യുപി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ അണികളെ ആവേശഭരിതരാക്കി രാഹുൽ ഗാന്ധിയുടെ പുതിയ മുഖം. ജനക്കൂട്ടത്തെ കൈയിലെടുക്കുന്നതിൽ കോൺഗ്രസ് ഉപാധ്യക്ഷന്റെ പതിവ് പോരായ്മകളെ മറികടക്കുന്ന പ്രസംഗങ്ങളാണ് യുപിയിൽ രാഹുൽ നടത്തുന്നത്. രാഹുലിന്റെ ഓരോ വാക്കുകളും രാഷ്ട്രീയ എതിരാളികളെ ശരിക്കും മുറിപ്പെടുത്തുന്നു.

യുപിയിലെ ദിയോറ മുതൽ ഡൽഹി വരെ നടത്തുന്ന കർഷക മഹാ യാത്രയിലാണ് അക്രമോത്സുകനായ ഗാന്ധിയുടെ പുതിയ അവതാരം. രാലിക്ക് അഭൂത പൂർവമായ പിന്തുണയാണ് ഗ്രാമങ്ങളിൽ നിന്ന് ലഭിക്കുന്നത്. പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രാഹുൽ ഗാന്ധിയുടെ മുഖ്യ പരിഹാസപാത്രം. മോദിയുടെ അമിത വിദേശ യാത്രകളും കോർപറേറ്റ് അടുപ്പവും മുതലെടുത്തുമാണ് ഓരോ വേദികളിലും രാഹുൽ ഗാന്ധി ജനക്കൂട്ടത്തെ കൈയിലെടുക്കുന്നത്.

യാത്രക്ക് തുടക്കമിട്ട ദിയോറയിൽ കർഷകർ കട്ടിലുകളെടുത്ത് കൊണ്ടുപോയതിനെ എതിരാളികൾ പരിഹസിച്ചപ്പോൾ അടുത്ത ദിവസം രാഹുലിന്റെ മറുപടിയെത്തി:’കട്ടിലുകളെടുക്കുന്ന പാവപ്പെട്ട കർഷകരെ ചിലർ മോഷ്ടാക്കളെന്ന് വിളിക്കുുമ്പോൾ മല്യയെപ്പോലെ കോടികൾ കട്ടവരെ കുടിശ്ശികക്കാരെന്നാണ് വിളിക്കുന്നത്്. അതോടെ പരിഹാസം തിരിച്ചടിക്കുമോ എന്ന ഭയത്തിലായി ബിജെപിയടക്കമുള്ളവർ.

മോദിയുടെ നിരന്തരമുള്ള വിദേശയാത്രകളെയും രാഹുൽ വെറുതെ വിടുന്നില്ല. ‘ മോദിജി തന്റെതായ ലോകത്ത് വളരെ ഹാപ്പിയാണ്. ഞാൻ നേരത്തെ പറഞ്ഞത് പോലെ, പൊതുജനം പൊറുതിമുട്ടിയിരിക്കുകയാണ്, എന്നാൽ മോദിജിയോ സന്തുഷ്ടനാണ്. അദ്ദേഹത്തിന്റെ ശ്രദ്ധ ഒന്നുകിൽ ജപ്പാനിലോ അല്ലെങ്കിൽ അമേരിക്കയിലോ ആണ്’.

ff

‘എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15ലക്ഷമെത്തിക്കുമെന്നതായിരുന്നു മോദിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനം. യുവാക്കൾക്ക് തൊഴിലും ബുള്ളറ്റ് ട്രെയിനുകളുമായിരുന്നു മറ്റു ഓഫറുകൾ. ചെറുപ്പക്കാർക്ക് 15 ലക്ഷം ലഭിച്ചോ? എപ്പോഴാണ് ബുള്ളറ്റ് ട്രെയിനുകളും യുവാക്കൾക്ക് തൊഴിലും ലഭിക്കുക. സാധാ ട്രെയിൻ ചാർജുകൾ വരെ വർധിപ്പിച്ചിരിക്കുകയാണ് അദ്ദേഹം’.

്അതിനിടയിൽ കർഷകർക്ക് യുപിയെ സർക്കാർ ചെയ്ത സേവനങ്ങൾ അവരെ ഓർമിപ്പിക്കാനും രാഹുൽ മറക്കുന്നില്ല: ‘ യു.പി.എ സർക്കാർ കർഷകരുടെ എഴുപത് ലക്ഷം കോടിയോളം കടം എഴുതിത്തള്ളുകയാണ് ചെയ്തത്. മോദി സർക്കാർ 1.10 ലക്ഷത്തോളം കോടി രൂപയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയിട്ടുണ്ട്. എന്നാലത് രാജ്യത്തെ 15ഓളം വരുന്ന കോർപറേറ്റുകളുടേതാണ്. തെരഞ്ഞെടുപ്പ് സമയത്ത് പരസ്യങ്ങൾക്കും പോസ്റ്ററുകൾക്കുമായി കോർപറേറ്റുകൾ നൽകിയ പണമാണ് മോദി എഴുതിത്തള്ളുന്നതെന്നും രാഹുൽ പറഞ്ഞു.

പ്രസംഗത്തിനിടയിൽ സംസ്ഥാനത്തെ പ്രബലകക്ഷികളായ എസ്പിയെയും ബിഎസ്പിയെയും കടന്നാക്രമിക്കാനും രാഹുൽ മറന്നക്കുന്നില്ല:’ കഴിഞ്ഞ തവണ ആനയെ ഒഴിവാക്കി യുപി ജനങ്ങൾ അധികാരത്തിലേറ്റിയ സൈക്കിൾ മുന്നോട്ടു പോവാതായെന്നും രാഹുൽ പരിഹസിച്ചു.