ശ്രീലങ്കയിലെ സ്‌ഫോടനം ; കോയമ്പത്തൂരില്‍ വീണ്ടും എന്‍.ഐ.എ റെയ്ഡ്

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ കോയമ്പത്തൂരില്‍ രണ്ടാം ഘട്ട റെയ്ഡ് നടത്തുന്നു. ഇന്ന് പുലര്‍ച്ചെ മുതലാണ് എന്‍ഐഎ ഏഴ് സംഘങ്ങളായി തിരിഞ്ഞ് ഏഴിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്.
തൗഫീഖ് ജമാ അത്തുമായി ബന്ധപ്പെട്ടവരെ പിടികൂടാന്‍ വേണ്ടി ഒന്നര മാസം മുമ്പും കോയമ്പത്തൂരില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ശ്രീലങ്കയിലെ സ്‌ഫോടനത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് അതില്‍ ഉള്‍പ്പെട്ടിരുന്ന ഒരാള്‍ കോയമ്പത്തൂരില്‍ എത്തിയിരുന്നെന്ന് എന്‍ഐഎ സംഘം വിശദീകരിച്ചിരുന്നു. റെയ്!ഡില്‍ നിലവില്‍ ആരെയും പിടികൂടിയിട്ടില്ല. ഹോട്ടലുകളടക്കമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ്.

അതേ സമയം, ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നെന്ന് സംശയിക്കുന്നയാള്‍ക്കെതിരെ എന്‍ഐഎ കേസെടുത്തു. കോയമ്പത്തൂരുകാരനായ മുഹമ്മദ് അസറുദ്ദീനെതിരെയാണ് കേസെടുത്തത്.

SHARE