തിരുവനന്തപുരം: സംസ്ഥാനത്ത് പി.എസ്.സി പരീക്ഷകളില്‍ മലയാളം നിര്‍ബന്ധമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളപ്പിറവിയോടനുബന്ധിച്ച് ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പി.എസ്.സിക്ക് മാതൃഭാഷ മ്ലേഛമായ അവസ്ഥ മറ്റൊരിടത്തുമില്ല. മാതൃഭാഷ പഠിക്കാതെ ബിരുദം ലഭിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം മതനിരപക്ഷേ മൂല്യങ്ങളെ ശക്തിപ്പെടുത്തണം. വര്‍ഗീയതയും സാമ്രാജ്യത്വവും പുത്തന്‍ കുപ്പായമണിഞ്ഞു വരികയാണ്. ഇതിനെ ശക്തമായി ചെറുത്തു തോല്‍പ്പിക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.