റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാര്‍ക്കാണ് അവസരം. വിവിധ ഓഫീസുകളിലായി 270 ഒഴിവുകളാണുള്ളത്. തിരുവനന്തപുരത്ത് 20 ഒഴിവുകളുണ്ട്. അപേക്ഷകള്‍ ഓണ്‍ലൈനായി നവംബര്‍ 30നകം സമര്‍പ്പിക്കണം.

ശമ്പളം: 10,940-23700 രൂപ. യോഗ്യത: സ്‌റ്റേറ്റ് എജ്യുക്കേഷന്‍ ബോര്‍ഡ് അംഗീകരിച്ച പത്താം ക്ലാസ് ജയം അല്ലെങ്കില്‍ തതുല്യം. വിമുക്തഭടന്മാരുടെ യോഗ്യത സംബന്ധിച്ച വ്യവസ്ഥകള്‍ക്കു വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. പ്രായം 2018 നവംബര്‍ ഒന്നിന് 25 കവിയരുത്. (ഒബിസിക്ക് മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും വര്‍ഷം ഉയര്‍ന്ന പ്രായത്തില്‍ ഇളവ് ലഭിക്കും).

അപേക്ഷിക്കേണ്ട വിധം: www.rbi.org.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഇന്റിമേഷന്‍ ചാര്‍ജ്ജായി 50 രൂപ അടക്കണം. സ്റ്റാഫ് അപേക്ഷകര്‍ക്കു ഇന്റിമേഷന്‍ ചാര്‍ജില്ല.