Video Stories
എ.ടി.എമ്മിനു മേലെ പരുന്ത് പറക്കുന്നു

നവംബര്‍ 8-ന് രാത്രി എട്ടു മണിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് നിലവിലുള്ള 500 രൂപ, 1000 രൂപ നോട്ടുകള്‍ നാല് മണിക്കൂര്‍ കഴിഞ്ഞാല്‍ അസാധുവാകുമെന്ന് പ്രഖ്യാപിച്ചു. കള്ളപ്പണം ഇല്ലാതാക്കാനും തീവ്രവാദികള്‍ ഇന്ത്യയിലേക്ക് കടത്തിയ കള്ള നോട്ടുകള്‍ പിടിച്ചെടുക്കാനുമാണ് ഈ തന്ത്രപരമായ നീക്കമെന്ന് അദ്ദേഹം വാദിച്ചു. ഇത് തീവ്രവാദത്തിനെതിരെയുള്ള ‘മിന്നല്‍ ആക്രമണ’മായാണ് ‘മോദി-ഉന്മാദരോഗികള്’ പ്രഘോഷിക്കുന്നത്.
എന്നാല്‍ യഥാര്‍ത്ഥ വസ്തുത എന്താണ്. 500, 1000 നോട്ടുകളുടെ മൂല്യം ഇല്ലാതാക്കിയാല്‍, കള്ളപ്പണം പൂര്‍ണ്ണമായും തടയാമെന്നത് അബദ്ധ ജഡിലമായൊരു വിചാരമാണ്. ആഴത്തില്‍ വേരൂന്നിയ ഒരു ധാരണയാണ് ‘കള്ളപ്പണം’ പെട്ടിയിലും തലയിണക്കിടയിലും ഭൂമിക്കടിയിലുമൊക്കെ കെട്ടിവെച്ചിരിക്കയാണെന്ന്. ഈ 500, 1000 പഴയ പണക്കെട്ടുകളുമായി ആളുകള്‍ ബാങ്കിനു മുന്നിലെത്തും. ബാങ്ക് വിവരം ടാക്സ് അധികൃതരെ അറിയിക്കും. ടാക്സ് അധികൃതര്‍ ഈ കള്ളപ്പണക്കാരെ ബാങ്കിനു മുന്നില്‍ വെച്ച് പിടികൂടും. അത് കൂടെ ഭയന്ന് എല്ലാ ‘കള്ളപ്പണക്കാരും’ രാജ്യം വിടും. ഹാ! എന്തൊരു നല്ല സ്വപ്നം. പിന്നെ ഇന്ത്യയില്‍ കള്ളപ്പണമേ ഉണ്ടാകില്ല.
പ്രഭാത് പട്നായക് പറയുന്നു: ‘ഇനി ഒരാളുടെ കൈയില്‍ 20 കോടി കള്ളപ്പണം ഉണ്ടെന്ന് തന്നെ കരുതുക. അയാള്‍ അത് മുഴുവനുമായി ബാങ്കിനു മുന്നില്‍ എത്തില്ല. അയാള്‍ അത് ചെറു സംഖ്യകളാക്കി ഡിസംബര്‍ 30ന് മുമ്പ് അനായാസം മാറ്റിയെടുക്കും.’ (ദി സിറ്റിസണ്‍, ഇന്ത്യാസ് ഓണ്‍ലൈന്‍ ഡയറി എന്ന മാഗസിനിലെ റലാീിലശ്വേല ംശിേല ൈമിറ മിശേ ുലീുഹല എന്ന ലേഖനത്തില്‍ അദ്ദേഹം തുടര്‍ന്നു പറഞ്ഞത്: ഇത്തരം ‘കള്ളപ്പണം’ മാറ്റി പുതിയ നോട്ടുകള്‍ വാങ്ങി കൊടുക്കാന്‍ ഇനി ഏജന്റുമാരും പ്രത്യക്ഷപ്പെടും. ഇവര്‍ ആഹമരസ ഛുലൃമീേൃ െഎന്നാണ് അറിയപ്പെടുക. ഇത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു.
മോദി ഒരു മഹാത്ഭുതം കാണിച്ചിരിക്കുന്നു. ‘മോദി ആരാ മോന്’ ‘ഇവന് പുലിമുരുകനാണ്’ എന്നൊക്കെ പ്രകീര്‍ത്തിക്കുന്നവര്‍ ചരിത്രത്തിന്റെ ചുവരെഴുത്ത് വായിക്കണം. മോദിയെപ്പോലെ വിവരദോഷികളല്ലാത്ത ഭരണാധികാരികള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. നാണയമൂല്യമില്ലാതാക്കിയിട്ടുണ്ട്. എന്നാല്‍, അത് സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ ഒരു യാതനയും ഉണ്ടാക്കിയിരുന്നില്ല. 1946-ല്‍ 1000 രൂപ, 5000 രൂപ, 10000 രൂപ എന്നിവ അന്നത്തെ ആര്.ബി.ഐ ഗവര്‍ണര്‍ സി.ഡി ദേശ്മുഖ് സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് പിന്‍വലിച്ചു. 1970-ല്‍ എന്‍.എന്‍ വാഞ്ചു കമ്മിറ്റി വലിയ അക്കം നോട്ടുകള്‍ പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു.
1978 ജനുവരി 16-ന് അര്‍ധ രാത്രി പ്രധാനമന്ത്രി മൊറാര്‍ജി ദേശായി 1000, 5000, 10000 രൂപാനോട്ടുകള് നിയമവിരുദ്ധമാക്കി. പക്ഷേ, അതൊന്നും സാധാരണക്കാരന്റെ നിത്യ ജീവിതത്തെ ബാധിച്ചില്ല. കാരണം, ആ കാലത്ത് അവരുടെ സ്വപ്നത്തില്‍ പോലും അത്തരത്തിലുള്ള നോട്ടുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാവില്ല. അവരാകട്ടെ അതിലും ചെറിയ സംഖ്യയും നോട്ടുകളുമാണ് തങ്ങളുടെ നിത്യജീവിതത്തില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് 500 രൂപയും 1000 രൂപയും ഏതൊരു സാധാരണക്കാരനും നിത്യോപയോഗത്തിന് കൈയില്‍ കൊണ്ടുനടക്കുന്ന കാലമാണ്. ശമ്പളം, പെന്ഷന് എല്ലാം 500 രൂപയിലും 1000 രൂപയിലുമൊക്കെയാണ് ലഭ്യമാകുന്നത്.
ഇന്ത്യയിലെ എ.ടി.എം കൗണ്ടറിനു മുന്നില്‍ ക്യൂ നില്‍ക്കുന്നത് റിലയന്‍സും അദാനിയുമല്ല. വീട്ടമ്മമാരും കര്‍ഷകനും മത്സ്യത്തൊഴിലാളികളും മറ്റു തൊഴിലാളികളുമൊക്കെയാണ്.
അധ്വാനിച്ചുണ്ടാക്കിയ സ്വന്തം സമ്പാദ്യമാണ് മോദി അവന് നിഷേധിച്ചിരിക്കുന്നത്. അതിന് മോദിക്ക് ആര് അവകാശം നല്കി. മോദി അധികാരത്തില്‍ വന്നാല്‍ എല്ലാവരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് വേണ്ട – പോട്ടെ. കൈയിലുള്ള പണവും അക്കൗണ്ടില്‍ മരവിപ്പിച്ച് അവനെ പട്ടിണിയാക്കിയിടുകയാണോ? ഇപ്പോള്‍ പറഞ്ഞതുമില്ല – കൈയിലുള്ളതുമില്ല. അവന്റെ സമ്പാദ്യത്തില്‍ നിന്ന് 24,000 രൂപ മാത്രം രണ്ടാഴ്ചക്കുള്ളില്‍ എടുത്താല്‍ മതി എന്ന് നിഷ്കര്‍ഷിക്കാന്‍ ഈ ഗവണ്മെന്റിന് എന്തധികാരം? ഇതിനെ ‘സാമ്പത്തിക അടിയന്തരാവസ്ഥ’ എന്നല്ലാതെ എന്തു വിളിക്കും.
ഇനി പുതിയ നോട്ടുകള്‍ അടിച്ചിരുന്നത് രണ്ട് കമ്പനികളില്‍ മാത്രമാണ്. 1) 1) Bharatiya Reserve Bank Note Mudran Private Limited (BRBNMPL) ഇവര്‍ക്ക് രണ്ട് പ്രസ്സുണ്ട്. ഒന്ന് മൈസൂരില്‍, മറ്റൊന്ന് സല്‍ബോണി (ബംഗാള്‍). ഇവര്‍ക്ക് 16 ബില്യണ്‍ നോട്ട് ഒരു വര്‍ഷം അടിക്കാന്‍ കഴിയും.
2) Securtiy Printing and Minting Corporation of India limited (SPMCIL). ഇത് ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള 4 പ്രസ്സ്, 4 മിന്റ് ഒരു പേപ്പര്‍ മില്‍ എന്നിവ അടങ്ങുന്നതാണ്.
