Connect with us

Views

സുപ്രീംകോടതി വിധി: ബിവറേജസ് കോര്‍പറേഷന്റെ 134 ഔട്ട്‌ലെറ്റുകള്‍ പൂട്ടേണ്ടിവരും

Published

on

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പന ശാലകളും ബാറുകളും ഏപ്രില്‍ ഒന്നിന് മുന്‍പ് അടച്ചുപൂട്ടണമെന്ന സുപ്രീംകോടതി ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സംസ്ഥാന ബിവറേജസ് കോര്‍പറേഷനെ.
ഉത്തരവ് നടപ്പാക്കിയാല്‍ ബിവറേജസ് കോര്‍പറേഷന്റെ 270 മദ്യവില്‍പനശാലകളില്‍ 134 എണ്ണത്തിന് പകരം സ്ഥലം കണ്ടെത്തേണ്ടിവരും. കൂടാതെ ദേശീയപാതയോരത്തുള്ള കെ.ടി.ഡി.സി, സ്വകാര്യ ബിയര്‍, വൈന്‍ പാര്‍ലറുകളും പൂട്ടേണ്ടിവരും.

എത്രയെണ്ണം പൂട്ടേണ്ടിവരുമെന്നത് സംബന്ധിച്ച് ഇപ്പോള്‍ കൃത്യമായി പറയാനാകില്ലെന്നും കോടതിവിധി ലഭ്യമാകുന്ന മുറക്ക്മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.പാതയോരങ്ങളില്‍ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നത് കാരണം മദ്യലഭ്യത കൂടുകയും അതുവഴി വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നുവെന്നുമുള്ള ‘അറൈവ് സേഫ്’ എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ ഭൂരിഭാഗവും ദേശീയ, സംസ്ഥാന പാതയോരങ്ങളിലായതിനാല്‍ സ്ഥാപനത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരാഴ്ച മുന്‍പ് മാനേജിങ് ഡയരക്ടര്‍ എച്ച്. വെങ്കിടേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോര്‍പറേഷന്‍ ഉന്നതതലയോഗം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന മദ്യവില്‍പന ശാലകള്‍ക്ക് പുതിയ സ്ഥലം കണ്ടെത്താന്‍ റീജിയണല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും നിശ്ചിത ദൂരം പാലിച്ചേ മദ്യവില്‍പനശാലകള്‍ തുടങ്ങാനാകൂ. ദേശീയ, സംസ്ഥാന പാതയിലനിന്ന് 500 മീറ്റര്‍ ദൂരം പാലിക്കണമെന്ന നിബന്ധനകൂടി വന്നതോടെ മാറ്റി സ്ഥാപിക്കല്‍ പ്രയാസകരമാകും. നിലവിലുള്ള ഏതാനും വില്‍പനശാലകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം സമീപത്തുള്ള ജനങ്ങളുടെ എ തി ര്‍ പ്പിനെ തുടര്‍ന്ന തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മാറ്റിസ്ഥാപിക്കല്‍ ദുഷ്‌കരമാകും.
സംസ്ഥാനത്ത് 30 പഞ്ചനക്ഷത്ര ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പകുതിയും കോടതി ഉത്തരവോടെ അടച്ചുപൂട്ടല്‍ ഭീഷണയിലാണ്. 200 ഓളം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്ക് കോടതിവിധി പ്രതികൂലമാകും. അതേസമയം, കണ്‍സ്യൂമര്‍ഫെഡിന്റെ 36 വിപണനശാലകളില്‍ കാര്യമായ അടച്ചുപൂട്ടല്‍ വേണ്ടിവരില്ലെന്നാണ് വിലയിരുത്തല്‍. ബിവറേജസ് കോര്‍പറേഷന്റെ 168 വിപണനശാലകളാണ് മുമ്പ് ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതില്‍ 34 എണ്ണം യു.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയത്തിന്റെ ഭാഗമായും നേരത്തെ വന്ന ഹൈക്കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലും പൂട്ടിയിരുന്നു. ഇപ്പോള്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് 134 എണ്ണമാണ്. 500 മീറ്റര്‍ ദൂരപരിധിയിലുള്ളവ കൂടി പൂട്ടേണ്ടി വന്നാല്‍ 150 ഓളം വിപണനശാലകള്‍ക്ക് താഴുവീഴും. ഇതു കോര്‍പറേഷന്റെ നിലനില്‍പ് അപകടത്തിലാക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ; മലപ്പുറത്ത്‌ 4,45,201 കുട്ടികൾ തുള്ളിമരുന്ന് സ്വീകരിക്കും

ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

Published

on

പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി നാളെ (മാര്‍ച്ച് മൂന്നിന്) നടക്കും. മലപ്പുറം ജില്ലയില്‍ 4,45,201 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി ജില്ലയില്‍ 3780 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി 108 പൊതു സ്ഥലങ്ങളിലും പോളിയോ തുള്ളിമരുന്ന് നൽകുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ എട്ടിന് മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടക്കും. ആദ്യദിനം ബൂത്തിൽ എത്തി തുള്ളിമരുന്ന് നൽകാൻ സാധിക്കാത്തവർക്ക് തുടർദിനങ്ങളിൽ ആരോഗ്യപ്രവർത്തകരും വളണ്ടിയർമാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും. ഇതിനായി പ്രത്യേക പരിശീലനം നല്‍കി 458 സൂപ്പർവൈസർമാരെയും 7794 വളണ്ടിയർമാരെയും സജ്ജരാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് രണ്ടായിരത്തിന് ശേഷവും ഇന്ത്യയിൽ 2011ന് ശേഷവും പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 2014 മാർച്ചിൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ മുക്തരാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനായി അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.

Continue Reading

Health

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മലപ്പുറത്ത് ഒരാൾകൂടി മരിച്ചു

ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Published

on

വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് ജില്ലയിൽ ഒരാൾകൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32കാരനാണ് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം. ഇതോടെ വൈറൽ ഹെപറ്റൈറ്റിസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് വൈറൽ ഹെപറ്റൈറ്റിസ് സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളില്‍ പരിശോധിച്ചതിൽ മൂന്നെണ്ണത്തില്‍ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കൽ ക്ലോറിനേറ്റ് ചെയ്ത് ശുചീകരിക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകൾ കയറിയിറങ്ങി ബോധവത്കരണവും നൽകുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending