കേന്ദ്ര സര്‍ക്കാര്‍ ഇന്ധനനികുതിയില്‍ കുറവുവരുത്തിയിട്ടും നികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ കുറവിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേരളമടക്കം നികുതി കുറയ്ക്കണം. കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായ കുറവാണ് പല സംസ്ഥാനങ്ങളിലുമുള്ളതെന്ന് മന്ത്രി പറഞ്ഞു.