1000 രൂപയുടെ ആയിരം നോട്ടടിക്കാന്‍ BRBNMPL ന് 2,670 രൂപയും SPMCILന്3159രൂപയുമാണ് ചിലവ്. 500 രൂപയുടെ ആയിരം നോട്ടടിക്കാന്‍ ആഞആചങജഘന് 2450 രൂപയും ടജങഇകഘന് 2530 രൂപയും ചിലവാകും. മൊത്തം 15000 – 20000 കോടി രൂപ പുതിയ നോട്ട് അടിക്കാന്‍ ചിലവ് വരും.
50 ദിവസം കൊണ്ട് പ്രശ്നം നീങ്ങുമെന്ന് പറഞ്ഞാലും ചുരുങ്ങിയത് 5 മാസത്തേക്ക് പ്രതിസന്ധി തീരില്ല. നോട്ട് അച്ചടിച്ചെടുക്കുന്നതിനു പുറമേ പുതിയ നോട്ടിന്റെ വലിപ്പത്തിനനുസരിച്ച് എല്ലാ എ.ടി.എം കൗണ്ടറുകളിലും മാറ്റങ്ങള്‍ വരുത്തണം. ഓരോ ഇടത്തും എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ വേണം അത് ചെയ്യാന്‍.
ഈ പ്രഖ്യാപനം മോദി ടെലിവിഷനില്‍ നടത്തുമ്പോള്‍ തന്നെ വാര്‍ത്ത കേട്ടു ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ ഒരു വ്യാപാരി ഹൃദയാഘാതം മൂലം തല്‍ക്ഷണം മരിച്ചു. അതിനുശേഷം എ.ടി.എം കൗണ്ടറിനു മുന്നില്‍ ക്യൂവില്‍ നിന്നു തളര്‍ന്നുവീണു, ആത്മഹത്യ ചെയ്തു, ഹൃദയാഘാതം വന്നു 33 പേരാണ് മരിച്ചത്.
മോദി പറഞ്ഞത് ഈ വിഷയത്തില്‍ നിന്നും പിന്തിരിയില്ല, ‘എന്നെ പരസ്യമായി തൂക്കിലേറ്റു’ എന്നാണ്. മോദിയുടെ ജീവന് ആര്‍ക്കും വേണ്ട. പക്ഷേ, സാധാരണ ജനങ്ങളുടെ ജീവന് സംരക്ഷിക്കല്‍ പ്രധാനമന്ത്രിയുടെ ധാര്‍മ്മികമായ ഉത്തരവാദിത്തമാണ്. ഇത് സമ്പന്നരെ സംരക്ഷിക്കാനുള്ള മാര്‍ഗമാണ്. റിലയന്‍സിനും അദാനിക്കും വിവരം നേരത്തെ ലഭിച്ചിരുന്നു എന്ന് കെജ്രിവാള് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. ഇപ്പോള്‍ ബി.ജെ.പി എം.എല്‍.എ ഭവാനി സിങ് രജാപത് പരസ്യമായി കോട്ടയിലെ ലത്പുര എന്ന ന്യൂസ് ചാനലില്‍ പറഞ്ഞിരിക്കുന്നു ‘അംബാനി-അദാനി കോ പെഹ്ലേ സെ പതാ ഥാ ഔര്‍ ഉന്കെ ഹിന്റ്ദേ ദിയാ ഗയാ ഔര്‍ ഉന്‍ ഹോനെ അപ്നെ കര്‍ലിയാ (അംബാനി – അദാനി സൂചന കിട്ടിയിട്ടുണ്ട്. അവര്‍ പണം മാറ്റിവാങ്ങുകയും ചെയ്തു.)
അംബാനിയും അദാനിയും വാഴട്ടെ. സാധാരണ ജനം പോയി തുലയട്ടെ – ഇതാണ് അച്ഛാദിന്‍.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
india2 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
india3 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala2 days ago
മുഖ്യമന്ത്രിയുടെ ആരോഗ്യകേരളം നമ്പര്‍ വണ്‍ അവകാശവാദം; ആരോഗ്യരംഗം ശോചനീയ അവസ്ഥയിലാണെന്ന് താന്‍ നേരിട്ടറിഞ്ഞു: പുത്തൂര്‍ റഹ്മാന്
-
kerala2 days ago
ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം; കേരള സര്‍വകലാശാല ഓഫീസില്‍ ഇരച്ചുകയറി പ്രവര്‍ത്തകര്‍
-
india2 days ago
മംഗളൂരുവിലെ ആൾക്കൂട്ടക്കൊലക്ക് ഇരയായ അശ്റഫിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ കൈമാറി കർണാടക മന്ത്രിയും സ്പീക്കറും
-
kerala2 days ago
തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
-
india2 days ago
ഹോം വർക്ക് ചെയ്യാത്ത കുട്ടിയെ ശകാരിച്ച അധ്യാപകരെ മാതാപിതാക്കൾ സ്കൂളിൽ കയറി തല്ലി