്‍ എന്റെ ഖൗമിന് പ്രശ്നമുണ്ടാവില്ല” ഖാഇദെമില്ലത്തിന്റെ ഈ അവസാന വാക്കുകള്‍ കരുണാനിധി പല യോഗങ്ങളില്‍ ആവര്‍ത്തിക്കുകയുണ്ടായി. ഖാഇദെമില്ലത്തിന് താന്‍ കൊടുത്ത ഉറപ്പില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് കരുണാനിധി അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ഇന്ത്യ-പാക്കിസ്താന് യുദ്ധമുഖത്തേക്ക് തന്റെ മകന് മിയാഖാനെ പറഞ്ഞുവിടാന്‍ തയ്യാറായ ഖാഇദെമില്ലത്തിനെ പോലുള്ള ഒരു രാജ്യസ്നേഹി ഇന്ത്യയിലുണ്ടോയെന്ന് ഒരിക്കല്‍ കരുണാനിധി ചോദിച്ചു. അതുകൊണ്ട് തന്നെ ലീഗിന് തമിഴ്നാട്ടില്‍ വളരാന്‍ ഡി.എം.കെ താങ്ങും തണലുമായി നില്ക്കുന്നു.
ഇഫ്താര്‍ വിരുന്നുകളില്‍ തൊപ്പി ധരിച്ച് പ്രത്യക്ഷപ്പെടാറുള്ള കരുണാനിധി ഒരിക്കല്‍ പറഞ്ഞു ലീഗിന് ഒരുപാട് എം.എല്‍.എ സീറ്റും, എം.പി സീറ്റും നല്‍കണമെന്നാണ് എന്റെ മനസ്സ് മന്ത്രിക്കുന്നത്. പക്ഷെ മുന്നണിയിലെ സഖ്യകക്ഷികളുടെ ബാഹുല്യവും, അവരെ തൃപ്തിപ്പെടുത്താനുള്ള കഠിന ശ്രമവും കാരണം ആഗ്രഹം നിറവേറ്റുന്നില്ല.
ചെന്നൈയില്‍ സി.എച്ച് മുഹമ്മദ് കോയ സാഹിബിനെ ഡി.എം.കെ പ്രവര്‍ത്തകര്‍ കൊടി മാറി ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് കരുണാനിധി നടത്തിയ ഹൃദയസ്പര്‍ശിയായ പ്രസംഗം ഇന്നും മാറ്റൊലിയായി നിലനില്ക്കുന്നു. മന്ത്രിയായ സി.എച്ചിന്റെ കാറിലെ ദേശീയ പതാകയെ കോണ്‍ഗ്രസ് പതാകയായി തെറ്റിദ്ധരിച്ചതാണ് സംഭവം. ഇതില്‍ അങ്ങേയറ്റം ഖേദിക്കുന്നു. മാപ്പ് യാചിക്കുന്നു. ഖാഇദെമില്ലത്തിന്റെ പ്രിയങ്കരനായ ശിഷ്യന് സി.എച്ചിന് ഖാഇദെമില്ലത്തിന്റെ ജന്മനാട്ടില് ഇങ്ങനെയൊരു ദൗര്‍ഭാഗ്യ സംഭവമുണ്ടായതില്‍ ഞാന്‍ ദുഃഖിതനാണ്. മാപ്പ് പറയാന്‍ വാക്കുകളില്ല. ഞാനും സി.എച്ചും ഒന്നാണ്, നമ്മുടെ രണ്ട് പേരുടെയും പേരില്‍ ‘കെ’യുണ്ട്. കോയയും, കരുണാനിധിയും പറയാന്‍ ‘കെ’ വേണം. ഈ സാദൃശ്യം നമ്മള് തമ്മിലുള്ള പൊരുത്തവും ഐക്യവും പ്രകടമാക്കുന്നു.
മുസ്ലിം ലീഗുകാരനേക്കാളും ലീഗ് ചരിത്രം പറയുന്ന കരുണാനിധി മഹാനായ മര്‍ഹൂം ഖാഇദെമില്ലത്തിനെ അനുസ്മരിക്കാതെ പ്രസംഗം നടത്താറില്ല. ഖാഇദെമില്ലത്ത്, അണ്ണാദുരെ, പെരിയാര്‍ രാമസ്വാമി എന്നീ ത്രിമൂര്‍ത്തികളാണ് തമിഴ്നാടിന്റെ വിജയത്തിന്റെ ശില്പികളെന്ന് പറഞ്ഞിരുന്ന കരുണാനിധി ലീഗ് സമര്‍പ്പിക്കുന്ന ഏത് ആവശ്യങ്ങളും താന്‍ അംഗീകരിക്കുകയാണ് പതിവെന്നും പറയുകയുണ്ടായി. ശിഹാബ് തങ്ങള്‍, എ.കെ.എ അബ്ദുസമദ്, എം.എ ലത്തീഫ്, ഇ. അഹമ്മദ്, എ.എം യൂസഫ്, സി.ഐ അല്ലാ പിച്ചൈ, റിഫായി എക്സ് എം.പി, ഖാജ മൊയ്തീന്, തിരുപ്പൂര്‍ മൊയ്തീന്, ഖാദര്‍ മൊയ്തീന് എന്നീ ലീഗ് നേതാക്കളുടെ പേരുകള്‍ പലപ്പോഴും ഉദ്ധരിച്ചാണ് കരുണാനിധി പ്രസംഗിച്ചിരുന്നത്. ഏറ്റവും ഒടുവില്‍ രാമനാഥപുരം ജില്ലാ മുസ്ലിംലീഗ് സമ്മേളനത്തില്‍ കരുണാനിധി പ്രസംഗിച്ചു നിര്‍ത്തിയത് ”ഈ ഹരിത പതാക ഇനിയും ഉയരട്ടെ, പടരട്ടെ” എന്ന് പറഞ്ഞുകൊണ്ടായിരുന്നു.
Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില്‍ സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്
തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
-
india1 day ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala2 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
kerala2 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala2 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala2 days ago
വടുതലയില്‍ അയല്‍വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു
-
GULF2 days ago
ഷാര്‍ജയില്‍ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala3 days ago
റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
kerala2 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്