Connect with us

More

കരസേനയില്‍ എന്‍ജിനീയറിങ് അവസരം

Published

on

കരസേനയുടെ 53-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍(ടെക്നിക്കല്‍) കോഴ്സിലേക്കും 24-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍(ടെക്നിക്കല്‍) വിമന്‍ കോഴ്സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 21.

എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരം. 2019 ഒക്ടോബറില്‍ തുടങ്ങുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്നിക്കല്‍) കോഴ്സില്‍ പുരുഷന്‍മാര്‍ക്ക് 175 ഒഴിവുകളുണ്ട്. വനിതകള്‍ക്കു 14 ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കും (നോണ്‍ ടെക്നിക്കല്‍ എന്‍ട്രി) അവസരമുണ്ട്.

യോഗ്യത: എന്‍ജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകള്‍ക്കു വിധേയമായി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ കോഴ്സ് തുടങ്ങി 12 ആഴ്ചക്കുള്ളില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കായുള്ള നോണ്‍ ടെക്നിക്കല്‍ എന്‍ട്രിക്ക് ഓഫ്ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ക്കു വെബ്സൈറ്റ് കാണുക. ഓരോ കോഴ്സിലുമുള്ള ഒഴിവുകളും ഒഴിവുള്ള എന്‍ജിനീയറിങ് വിഭാഗങ്ങളും ഇതോടൊപ്പം പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. നോണ്‍ ടെക്നിക്കല്‍ എന്‍ട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത.

പ്രായം (2019 ഒക്ടോബര്‍ ഒന്നിന്): എസ്എസ്സി (ടെക്‌നിക്കല്‍): 20-27(1992 ഒക്ടോബര്‍ രണ്ടിനും 1999 ഒക്ടോബര്‍ ഒന്നിനും മധ്യേ ജനിച്ചവര്‍. രണ്ടു തീയതിയും ഉള്‍പ്പെടെ).

പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കു പ്രായപരിധി 35 വയസാണ്. ഇവര്‍ അപേക്ഷിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ക്കു വെബ്സൈറ്റ് കാണുക.

ശാരീരിക യോഗ്യതകള്‍: കരസേനാ വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകര്‍.

തിരഞ്ഞെടുപ്പ്: ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ എസ്എസ്ബി ഇന്റര്‍വ്യൂവിനു വിളിക്കും. വൈദ്യപരിശോധനയുമുണ്ടാകും. രണ്ടു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ വിജയിക്കുന്നവരെ മാത്രമേ തുടര്‍ന്നു പങ്കെടുപ്പിക്കുകയുള്ളൂ.

പരിശീലനം: ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്നിക്കല്‍) കോഴ്സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ച പരിശീലനമുണ്ടാകും.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. വിജയകരമായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ റോള്‍ നമ്പര്‍ ലഭിക്കും. ഉദ്യോഗാര്‍ഥി അപേക്ഷ സേവ് ചെയ്ത ശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഓണ്‍ലൈന്‍ അപേക്ഷ അയക്കുന്നതിനും വിജ്ഞാപനത്തിന്റെ പൂര്‍ണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക. വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം മാത്രം അപേക്ഷിച്ചാല്‍ മതി.

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending