Connect with us

More

ടിയാനന്‍മെന്‍ കൂട്ടക്കുരുതി: ചൈന കൊന്നത് പതിനായിരം പേരെ

Published

on

ബീജിങ്: ചൈനീസ് തലസ്ഥാനമായ ബീജിങിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ചൈനീസ് ഭരണകൂടം നടത്തിയ കൂട്ടക്കശാപ്പില്‍ പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തല്‍. 1989 ജൂലൈ നാലിന് ലോകമന:സാക്ഷിയെ നടുക്കിയ കൂട്ടക്കൊലയെക്കുറിച്ച് ചൈന പുറത്തുവിട്ട വിവരങ്ങളെല്ലാം വസ്തുതകള്‍ക്ക് വിരുദ്ധമാണെന്ന് എ.എഫ്.പി പുറത്തുവിട്ട ബ്രിട്ടീഷ് നയതന്ത്ര രേഖ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികളും ബുദ്ധജീവികളും നയിച്ച ജനാധിപത്യ പ്രക്ഷോഭത്തെ പട്ടാളത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ സംഭവത്തില്‍ 241 പേര്‍ മരിച്ചുവെന്നായിരുന്നു ചൈനീസ് ഭരണകൂടത്തിന്റെ അവകാശവാദം. മുവ്വായിരത്തോളം പേര്‍ മരിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറഞ്ഞത്. എന്നാല്‍ അന്നത്തെ ബ്രിട്ടീഷ് അംബാസഡര്‍ അലന്‍ ഡൊണാള്‍ഡ് ലണ്ടനിലേക്ക് അയച്ച ടെലഗ്രാമില്‍ പറയുന്നത് ചുരുങ്ങിയത് പതിനായിരം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കേവ്‌സില്‍നിന്നാണ് എ.എഫ്.പിക്ക് രഹസ്യരേഖ ലഭിച്ചത്.

ബ്രിട്ടീഷ് രേഖയില്‍ പറയുന്ന കണക്കുകള്‍ വിശ്വാസയോഗ്യമാണെന്ന് പ്രാചീന പൈതൃകങ്ങളെക്കുറിച്ച് പഠിക്കുന്ന ഫ്രഞ്ച് വിദഗ്ധന്‍ ജീന്‍ പിയരെ കാബെസ്റ്റന്‍ പറയുന്നു. സമീപ കാലത്ത് പുറത്തുവന്ന അമേരിക്കന്‍ രഹസ്യരേഖകളിലും ഏകദേശം ഇതേ കണക്കാണ് പറയുന്നത്. ജനാധിപത്യവാദികള്‍ തമ്പടിച്ച ടിയാനന്‍മെന്‍ ചത്വരത്തിലേക്ക് ചൈനീസ് പട്ടാളക്കാര്‍ ഇരച്ചുകയറിയ രാത്രിയിലെ ഭീകരമായ നിമിഷങ്ങളും ബ്രിട്ടീഷ് രേഖയില്‍ വിവരിക്കുന്നുണ്ട്. ചൈനീസ് സൈനികര്‍ ജനക്കൂട്ടത്തിലേക്ക് നിരന്തരം വെടിവെക്കുകയായിരുന്നു.

വെടിയേറ്റ് വീണവരുടെ മുകളിലൂടെ പട്ടാളക്കാര്‍ കവചിതവാഹനങ്ങള്‍ കയറ്റി. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിലെ ഒരു അടുത്ത സുഹൃത്താണ് സംഭവത്തെക്കുറിച്ച് തനിക്ക് വിവരം നല്‍കിയതെന്ന് അംബാസഡര്‍ പറയുന്നു. ചൈനീസ് പട്ടാളക്കാര്‍ എത്തിയപ്പോള്‍ ചത്വരത്തില്‍നിന്ന് പുറത്തുപോകാന്‍ തങ്ങള്‍ക്ക് ഒരു മണിക്കൂര്‍ സയമം തരുമെന്നാണ് വിദ്യാര്‍ത്ഥികള്‍ കരുതിയത്. എന്നാല്‍ അഞ്ചു മിനുട്ടിനകം തന്നെ കവചിതവാഹനങ്ങള്‍ ആക്രമണം തുടങ്ങിയിരുന്നു. പ്രക്ഷോഭകരുടെ മൃതദേഹങ്ങള്‍ക്കു മുകളിലൂടെ കവചിതവാഹനങ്ങള്‍ പലവട്ടം കയറിയിറങ്ങി. ജനക്കൂട്ടത്തിലുണ്ടായിരുന്ന ചൈനീസ് സൈനികര്‍ പോലും കൊല്ലപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending