പത്തു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 46 വര്‍ഷം തടവ്. പാലക്കാട് ചെര്‍പ്പുളശേരിയിലാണ് സംഭവം.  എഴുവന്തല സ്വദേശി ആനന്ദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്.

ഒന്നര ലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ്ട്. പിഴ സംഖ്യ ഇരക്ക് നല്‍കാനാണ് കോടതി ഉത്തരവ്. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.