Connect with us

Views

പൂനെയെ കുലുക്കി നോര്‍ത്തിന്റെ ഫ്രീകിക്ക്

Published

on

ഗോഹട്ടി: അവസാനം നോര്‍ത്ത് ഈസ്റ്റുകാര്‍ വിജയവഴിയില്‍ മാത്രമല്ല, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്വാസവും നേടി. ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്്‌റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിയുടെ പോരാട്ടത്തില്‍ ഒരു ഗോളിനവര്‍ പൂനെയെ പരാജയപ്പെടുത്തി. ജയിച്ചതിലുടെ പോയന്‍ര് ടേബിളില്‍ നോര്‍ത്ത് ഈസ്റ്റ് ആറാമത് വന്നു-കേരളാ ബ്ലാസ്റ്റേഴ്‌സിനെ താഴെ. ഐവറി കോസ്റ്റില്‍ നിന്നുളള മിഡ്ഫീല്‍ഡര്‍ റൊമാരിക്കാണ് തകര്‍പ്പന്‍ ഫ്രീകിക്കില്‍ പൂനെയെ ഞെട്ടിച്ചത്. രണ്ട് ടീമുകളും നിലനില്‍പ്പിന്റെ പോരാട്ടം നടത്തിയപ്പോള്‍ പലവുരു കളി കാടനായി. തമ്മിലടിയും ഉന്തും തളളുമായി റഫറിക്ക് പലവട്ടം കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നു.

അതേ സമയം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ എഫ്.സി മൂന്നാം സീസണില്‍ സെമിഫൈനലില്‍ എത്തുന്ന ആദ്യ ടീം എന്ന പദവിയ്ക്ക് തൊട്ടുമുന്നിലാണ് മുംബൈ സിറ്റി . ഇന്ന് മുംബൈ അരിനയിലെ ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ്.സിയെ പരാജയപ്പെടുത്തിയാല്‍ മുുംബൈ സെമിയില്‍ എത്തുന്ന ആദ്യ ടീം ആയി മാറും.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ കഴിഞ്ഞ മത്സരത്തില്‍ അഞ്ച് ഗോളിനു തകര്‍ത്തതോടെ 12 മത്സരങ്ങളില്‍ നിന്നും 19 പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്ന മുംബൈ സിറ്റി ഇന്ന് ജയിച്ചാല്‍ 22 പോയിന്റ് എന്ന ലക്ഷ്യം കൈവരിക്കും. കഴിഞ്ഞ രണ്ട് സീസണുകളിലേക്കാള്‍ അത്യുജ്ജ്വല പ്രകടനമായിരുന്നു ഇത്തവണ മുംബൈ സിറ്റിയുടേത്. ഇതുവരെ ഐഎസ്എല്ലിന്റെ സെമിഫൈനലില്‍ എത്താത്ത ടീമാണ് മുംബൈ. ആദ്യ സീസണില്‍ ഏഴാം സ്ഥാനത്തായിരുന്നു. രണ്ടാം സീസണില്‍ ആറാമതും. അതിനപ്പുറത്തേക്ുക ഇതുവരെ മുന്നേറാന്‍ മുംബൈക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ ജയിച്ചത് ആകെ നാല് മത്സരങ്ങള്‍ മാത്രമാണ്. ആറെണ്ണം സമനില. നാല് തോല്‍വി. എന്നാല്‍ ഇത്തവണ 12 മത്സരങ്ങളില്‍ അഞ്ച് ജയം നാല് സമനില മൂന്നു തോല്‍വി എന്ന നിലയിലേക്കു മുന്നേറി. മൂന്നു മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. സെമിഫൈനലിലേക്കു പാതയിലാണ് മുംബൈ, എന്നാലും ആദ്യ നേട്ടം സെമിഫൈനലില്‍ എത്തുക എന്നതാണ് പ്രധാനം . കാരണം മറ്റു ടീമുകളും അധികം ദൂരെ അല്ല. അതേപോലെ ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ള നിലയില്‍ ഇത് മതിയായ പോയിന്റാണെന്നു കരുതുന്നില്ല. ് നല്ല പ്രകടനം പുറത്തെടുത്താല്‍ മാത്രമെ അതിനു കഴിയുകയുളുവെന്ന് മുംബൈ സിറ്റിയുടെ പരിശീലകന്‍ അലക്‌സാണ്ടര്‍ ഗുയിമെറസ് പറഞ്ഞു. ഇത്തവണത്തെ ഐഎസ്എല്‍ സീസസണിലെ ആദ്യ ഹാട്രിക് ഉടമ ഡീഗോ ഫോര്‍ലാന്റെ ഗോള്‍ ദാഹത്തിനു ശമനം ഉണ്ടായിട്ടില്ല. ആദ്യസീസണില്‍ ആന്ദ്രെ മോര്‍ട്ടിസും കഴിഞ്ഞ സീസണില്‍ സുനില്‍ ഛെത്രിയും ആയിരുന്നു മുംബൈയുടെ ഗോള്‍ മെഷീനുകള്‍ . എന്നാല്‍ ഇനിയും ഏറെ മത്സരങ്ങള്‍ മുന്നില്‍ നില്‍ക്കെ ഏതെങ്കിലും ഒരു കളിക്കാരനില്‍ അമിത വിശ്വാസം അര്‍പ്പിക്കാന്‍ കോച്ച് ഗുയിമെറസിനു താല്‍പ്പര്യമില്ല.

