കാറ്റിലോണിയയില്‍ നടന്ന ഹിതപരിശോധനയില്‍ സ്വാതന്ത്രവാദത്തിന് വിജയം കണ്ടു. 90 ശതമാനം പേരും സ്‌പെയിനില്‍ നിന്ന് പുറത്ത് പോകുന്നതിനെ അനുകൂലിച്ചതായി പ്രസിഡണ്ട് കാള്‍സ് പഗ്ഡമന്‍ഡിന്റ് അറിയിച്ചു.

അതേസമയം സ്പാനിഷ് സര്‍ക്കാര്‍ ഹിതപരിശോധനക്കെതിരെ കര്‍ശന നിലപാടുമായി മുന്നോട്ട് പോവുകയാണ്. ഞായറാഴ്ച കാറ്റലോണിയയില്‍ ഒരു തരത്തിലുമുള്ള ഹിതപരിശോധനയും നടന്നിട്ടില്ലെന്ന് സ്‌പെയ്ന്‍ പ്രധാനമന്ത്രി അറിയിച്ചു.