രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങള്‍ ഡിസംബര്‍ 31 വരെ നീട്ടി. ആരോഗ്യ മന്ത്രാലമാണ് വിവരം അറിയിച്ചത്.
ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അന്താരാഷ്ട്ര സഞ്ചാരികളുടെ കോണ്‍ടാക്റ്റുകള്‍ സൂക്ഷ്മമായി പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം.

ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അന്താരാഷ്ട്ര സഞ്ചാരികളുടെ കോണ്‍ടാക്റ്റുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണം.

പോസിറ്റീവാകുന്ന യാത്രക്കാരുടെ സാമ്പിളുകള്‍ പെട്ടന്ന് തന്നെ ലബോറട്ടറികളിലേക്ക് അയക്കുകയും ചെയ്യണെമന്ന് ഉത്തരവില്‍ പറയുന്നു. മാത്രവുമല്ല, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വകഭേദങ്ങളുടെ സാന്നിധ്യത്തില്‍ പൊതുജനാരോഗ്യ നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.