Connect with us

Video Stories

വിയറ്റ്‌നാമില്‍ കമ്യൂണിസ്റ്റ് പ്രമുഖന് 13 വര്‍ഷം തടവ്

Published

on

ഹനോയ്: അഴിമതിക്കേസില്‍ പ്രതിയായ വിയറ്റ്‌നാമിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവിന് 13 വര്‍ഷം തടവ്. മുന്‍ പൊളിറ്റ്ബ്യൂറോ അംഗം ദിന്‍ ല താങിനാണ് കോടതി ശിക്ഷ വിധിച്ചത്. സാമ്പത്തിക ദുര്‍വിനിയോഗം നടത്തിയ താങ് എണ്ണ കമ്പനിയായ പെട്രോവിയറ്റ്‌നാമിന് വന്‍ നഷ്ടം വരുത്തിവെച്ചതായി കോടതി കണ്ടെത്തി. പെട്രോവിയറ്റ്‌നാമിന്റെ എക്‌സിക്യൂട്ടീവായിരുന്ന ട്രിന്‍ ക്‌സുവാന് ജീവപര്യന്തം തടവും വിധിച്ചു. ഇവര്‍ക്കു പുറമെ മറ്റ് ഇരുപതോളം പേരും ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഊര്‍ജ, ബാങ്കിങ് മേഖലകളിലെ ഉന്നതരായ നിരവധി പേര്‍ അഴിമതിക്കേസുകളില്‍ വിചാരണ നേരിട്ടുകൊണ്ടിരിക്കുകയാണ്. വിയറ്റ്‌നാം രാഷ്ട്രീയത്തിലെ ഉദയതാരമായി വളര്‍ന്നുകൊണ്ടിരുന്ന താങിന്റെ അറസ്റ്റ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. ബെര്‍ലിനില്‍ അഭയം തേടിയ അദ്ദേഹത്തെ വിയറ്റ്‌നാം നിയമവിരുദ്ധമായി തട്ടിക്കൊണ്ടുപോയതാണെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി തലപ്പത്ത് എതിരാളികളെ അടിച്ചമര്‍ത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളാണ് താങിന്റെ അറസ്റ്റില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ മേയില്‍ അദ്ദേഹത്തെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് പുറത്താക്കിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ്ബ്യൂറോയുടെ നിയന്ത്രണം പിടിച്ചെടുത്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ യാഥാസ്ഥിതിക വിഭാഗം ഭരണത്തിലിരിക്കെ സമ്പന്നരായവരെ മുഴുവന്‍ പിന്തുടരുകയാണ്. 1986ലാണ് വിയറ്റ്‌നാം സാമ്പത്തിക പരിഷ്‌കരണം തുടങ്ങിയത്. അതിനുശേഷം താങിനെക്കൂടാതെ മറ്റ് രണ്ടു പേരെ പൊളിറ്റ്ബ്യൂറോയില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

kerala

നവവധു ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി

Published

on

തിരുവനന്തപുരം; പാലോട് നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. ഭര്‍ത്താവ് അഭിജിത്തിന്റെ വീട്ടില്‍ ബെഡ്‌റൂമിലെ ജനലില്‍ കെട്ടി തൂങ്ങിയ നിലയിലാണ് യുവതിയെ കണ്ടത്.

മൂന്ന് മാസം മുമ്പ് ആയിരുന്നു വിവാഹം. അതിനിടയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞു. പിന്നാലെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി വലിയ രീതിയില്‍ പീഢനങ്ങള്‍ അനുഭവിച്ചിരുന്നതായി കുടുംബം ആരോപിച്ചു.

യുവതിയുടെ കുടുംബം പാലോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. അമ്മയോട് ഇന്ദുജ ചില പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തും. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് യുവതി . അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരന്‍ ആണ്.

 

Continue Reading

india

കുട്ടികളെ മര്‍ദ്ദിക്കുകയും ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത ആള്‍ക്കെതിരെ കേസ്‌

തിക്രമവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.

Published

on

മധ്യപ്രദേശിലെ രത്ലാം ജില്ലയില്‍ ആറുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളെ ആവര്‍ത്തിച്ച് തല്ലുകയും ‘ജയ് ശ്രീറാം’ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത അജ്ഞാതനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ മാസമാണ് വിവാദമായ സംഭവം നടന്നത്.

അതിക്രമവുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. കുട്ടികളെ മര്‍ദ്ദിച്ചയാളുടെ കൂട്ടാളിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച അതിക്രമത്തിനിരയായ കുട്ടികളും രക്ഷിതാക്കളും മനക് ചൗക്ക് പൊലീസ് സ്റ്റേഷനില്‍ എത്തുകയും പരാതി നല്‍കുകയുമായിരുന്നു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു.

കുട്ടികളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വൈറല്‍ ആയിരുന്നുവെന്നും ഒരു മാസം മുന്‍പുള്ള വീഡിയോ ആയിരുന്നു ഇതെന്നും രത്‌ലാം അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് രാകേഷ് ഖക പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താനും പ്രതികളെ കണ്ടെത്താനും സൈബര്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അശ്ലീല പ്രവൃത്തി, അന്യായമായി തടവില്‍ വയ്ക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍, മതത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ വെറുപ്പ്, വിദ്വേഷം, ഭിന്നത എന്നിവ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് അജ്ഞാത പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.

Continue Reading

Trending