Connect with us

More

മലക്കംമറിഞ്ഞ് ഇപി ജയരാജന്‍; സഖാവ് മണിയാശാന് ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ്

Published

on

തിരുവനന്തപുരം: പിണറായി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റ എംഎം മണിക്ക് ആശംസകള്‍ നേര്‍ന്ന് ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെയാണ് മണി മ്ന്ത്രിയായി ചുമതലയേറ്റത്. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും പ്രത്യേകം വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ നിന്നും ഇപി ജയരാജന്‍ വിട്ടുനിന്നിരുന്നു. ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനു പിന്നാലെയാണ് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍ മണിക്കും ഏസി മൊയ്തീനും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും താനുള്‍പ്പെടെയുള്ള സെക്രട്ടേറിയറ്റ് തീരുമാനമാണ് മണിയെ മന്ത്രിയായി തെരഞ്ഞെടുത്തതെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എല്‍.ഡി.എഫ് മന്ത്രിസഭയില്‍ നിന്നും ഞാന്‍ രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിച്ചു കൊണ്ട് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയുണ്ടായി. ഞാനും കൂടി അംഗമായ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്. ഒക്ടോബര്‍ 14 ന് ഞാന്‍ രാജി വെച്ചപ്പോള്‍ മുതല്‍ ഒഴിഞ്ഞുകിടക്കുന്ന വ്യവസായ വകുപ്പിന്റെ ചുമതല മറ്റൊരാള്‍ക്ക് നല്‍കേണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെച്ചു കൊണ്ട് ചില മാധ്യമങ്ങള്‍ എനിക്കും പാര്‍ട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണ്. സി.പി.ഐ (എം) നേതൃത്വത്തിനിടയില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എല്‍.ഡി.എഫ് ഗവണ്‍മെന്റിന്റെ തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങളെ തമസ്‌കരിക്കുവാനും ലക്ഷ്യം വച്ചു കൊണ്ടാണ് ഇപ്പോള്‍ പ്രചരണങ്ങള്‍ നടത്തുന്നത്.
സഖാവ് പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് കടന്നു വരുന്ന സഖാവ് മണിയാശാനും വ്യവസായ വകുപ്പിന്റെ ചുമതലയിലേക്ക് വരുന്ന സഖാവ് എ.സി. മൊയ്തീനും എന്റെ അഭിവാദ്യങ്ങള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു

കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.

Published

on

റിയാദ്: സൗദി അറേബ്യയില്‍ പെണ്‍കുട്ടി മുങ്ങി മരിച്ചു. റിയാദിലെ വാദി ഹനീഫയിലായിരുന്നു അപകടം. വാദിയിലെ അരുവിയില്‍ മുങ്ങിപ്പോയ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സിവില്‍ ഡിഫന്‍സ് വ്യാഴാഴ്ച അറിയിച്ചു.കുട്ടിയുടെ മൃതദേഹം പിന്നീട് സിവില്‍ ഡിഫന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി.

കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി സൗദി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ കുട്ടികളെ കളിക്കാന്‍ അനുവദിക്കരുതെന്നും സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Continue Reading

Education

അര്‍ധവാര്‍ഷിക സ്‌കൂള്‍ പരീക്ഷ പുനഃക്രമീകരിച്ചു

ഡിസംബര്‍ 14 മുതല്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.

Published

on

തിരുവനന്തപുരം: ഡിസംബര്‍ 14 മുതല്‍ ആരംഭിക്കുന്ന സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷകള്‍ പുനഃക്രമീകരിച്ചു. ഡിസംബര്‍ 22 വരെയാണ് അര്‍ധവാര്‍ഷിക പരീക്ഷ നടക്കുന്നത്.

ഡിസംബര്‍ 16 ന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ക്കാണ് മാറ്റം. നേരത്തേയുള്ള ടൈംടേബിള്‍ പ്രകാരം പത്താം ക്ലാസിന്റെ ഒന്നാം ഭാഷ പേപ്പര്‍ 16ന് 10 മണിക്കാണ് ആരംഭിക്കേണ്ടിയിരുന്നത്. ഇത് രാവിലെ 9.30 മുതല്‍ 11.15 വരെ ആക്കി പുന:ക്രമീകരിച്ചു.

8ാം ക്ലാസിന്റെ കലാകായിക പ്രവൃത്തിപരിചയ പരീക്ഷ 9.30 മുതല്‍ 12.15 വരെ നടക്കും. ഡിസംബര്‍ 16ലെ ഒന്‍പതാം ക്ലാസ് ഇംഗ്ലീഷ് പരീക്ഷ 21 ന് 1.30 മുതല്‍ 4.15 വരെ നടക്കും.

Continue Reading

Money

സ്വര്‍ണവില പവന് 200 രൂപ കൂടി

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചിരിക്കുന്നത്. പുതിയ വില അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 39800 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4975 രൂപയുയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്.

Continue Reading

Trending