കഴിഞ്ഞ മത്സരത്തില്‍ എന്നപോലെ ചെന്നൈയിന്‍ എഫ്.സിക്കേതിരെയും നല്ല കളി പുറത്തെടുത്തു മികച്ച നിലയില്‍ എത്തുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ചെന്നൈയിന്‍ എഫ്.സിയുടെ കഴിഞ്ഞ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം എടുത്താല്‍ മതി അവരുടെ ശക്തി മനസിലാക്കാനെന്നും ഗുയിമെറസ് പറഞ്ഞു. . നിലവിലുള്ള ചാമ്പ്യന്മാരാണ് ചെന്നൈയിന്‍. അവസാനം വരെ പോരാടുന്ന ടീം കൂടിയാണ് ചെന്നൈയിന്‍ എന്നും ഗുയിമെറസ് ചൂണ്ടിക്കാട്ടി. 11 മത്സരങ്ങളില്‍ നിന്നും 14 പോയിന്റോടെ ചെന്നൈയിന്‍ എഫ്.സി ഇപ്പോള്‍ നോര്‍ത്ത് ഈസ്റ്റിനും പിറകെ ഏഴാം സ്ഥാനത്താണ്.നിലവിലുള്ള ചാമ്പ്യന്മാര്‍ എന്ന നിലയില്‍ അവസാന നാല് ടീമുകളുടെ പട്ടികയില്‍ ചെന്നൈയിന്‍ എഫ്.സിയ്ക്കു ഇടംപിടിച്ചേ തീരൂ.ടീമിന് അല്‍പ്പംകൂടി ഭാഗ്യം വേണമെന്ന് ചെന്നൈയിന്‍ എഫ്.സിയുടെ ഇറ്റാലിയന്‍ കോച്ച് മാര്‍ക്കോ മറ്റെരാസി പറഞ്ഞു. ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് സെമിയില്‍ തോറ്റെങ്കിലും രണ്ടാം സീസണില്‍ കിരീടം സ്വന്തമാക്കാന്‍ ചെന്നൈയിന്‍ എഫ്.സിക്കു കഴിഞ്ഞു.

