ന്യൂഡല്‍ഹി: ഗോതമ്പിനു പിന്നാലെ പഞ്ചസാര കയറ്റുമതിക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജൂണ്‍ ഒന്ന് മുതലാണ് പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആഭ്യന്തര വിപണിയിലെ ക്രമാനുഗതമായ വില വര്‍ധനവ് കണക്കിലെടുത്താണ് നീക്കം. ഒക്ടോബറിലാണ് രാജ്യത്ത് അടുത്ത പഞ്ചസാര (കരിമ്പ് വിളവെടുപ്പ്) സീസണ്‍ ആരംഭിക്കുന്നത്. അതുവരെ ക്ഷാമം നേരിടാതെ നിലനിര്‍ത്തുന്നതിന് ആഭ്യന്തര വിപണിയില്‍ സ്റ്റോക്ക് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സെപ്തംബര്‍ വരെയായിരിക്കും കയറ്റുമതി നിയന്ത്രണം കൊണ്ടുവരികയെന്നാണ് റിപ്പോര്‍ട്ട്. ബ്രസീല്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

ബംംഗ്ലാദേശ്, ഇന്തൊനേഷ്യ, മലേഷ്യ, ദുബൈ എന്നീ രാജ്യങ്ങള്‍ പഞ്ചസാരക്ക് ഇന്ത്യയെയാണ് ആശ്രയിക്കുന്നത്. പ്രതിവര്‍ഷം 10 ദശലക്ഷം ടണ്‍ പഞ്ചസാര വരെയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.