Video Stories
മറ്റൊരു മലപ്പുറം വീരഗാഥ
- കമാല്‍ വരദൂര്‍
പണ്ടത്തെ കാലം. പൊടിമണ് ഗ്രൗണ്ട്. വിസിലൂതിയുള്ള സ്റ്റാര്‍ട്ടിംഗ്. കയര്‍ പിടിച്ചുള്ള ഫിനിഷിംഗ്. സ്പൈക്കില്ല, ക്യാന്‍വാസില്ല. ജംമ്പിംഗ് പീറ്റില്‍ കല്ലും മണ്ണും, പോള്വോള്ട്ടിന് മുളകമ്പ്, ഡോക്ടറില്ല, മെഡിക്കല്‍ സംവിധാനമില്ല. മീഡിയാ റൂമില്ല, റിപ്പോര്‍ട്ടിംഗ് റൂമില്ല, ഉത്തേജക പരിശോധനകളില്ല… മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ കാണികളും കുറവ്.
ഇന്നത്തെ കാലം. പൊടിമണ് ഗ്രൗണ്ടിന് പകരം സിന്തറ്റിക് ട്രാക്ക്. വിസിലിന് പകരം സ്റ്റാര്‍ട്ടറുടെ വെടി. കയര്‍ പിടിച്ചുള്ള ഫിനിഷിംഗിന് പകരം നോര്‍മല്‍ ഫിനിഷ്. സ്പൈക്കില്ലാത്തവര്‍ കുറവ്, ജംമ്പിംഗ് പിറ്റില്‍ നല്ല പൂഴി, പോള്വോള്ട്ടിന് ഫൈബര്‍ പോള്‍. ഡോക്ടറും ആംബുലന്‍സും മെഡിക്കല്‍ റൂമും മീഡിയാ സെന്ററും തല്‍സമയ സൗകര്യങ്ങളും വൈഫൈയും നാഡയുടെ ചെക്കിംഗ് സെന്ററും എല്ലാം ഓ കെ… തല്‍സമയ സംപ്രേഷണ കാലമായതിനാല്‍ വീട്ടിലിരുന്ന് മല്‍സരങ്ങളെ ആസ്വദിക്കുന്നവരുടെ എണ്ണം പെരുകിയതിനാല്‍ ഗ്യാലറികള്‍ ശൂന്യം..
ഇവിടെയാണ് മലപ്പുറത്തിന്റെ മാറ്റം. ഇന്നലെ കാലിക്കറ്റ്് വാഴ്സിറ്റിയിലെ ടാഗോര്‍ നികേതനില്‍ സംഘാടക സമിതിയുടെ ഉന്നതതല യോഗമുണ്ടായിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചുളള ഔദ്യോഗിക ദു:ഖാചരണം നടക്കുന്നതിനാല്‍ സമാപനചടങ്ങിന്റെ കാര്യത്തിലുളള അനിശ്ചിതത്വം പരിഹരിക്കാനായിരുന്നു ഡി.പി.ഐ മോഹന്‍ കുമാറിന്റെയും സംഘാടക സമിതി ചെയര്മാന് പി. അബ്ദുള്‍ ഹമീദ് മാസ്റ്ററുടെയും നേതൃത്ത്വത്തിലുള്ള യോഗം. പതിനെട്ട് സബ് കമ്മിറ്റി തലവന്മാരും ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലെ ജനകീയ തീരുമാനം ദു:ഖാചരണത്തിന്റെ ഭാഗമായി സമാപനാഘോഷം പാടില്ല എന്നായിരുന്നു. പക്ഷേ ഒറ്റവാക്കില്‍ എല്ലാവരും പറഞ്ഞു, മറ്റൊരു ദിവസം സമാപനചടങ്ങ് ആഘോഷമായി നടത്തണം. മുഖ്യമന്ത്രിയെ വിളിക്കണം, കുട്ടികളെ വിളിക്കണം-രാജകീയമായി ചടങ്ങ് നടത്തണം….
ഇത്തരത്തിലുളള സ്പോര്‍ട്ടിംഗ് ചിന്തകള്‍ക്ക് ഇവിടമല്ലാതെ മറ്റെവിടെയാണ് സ്ഥാനം. എങ്ങനെയെങ്കിലും മേള അവസാനിച്ചുകിട്ടാനാണ് സാധാരണ സംഘാടകര്‍ പ്രാര്‍ത്ഥിക്കുക. അതും നാല് ദിവസം വെയിലേറ്റ് തളര്‍ന്ന വേളയില്‍. എത്രയും വേഗം നാട്ടിലേക്കും വീട്ടിലേക്കും മടങ്ങാനാണ് എല്ലാവര്ക്കും താല്‍പ്പര്യം. ഇനിയൊരു സമാപന ചടങ്ങ് വേണ്ടെന്നും അത് സാമ്പത്തിക അധിക ചെലവാണെന്നുമെല്ലാമാണ് പറയാറുള്ളതെങ്കില്‍ പക്ഷേ മലപ്പുറം കക്ഷി രാഷ്ട്രീയ ഭേദമന്യേ പറയുന്നു- ചടങ്ങ് വേണം, കേമത്തില് തന്നെ…!
