ഉന്നാവോ പീഡനക്കേസ് വിചാരണ യു.പിക്ക് പുറത്തേക്ക് മാറ്റണമെന്ന് ഇരയുടെ കുടുംബം

ലക്‌നൗ: ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന്റെ പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം. ഉത്തര്‍പ്രദേശില്‍ വിചാരണ തുടര്‍ന്നാല്‍ ഒരിക്കലും നീതികിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. വാഹനാപകടത്തില്‍ പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയെ കാണാന്‍ ആശുപത്രിയില്‍ കയറാന്‍ പോലും പ്രതിയായ എം.എല്‍.എയുടെ ഗുണ്ടകള്‍ അനുവദിക്കുന്നില്ലെന്ന് പെണ്‍കുട്ടിയുടെ മാതൃസഹോദരന്‍ പറഞ്ഞു.

2017 ജൂണ്‍ നാലിന് ഉന്നാവിലെ മാഖി ഗ്രാമത്തിലെ വസതിയില്‍ വെച്ചാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പീഡിപ്പിച്ചത്. മൂന്ന് ദിവസത്തിന് ശേഷം വീണ്ടും കാറില്‍ കൂട്ടിക്കൊണ്ടുപോയി എം.എല്‍.എയുടെ അടുത്ത അനുയായികള്‍ പീഡിപ്പിച്ചു. മൂന്ന് സഹോദരിമാരും ഒരു സഹോദരനുമാണ് പെണ്‍കുട്ടിക്ക്. ആറാം ക്ലാസ് വരെ പഠിച്ചു. അങ്കണവാടിയില്‍ ജോലി നല്‍കാമെ്‌ന് പറഞ്ഞ് ശശി സിംഗ് എന്ന സ്ത്രീയാണ് എം.എല്‍.എയുടെ അടുത്തെത്തിച്ചതെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആസ്പത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയെ ഗ്രാമത്തില്‍ നിന്ന് ആരും സന്ദര്‍ശിക്കാത്തത് എം.എല്‍.എയുടെ ഗുണ്ടകളെ ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു.

SHARE