ഇത്തവണയുംപ്ലേ ഓഫീല്‍ എത്തുമെന്ന ഉറച്ച വിശ്വാസമാണ് കോച്ച് മാര്‍ക്കോ മറ്റെരാസിക്കുള്ളത്. ഡല്‍ഹിക്കെതിരായ മത്സരം ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാം മത്സരങ്ങളിലും വീറും വാശിയും കാണിച്ച് ടീമാണ് ചെന്നൈയിന്‍ എഫ്.സിയെന്ന് മറ്റെരാസി ചൂണ്ടിക്കാട്ടി. എന്നാല്‍ എവേ മാച്ചുകളില്‍ ചെന്നായിന്‍ എഫ്.സിക്ക് കാര്യമായ നേട്ടം കൈവരിക്കാന്‍ ഈ സീസണില്‍ കഴിഞ്ഞട്ടില്ല. ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ ഡേവിഡി സൂചി, ഡുഡു എന്നിവരിലാണ് ചെന്നൈയിന്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ജെജെ പരുക്കിന്റെ പിടിയിലായത് തിരിച്ചടിയായി.

ഫുട്‌ബോള്‍ എന്നത് ശാസ്ത്രമോ കണക്കോ അല്ല പോയിന്റ് കഴിയുന്നത്ര നേടുകയാണ് പ്രധാന കാര്യമെന്നും മറ്റെരാസി ചൂണ്ടിക്കാട്ടി.എന്നാല്‍ ഇരുടീമകളും തമ്മില്‍ മത്സരിച്ച കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ചെന്നൈയിനാണ് ഇതില്‍ 90 ശതമാനം വിജയ ശതമാനം എന്നാണ്. അഞ്ച് തവണ ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടി ഇതില്‍ നാല് തവണയും ചെന്നൈയിന്‍ എഫ്.സി ജയിച്ചു. ഈ സീസസില്‍ ചെന്നൈയില്‍ നടന്ന ആദ്യ പാദം 1-1നു സമനിലയിലും പിരിഞ്ഞു. ഇന്ന് മുംബൈ ജയിച്ചാല്‍ ഐഎസ്എല്ലില്‍ ചെന്നൈയ്‌ക്കെതിരായ ആദ്യ ജയം ആയി അത് രേഖപ്പെടുത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

സംസ്ഥാനത്ത് കനത്തചൂട് തുടരുന്നു, കരുതിയിരിക്കണം മഞ്ഞപ്പിത്തവും ചിക്കൻപോക്‌സും

ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്.

Published

on

സംസ്ഥാനത്ത് പതിവിലുംനേരത്തേ ചൂട് കൂടിത്തുടങ്ങി. കനത്തചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസങ്ങളിലും പല ജില്ലകളിലും ചൂട് കൂടുതലായിരുന്നു. ഇത്തരത്തില്‍ ചൂട് കൂടുമ്പോള്‍ ആരോഗ്യത്തിലും ശ്രദ്ധവേണം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം ശരീരത്തെ ബാധിക്കും. ശുദ്ധമല്ലാത്ത ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും രോഗംപടരാനും സാധ്യതകൂടുതലാണ്. പനിക്ക് പുറമെ മഞ്ഞപ്പിത്തം, വയറിളക്കം, ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങളെല്ലാം കൂടാം.

മഞ്ഞപ്പിത്തം

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുന്നതുമൂലമാണ് മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തം(വൈറല്‍ ഹെപ്പറ്റൈറ്റിസ്-എ) പലപ്പോഴും മലിനമായ വെള്ളത്തിലൂടെയാണ് പകരുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്നാണ് മറ്റുള്ളവരിലേക്കെത്തുന്നത്. പനി, ഛര്‍ദി, ക്ഷീണം, കണ്ണുകളിലും മൂത്രത്തിലും മഞ്ഞനിറം എന്നിവയാണ് ലക്ഷണങ്ങള്‍. വയറിളക്കമാണെങ്കിലും ശുദ്ധമല്ലാത്ത ഭക്ഷണം-വെള്ളം എന്നിവയിലൂടെ പിടിപെടും.

ചൂടുകൂടുന്നതിനനുസരിച്ച് കിണറുള്‍പ്പെടെയുള്ള ജലസ്രോതസ്സുകളിലെ വെള്ളം കുറയാന്‍തുടങ്ങും. പലയിടത്തും വെള്ളം മലിനമാകും. വലിയ ആഘോഷങ്ങളിലും പരിപാടികളിലും വിതരണം ചെയ്യുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറ്റിയതാവണമെന്നില്ല. അതിനാല്‍ തന്നെ പരമാവധി സുരക്ഷയുറപ്പാക്കിമാത്രമേ അത്തരത്തിലുള്ള സ്ഥലങ്ങളില്‍നിന്ന് പാനീയങ്ങള്‍ കുടിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ശരീരത്തില്‍ രോഗാണു പ്രവേശിച്ചു കഴിഞ്ഞ് 2-7 ആഴ്ചയ്ക്കകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികിത്സിക്കണം.

ശ്രദ്ധിക്കേണ്ടവ

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം കഴിക്കാം. കൊഴുപ്പ്, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കണം. ഭക്ഷണത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളം ഉള്‍പ്പെടുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കണം. തിളപ്പിച്ച വെള്ളത്തില്‍ തണുത്ത വെള്ളം ചേര്‍ത്ത് കുടിക്കരുത്. കിണര്‍വെള്ളം ഇടയ്ക്ക് ക്ലോറിനേറ്റ് ചെയ്ത് ശുദ്ധീകരിക്കണം. കിണറും സെപ്റ്റിക് ടാങ്കും തമ്മില്‍ നിശ്ചിത അകലം ഉണ്ടായിരിക്കണം. തുറസ്സായ സ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജനം ഒഴിവാക്കണം. അത്തരം പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ഒഴിവാക്കുക. ഭക്ഷണം തയ്യാറാക്കുന്നതിന് മുന്‍പും ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുന്‍പും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. പാചകത്തിന് ഉപയോഗിക്കുന്ന വെള്ളം 20 മിനിറ്റ് എങ്കിലും തിളപ്പിച്ചതായിരിക്കണം. തുറന്നുവെച്ച ഭക്ഷണങ്ങളും തണുത്ത ഭക്ഷണങ്ങളും ഒഴിവാക്കണം. മദ്യപാനവും പുകവലിയും ഒഴിവാക്കണം.

ചിക്കന്‍പോക്‌സ്;
ലക്ഷണങ്ങളും പ്രതിരോധവും

ക്ഷീണം, കടുത്ത പനി, തലവേദന, വിശപ്പില്ലായ്മ, തൊലിപ്പുറത്ത് ചുകപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ എന്നിവയാണ് രോഗബാധയുടെ ലക്ഷണങ്ങള്‍. ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകളാണ് പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നത്. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. വായിലെയും ജനനേന്ദ്രിയ നാളിയിലെയും ശ്ലേഷ്മ സ്തരങ്ങളിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ടേക്കാം. അവ പിന്നീട് പൊറ്റകളായി മാറുകയും ഏഴ്-10 ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകുകയും ചെയ്യും. പൊറ്റകള്‍ ഉണ്ടാകുന്ന സമയംവരെ മാത്രമേ ഇത് മറ്റൊരാളിലേക്ക് പകരുകയുള്ളൂ.

വരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്‌സിന് കാരണം. രോഗിയുടെ ശരീരത്തിലെ കുമിളകളില്‍നിന്നുള്ള ദ്രാവകങ്ങളില്‍നിന്നും അണുബാധയുള്ളവര്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയുമാണ് അണുബാധ പകരുന്നത്.

ചിക്കന്‍പോക്‌സ് വൈറസിന്റെ ഇന്‍ക്യുബേഷന്‍ സമയം 10-21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യത യുണ്ട്. പരീക്ഷ എഴുതുന്ന ചിക്കന്‍ പോക്‌സ് ബാധിച്ച കുട്ടികള്‍ക്ക് വായു സഞ്ചാരമുള്ളതും സൂര്യപ്രകാശമുള്ളതുമായ പ്രത്യേക മുറി സജ്ജീകരിക്കണം. ചിക്കന്‍പോക്‌സ് ബാധിച്ച കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോകുമ്പോള്‍ പൊതു ഗതാഗതം ഉപയോഗിക്കരുത്.