നേരത്തെ പറഞ്ഞ രണ്ട് കാലങ്ങളിലെ മാറ്റത്തില്‍ സമാനതയുളള വിഷയം കാണികളുടെ താല്‍പ്പര്യക്കുറവായിരുന്നു. പക്ഷേ മലപ്പുറത്തേക്ക് മേള വന്നപ്പോള്‍ അത് ജനകീയമായി മാറി. നാല് ദിവസവും വലിയ സ്റ്റേഡിയം ഫുള്‍. യുനിവേഴ്സിറ്റിയുടെ അതിവിശാല ക്യാമ്പസിലാകെ വാഹനങ്ങള്‍. ജനപ്രതിനിധികളും നേതാക്കളുമെല്ലാം സംഘാടനത്തില്‍ എന്തിനും റെഡി. ഭക്ഷണം വിളമ്പാനും അതിഥികളെ സല്‍ക്കരിക്കാനുമെല്ലാം ജനപ്രതിനിധികള്‍. പിന്നണിയില്‍ എല്ലാ അധ്യാപക സംഘടനകളും വളരെ സജീവം-ഇവിടെ രാഷ്ട്രീയമില്ല. സി.പി.എം, മുസ്ലിം ലീഗ്, കോണ്‍ഗ്രസ് സംഘടനകളെല്ലാം മേളയുടെ വിജയത്തിനായി എല്ലാം മറക്കുന്നു. മുസ്ലിം ലീഗ് നേതാവായ സംഘാടകസമിതി ചെയര്മാന് പി.അബ്ദുള്‍ ഹമീദ് മാസ്റ്ററാണ് പറയുന്നത് സമാപനത്തിന് സി.പി.എമ്മുകാരനായ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ വേണമെന്ന്.
യുനിവേഴ്സിറ്റി എന്തിനും തയ്യാറാണെന്ന് പറയുന്നത് സിന്‍ഡിക്കേറ്റിലെ ഇടത് അംഗമായ കെ.വിശ്വനാഥനാണ്. പശ്ചാത്തല സംവിധാനത്തിന് പ്രയാസമില്ലെന്ന് വ്യക്തമാക്കുന്നത് യുനിവേസിറ്റിയിലെ കായികവിഭാഗം മേധാവി ഡോ.വി.പി സക്കീര്‍ ഹുസൈനാണ്. അധ്യാപക സംഘടനകളിലെ എല്ലാവരും എല്ലാ തീരുമാനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും കൈയ്യടിക്കുന്നു… മല്‍സരങ്ങള്‍ ആസ്വദിക്കാന്‍ ഗ്യാലറിയിലെത്തിയവരില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരനുള്‍പ്പെടുന്നവരും… പഴയ നടത്ത മല്‍സര ജേതാവായ മുരളിധരനാവട്ടെ കാലിക്കറ്റ് സ്റ്റേഡിയത്തിന് വേണ്ട എല്ലാ സഹകരണവും വാഗ്ദാനം ചെയ്താണ് മടങ്ങിയത്.
ഈ കൂട്ടായ്മയും ഏകോപനവുമാണ് അറുപതാമത് സംസ്ഥാന കായിക മേളയെ സംഭവമാക്കിയിരിക്കുന്നത്. അനുഭവസമ്പന്നരായ കായിക പ്രതിഭകള്‍-പി.ടി.ഉഷയും കെ.പി തോമസ് മാഷും പി.കെ പിളളയുമെല്ലാം പറയുന്നു ഗംഭീരം. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു-ഹാപ്പി. താരങ്ങള്‍ കൈ ഉയര്‍ത്തി പറയുന്നു-കിടിലന്‍. ദു:ഖാചരണം കാരണം സമാപനചടങ്ങും ട്രോഫി ആഘോഷവും നടത്താനായില്ലെങ്കിലും ചാമ്പ്യന്മാരായ പാലക്കാട്ടുകാരും രണ്ടാം സ്ഥാനക്കാരായ എറണാകുളവും മൂന്നാമതെത്തിയ കോഴിക്കോടും പറയുന്നു ഇനിയും ഇവിടെ തന്നെ മേള നടത്തണമെന്ന്…. വൈകീട്ട് സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തോട് വിട പറയുമ്പോള്‍ എല്ലാവരും പ്രകടിപ്പിക്കുന്നത് പിരിയുന്ന വേദന… പക്ഷേ രാജ്യാന്തര നിലവാരത്തിലേക്കുയരുന്ന പുത്തന്‍ സ്റ്റേഡിയത്തില്‍ ഇനിയുമുണ്ടാവും ഗംഭീര മല്‍സരങ്ങള്‍, ഇനിയുമെത്തും കാണികള്‍-അതിനാല്‍ വിട പറയുന്നില്ല, താമസിയാതെ വീണ്ടും കാണാം….
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india13 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala11 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

