Connect with us

More

കലക്ട്രേറ്റ് പൊട്ടിത്തെറി: എന്‍ഐഎ സംഘം ഇന്ന് മലപ്പുറത്ത്

Published

on

മലപ്പുറം: കലക്ട്രേറ്റ്-കോടതി വളപ്പിലുണ്ടായ പൊട്ടിത്തെറി അന്വേഷിക്കാന്‍ ദേശീയ കുറ്റാന്വേഷണ വിഭാഗം ഇന്ന് മലപ്പുറത്തെത്തും. രാവിലെ കലക്ട്രേറ്റില്‍ എത്തുന്ന സംഘം തെളിവെടുപ്പ് നടത്തും. സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എന്‍ഐഎ സംഘവും പരിശോധനക്കായി എത്തുന്നത്. എന്‍ഐഎ സംഘത്തിനൊപ്പം മൈസൂര്‍ സ്‌ഫോടനം അന്വേഷിക്കുന്ന കര്‍ണാടക പൊലീസിന്റെ പ്രത്യേക സംഘവും ഇന്ന് മലപ്പുറത്തെത്തി തെളിവെടുപ്പ് നടത്തും. രണ്ടു സംഭവങ്ങളും തമ്മിലുള്ള താരതമ്യമാണ് പ്രധാനമായും പഠിക്കുന്നത്. സംഭവസ്ഥലത്തു നിന്ന് ലഭിച്ച പെന്‍ഡ്രൈവും ലഘുലേഖയും കേന്ദ്രീകരിച്ചാണ് സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നത്. എന്നാല്‍ പെന്‍ഡ്രൈവിലെ വിശദാംശങ്ങള്‍ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊല്ലം കലക്ട്രേറ്റില്‍ നടന്നതിനു സമാനമായ സ്‌ഫോടനമാണ് ഇതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. മാവോ-ഇസ്്ലാമിക് സ്‌റ്റേറ്റ് ബന്ധമുള്ള ഏതാനും പേരെ സംസ്ഥാനത്ത് നിന്ന് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്കാര്‍ക്കെങ്കിലും ഇന്നലെ നടന്ന സ്‌ഫോടനത്തില്‍ ബന്ധമുണ്ടോ എന്നാണ് ആദ്യം അന്വേഷിക്കുക.
ഇന്നലെ ഉച്ചയോടെയാണ് കലക്ട്രേറ്റ്-കോടതി വളപ്പില്‍ നിന്ന് കാര്‍ പൊട്ടിത്തെറിച്ചത്. സമീപത്തുണ്ടായിരുന്ന മറ്റു ചില വാഹനങ്ങളുടെ ചില്ലുകളും തകര്‍ന്നു. ദ ബേസ് മൂവ്‌മെന്റ് എന്നെഴുതിയ പെട്ടി പരിസരത്തു നിന്ന് ലഭിച്ചത് പരിഭ്രാന്തിക്കിടയാക്കിയിരുന്നു. അതേസമയം മലപ്പുറം കലക്ട്രേറ്റില്‍ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരുടെ യോഗം ഇന്നു രാവിലെ 11 മണിക്ക് വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തിലെ സി പി എമ്മിൻ്റെ തല ആർ.എസ്.എസ് : പി കെ ഫിറോസ്

Published

on

കേരളത്തിലെ സി പി എ മ്മിൻ്റെ തല പിണറായി വിജയനല്ലെന്നും ആർ.എസ്.എസ് ആണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. പോലീസ് ക്രിമിനൽ രാജിനെതിരെ കോഴിക്കോട് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ പൂരം കലക്കി ബി.ജെ.പി ക്ക് ജയിച്ച് കയറാൻ അവസരമൊരുക്കിയ പിണറായി ആർ.എസ് എസി നെ സുഖിപ്പിക്കുന്ന തിരക്കിലാണ്. ഡൽഹിയിൽ ദ ഹിന്ദു പത്രത്തിന് മലപ്പുറം ജില്ലയെ അവഹേളിക്കുന്ന തരത്തിൽ അഭിമുഖം നൽകിയതും ഇതിൻ്റെ ഭാഗമാണ്. വിവാദമായപ്പോൾ പി.ആർ ഏജൻസി കൂട്ടിചേർത്തതാണെന്ന വിചിത്ര വാദമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയ എ.ഡി.ജി.പി ക്കെതിരെ ചെറുവിരൽ അനക്കാത്ത പിണറായി വിജയൻ സംഘ്പരിവാറിന് അഭ്യന്തര വകുപ്പ് അടിയറ വെക്കുകയാണെന്നും ഫിറോസ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നടപടികളിൽ മന്ത്രി സഭയിൽ മരുമകൻ കൂടിയായ പി.എ മുഹമ്മദ് റിയാസ് മാത്രമാണ് പിന്തുണ നൽകുന്നത്. പിണറായിയും മകളും മരുമകനും ഉൾക്കൊള്ളുന്ന കിച്ചൺ ക്യാബിനറ്റാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും ഫിറോസ് പരിഹസിച്ചു. കേരളത്തിലെ ക്രിമിനൽ പോലീസ് രാജിന് വേദിയൊരുക്കി, വിദ്വേഷ പ്രചാരകനായി മാറിയ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുന്നത് വരെ മുസ്‌ലിം യൂത്ത് ലീഗ് സമരമുഖത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകടനം പുതിയ ബസ്സ്‌ സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ചു. കമ്മീഷണർ ഓഫീസിന് അകലെ വെച്ച് പോലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞു. തുടർന്ന് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തിൽ പ്രവർത്തർക്ക് സാരമായി പരിക്കേറ്റു. മാർച്ചിനെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ, സെക്രട്ടറി ടിപിഎം ജിഷാൻ എന്നിവർ അഭിവാദ്യം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ ടി. മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു.

ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിക്ക്, സംസ്ഥാന സമിതി അംഗം എ. ഷിജിത്ത് ഖാൻ, ഷഫീക്ക് അരക്കിണർ, എസ്.വി ഷൗലീക്ക്, ഒ.എം നൗഷാദ്, സിറാജ് ചിറ്റേടത്ത്, എം.ടി സൈദ് ഫസൽ, കെ.പി സുനീർ, ശുഐബ് കുന്നത്ത്, വി അബ്ദുൽ ജലീൽ, സമദ് നടേരി എന്നിവർ പ്രസംഗിച്ചു. അഫ്നാസ് ചോറോട്, മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ, എം. നസീഫ്, അൻവർ ഷാഫി, അനീസ് തോട്ടുങ്ങൽ, ഐ. സൽമാൻ, കെ. കുഞ്ഞിമരക്കാർ, വി.പി.എ ജലീൽ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, പി എച്ച് ഷമീർ, കെ.കെ റിയാസ്, ഫാസിൽ നടേരി, ഇ. ഹാരിസ്, മൻസൂർ എടവലത്ത്, റാഫി ചേരചോറ, കോയമോൻ പുതിയ പാലം, റഹ്മത്ത് കടലുണ്ടി, നിസാർ തൊപ്പയിൽ, ഷാഫി സകരിയ, എ പി അബ്ദുസ്സമദ്, സിദ്ധീഖ് തെക്കയിൽ, ശരീഫ് പറമ്പിൽ, ഹാഫിസ് മാതാഞ്ചേരി, സത്താർ കീഴരിയൂർ, ഷാകിർ പാറയിൽ, സാബിത്ത് മായനാട് എന്നിവർ നേതൃത്വം നൽകി.

Continue Reading

kerala

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് പോലീസ് ആസ്ഥാനങ്ങളിലേക് മാർച്ച്‌ നടത്തി; മാർച്ചിൽ യുവജന പ്രതിഷേധം ഇരമ്പി

മലപ്പുറത്തെ അവഹേളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരിലും മാർച്ചിൽ പ്രതിഷേധം ഉയർന്നു

Published

on

കോഴിക്കോട്: മാഫിയാ സംഘങ്ങളുടെ കൂടാരമായി മാറിയ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ജില്ലാ പോലീസ് ആസ്ഥാനങ്ങളിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ യുവജന രോഷമിരമ്പി. കേരള ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത തരത്തിൽ ലജ്ജകരമായ ആഭ്യന്തര വകുപ്പിനെതിരെയും അതിന്റെ നേതൃത്വതിനെതിരെയും നടക്കുന്ന മാർച്ചിൽ നൂറ് കണക്കിന് യുവാക്കൾ അണിചേർന്നു. പ്രവർത്തകരെ മൃഗീയമായാണ് പോലീസ് നേരിട്ടത്. ജലപീരങ്കി പ്രയോഗത്തിൽ വിവിധ ഇടങ്ങളിലായി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകരെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്യുകയും ഉണ്ടായി.

മലപ്പുറത്തെ അവഹേളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരിലും മാർച്ചിൽ പ്രതിഷേധം ഉയർന്നു. മലപ്പുറം ജില്ലയെ വർഗീയവാദികളുടെ കേന്ദ്രമാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് അജണ്ടക്ക് കുട പിടിക്കുകയാണ് പിണറായി വിജയാനെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

Continue Reading

More

ഹിസ്ബുല്ല മേധാവി കൊല്ലപ്പെട്ടത് ഇസ്രായേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് പിന്നാലെയെന്ന് വെളിപ്പെടുത്തൽ

Published

on

ഹിസ്ബുല്ല മേധാവി ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേലുമായി വെടിനിർത്തലിന് സമ്മതിച്ചതിന് തൊട്ട് പിന്നാലെയാണെന്ന് ലെബനൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബൗ ഹബീബിന്റെ വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക്‌ നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അദ്ദേഹം സമ്മതിച്ചു, സമ്മതിച്ചു. ഹിസ്ബുല്ലയുമായി കൂടിയാലോചിച്ച ശേഷമാണ് ലെബനന്‍ വെടിനിര്‍ത്തലിന് പൂര്‍ണ സമ്മതം നല്‍കിയത്. ഇത് അമേരിക്കന്‍, ഫ്രഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇസ്രയേലിന്റെ ബെഞ്ചമിന്‍ നെതന്യാഹുവും വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

ലെബനീസ് ഹൗസ് സ്പീക്കർ മിസ്റ്റർ നബിഹ് ബെറി ഹിസ്ബുല്ലയുമായി കൂടിയാലോചിച്ചതിന് ശേഷമായിരുന്നു ഞങ്ങൾ വെടിനിർത്തൽ കരാറിനെക്കുറിച്ച് അമേരിക്കയെയും ഫ്രാൻസിനെയും അറിയിച്ചു. രണ്ട് പ്രസിഡന്റുമാരുടെയും പ്രസ്താവന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അംഗീകരിച്ചതായി അവർ ഞങ്ങളോട് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Continue Reading

Trending