 

Continue Reading

Health

ആന്റിബയോട്ടിക് ഇനി നീല കവറിൽ

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ കൃത്യത പാലിക്കുന്ന ആശുപത്രികൾക്കു പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും.

Published

on

ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി അവ നീല കവറിൽ നൽകുന്ന രീതി സംസ്ഥാനം മുഴുവൻ നടപ്പാക്കുമെന്നു മന്ത്രി വീണാ ജോർജ്. എറണാകുളം ജില്ലയിലാണ് ഈ രീതി ആദ്യം നടപ്പാക്കിയതെന്നു മന്ത്രി പറഞ്ഞു.

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ കൃത്യത പാലിക്കുന്ന ആശുപത്രികൾക്കു പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും. രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറി. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്.

ബാക്ടീരിയകൾക്ക് ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി അളന്നു ക്രോഡീകരിക്കുന്നതാണ് ആന്റിബയോഗ്രാം.

Continue Reading

Food

വെളുത്തുള്ളി വില സർവകാല റെക്കോഡിൽ; പാടത്ത് സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് കർഷകർ

കിലോഗ്രാമിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വിപണിയില്‍ വെളുത്തുള്ളിയുടെ വില.

Published

on

മധ്യപ്രദേശിലെ ചിന്ത്വാരയില്‍ വെളുത്തുള്ളിയുടെ വില കുതിക്കവേ പാടത്തെ വിളകള്‍ സംരക്ഷിക്കുവാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് കര്‍ഷകര്‍.കിലോഗ്രാമിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വിപണിയില്‍ വെളുത്തുള്ളിയുടെ വില. ഈ സാഹചര്യത്തില്‍ പാടങ്ങളില്‍ നിന്ന് വെളുത്തുള്ളി മോഷണം പോയ നിരവധി സംഭവങ്ങളുണ്ടായി.

തുടര്‍ന്ന് വിളകള്‍ സംരക്ഷിക്കുവാന്‍ പുതിയ വഴികള്‍ തേടുകയാണ് കര്‍ഷകര്‍. ക്യാമറകള്‍ സ്വന്തമായി വാങ്ങിയും വാടകക്കെടുത്തുമൊക്കെ കര്‍ഷകര്‍ ഭൂമി സംരക്ഷിക്കുകയാണ്. ‘നേരത്തെ എന്റെ പാടത്ത് നിന്ന് ഒരു കള്ളന്‍ എട്ട് മുതല്‍ 10 കിലോ വരെ വെളുത്തുള്ളി മോഷ്ടിച്ചിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടികൂടി. ഇപ്പോള്‍ ഞാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ച് എന്റെ നിലം സംരക്ഷിക്കുകയാണ്,’ മോഖേഡിലെ വെളുത്തുള്ളി കര്‍ഷകനായ രാഹുല്‍ ദേശ്മുഖ് പറഞ്ഞു.

25 ലക്ഷം രൂപ നിക്ഷേപിച്ച് 13 ഏക്കറില്‍ വെളുത്തുള്ളി കൃഷി നടത്തിയ രാഹുല്‍ വിപണിയില്‍ നിന്ന് ഒരു കോടിയോളം രൂപയാണ് തിരിച്ചുപിടിച്ചത്. വെളുത്തുള്ളിയുടെ വാര്‍ഷിക നിരക്ക് പൊതുവേ കിലോഗ്രാമിന് 80 രൂപ വരെ എത്താറുണ്ടെങ്കിലും ഈ പ്രാവശ്യം വലിയ കുതിപ്പ് നടത്തി കിലോഗ്രാമിന് 300 രൂപയും കടന്നിരിക്കുകയാണ്. വെളുത്തുള്ളിക്ക് ഇത്രയും വില വര്‍ധനവ് ഉണ്ടാകുന്നത് ആദ്യമായാണ്.

 

Continue Reading

Trending